ഓണത്തിന് പട്ടിക്ക് പോലും ഇലയിട്ടു.. ഷാനവാസിന് ഇലയില്ല.. അതെന്താ പ്രിയദര്‍ശാ ഷാനവാസ് മനുഷ്യനല്ലേ?
മഹാനായ സംവിധായകനാണ് പ്രിയദര്ശന്. മലയാളത്തിലെ എണ്ണം പറഞ്ഞ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്. മലയാളമെന്ന ഇട്ടാവട്ടത്തിലെ തായംകളി മാത്രമല്ല കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ബോളിവുഡ് വരെ പ്രിയദര്ശന് പ്രഭാവത്തിന് കീഴടങ്ങിയിട്ടുണ്ട്. മലയാളി സംവിധായകര്‍ക്ക് സ്വപ്നം കാണാന്‍ പറ്റാത്ത സാമ്പത്തിക നേട്ടങ്ങള്‍ പ്രിയന് ഉണ്ടാക്കി.
Read Also: പുലിയല്ല, ഇത് പുളുമുരുകന്.. ടിക്കറ്റിന് പൊന്നിനെക്കാള്‍ വിലയെന്ന് മനോരമയുടെ തള്ളും.. മ്യാരകം തന്നെ!
മോഹന്‍ലാലിനൊപ്പം ഒപ്പം എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രിയന്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സംവിധായകന് പ്രിയദര്‍ശനെതിരെ കടുത്ത വിമര്‍ശനം ഉയരുകയാണ്. സിനിമയുടെ കാര്യത്തിലല്ല വിമര്‍ശനം. മറിച്ച് പട്ടിക്ക് ഇലയിട്ടുകൊടുത്ത് ഒരുമിച്ചിരുത്തി ഓണമുണ്ടതിനാണ്. അതിനെന്താ പ്രശ്നം, നല്ല കാര്യമല്ലേ എന്നാണോ.. പ്രശ്നമുണ്ട്...

പ്രിയദര്‍ശന്റെ ഓണം
ലിസിയുമായി പിരിഞ്ഞ ശേഷം, ചെന്നൈയിലെ വീട്ടില്‍ ഒറ്റയ്ക്ക് ഒരു ദിവസം ഓണം ആഘോഷിച്ച കാര്യമാണ് സംവിധായകന് പ്രിയദര്ശന് പറയുന്നത്. പ്രിയദര്‍ശന്റെ വാക്കുകള്‍ അടങ്ങിയ ഒരു പത്ര കട്ടിങും സോഷ്യല്‍ മീഡിയയില്‍ പറന്നുനടക്കുന്നുണ്ട്.

തിയോ എന്ന പട്ടിക്കുട്ടി
ഇക്കുറി ചെന്നൈയിലെ വീട്ടില്‍ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു. സദ്യ വിളമ്പി. ഒരില മാത്രം. ഒറ്റയ്ക്ക് കഴിക്കാന്‍ തോന്നിയില്ല. തിയോയെ വിളിച്ചിരുത്തി അവന്റെയൊപ്പം ഓണ സദ്യ കഴിച്ചു - ഇതാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.

അതെന്താ ഷാനവാസിനെ വിളിച്ചില്ലേ
ഒറ്റയ്ക്ക് ഇരുന്ന് ഓണസദ്യ കഴിക്കാന്‍ പറ്റാത്തതിനാല്‍ പട്ടിയെ വിളിച്ച് ഒപ്പം ഊണ് കഴിച്ച പ്രിയദര്‍ശന്റെ മഹാമനസ്കതയെ നല്ല അസ്സലായി ട്രോളുകയാണ് സോഷ്യല്‍ മീഡിയ. സഹായി എന്ന് പറഞ്ഞ ഷാനവാസ് മനുഷ്യനല്ലേ എന്നാണ് ചോദ്യം.

മനുഷ്യന് ഇലയില്ല പട്ടിക്കുണ്ട്
സഹായിയായ ഷാനവാസിനെ ഓര്‍ക്കാതെ, കൂടെയിരുത്തി ഭക്ഷണം കഴിക്കാതെയാണ് പ്രിയദര്ശന് പട്ടിയെ അടുത്തിരുത്തി ഓണമുണ്ട മഹത്വം വിളിച്ചുപറയുന്നത്. സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്താല്‍ എങ്ങനെ പരാതി പറയാനാണ്.

ഇനി ഒരു ട്രോള്‍ നോക്കൂ
അതെന്താ പ്രിയാ കൂടെയുണ്ടായിരുന്ന ഷാനവാസ് എന്തേ മനുഷ്യനല്ലേ - ഈ ട്രോളില്‍ ഉണ്ട് എല്ലാ കാര്യവും.

ഓണത്തെക്കുറിച്ച് പറഞ്ഞത്
ഭാര്യയും കുട്ടികളും ഇല്ലാതെ എന്ത് ഓണം. കുട്ടികള്‍ അമേരിക്കയിലാണ്. ഭാര്യ ഒഴിഞ്ഞ് പോകുകയും ചെയ്തു - ഓണത്തെക്കുറിച്ച് പ്രിയദര്ശന് ഇത്തവണ പറഞ്ഞത് ഇങ്ങനെയാണ്.

ദാരിദ്ര്യം പിടിച്ച ഓണം
കുട്ടിക്കാലത്തെ ഓണം കുറച്ചൊക്കെ ദാരിദ്ര്യം പിടിച്ചതായിരുന്നു എന്ന് പ്രിയദര്ശന് പറഞ്ഞു. അച്ഛനും അമ്മയുമെല്ലാം കഷ്ടപ്പെട്ട് വളര്‍ന്നവരാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications