ശാരദ ചിട്ടിഫണ്ട് ബംഗ്ളാദേശിലെ തീവ്രവാദത്തെ വളര്‍ത്തുന്നു
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ശാരദ ചിട്ടിഫണ്ട് തട്ടിപ്പ്. എന്നാല്‍ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് അതിശക്തയായി പുതിയ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് മമത ബാനര്‍ജി.
ശാരദയിലെ പണം 2011 മുതലാണ് പശ്ചിമ ബംഗാളിന് പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങിയത്. 650 കോടിയോളം രൂപ ഇത്തരത്തില്‍ എത്തിയത് ബംഗ്ളാദേശിലാണെന്നാണ് പറയപ്പെടുന്നത്. പണം കൈമാറുന്നത് ഉള്‍പ്പടെയുളഌപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇന്ത്യയില്‍ തന്നെ ഒട്ടേറെ അംഗങ്ങളുള്ള ജമാത്ത്- ഇ-ഇസ്ലാമിയാണ്.

ബംഗ്ളാദേശില്‍ എത്തിയ പണത്തില്‍ നിന്നും അസമിലേയ്ക്കും പശ്ചിമ ബംഗാളിലേയ്ക്കും തന്നെ 18 കോടി തിരിച്ചെത്തിയിട്ടുണ്ട്. ഈ പണവും തീവ്രവാദത്തിന് തന്നെയാകും ഉപയോഗിയ്ക്കുക. കാരണം അസമും പശ്ചിമ ബംഗാളും തീവ്രവാദികള്‍ തങ്ങളുടെ മികച്ച ഒളിത്താവളങ്ങളാക്കി ഇതിനൊടം തന്നെ മാറ്റിയിട്ടുണ്ട്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും പണക്കൈമാറ്റത്തിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications