ഫാഷന്‍ ഷോയ്ക്ക് വേണ്ടിയല്ല, ജീവിക്കാന്‍ വേണ്ടിയാണ് ചീര വിൽക്കുന്നത്: മഞ്ജു
കർഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളാണോ, അതോ കൃഷിയോടുള്ള താല്പര്യം കൊണ്ടാണോ ഇങ്ങനെ ചെയ്യുന്നത് ചെയ്യുന്നത്?
ഞാന്‍ കാര്‍ഷിക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആളൊന്നും അല്ല. അച്ഛനും അമ്മയും കൃഷിക്കാരല്ല. പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് കൃഷിയിലേക്ക് തിരിയുന്നത്. സ്വന്തമായി 10 സെന്റ് ഭൂമിയേ ഉള്ളൂ, പ്രീഡിഗ്രി പഠിക്കുമ്പോള്‍ മുതല്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുമായിരുന്നു. കുടുംബശ്രീ വഴിയൊക്കെയാണ് ആദ്യകാലത്ത് കൃഷി ചെയ്തിരുന്നത്.
സി പി ഐ ടിക്കറ്റിലാണ് മത്സരിച്ച് ജയിച്ചത്. ഇലക്ഷനില്‍ മത്സരിക്കുന്നത് എങ്ങനെയാണ്. പാര്‍ട്ടി കുടുംബമാണോ?
അല്ല. ഞങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമൊന്നും അല്ല. പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മത്സരിക്കാമോ എന്ന് പാര്‍ട്ടി ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കുമെന്ന് എന്ന് എനിക്ക് തോന്നി. ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടായിരുന്നു. അവര്‍ എന്നെ ജയിപ്പിച്ചു. വനിതാ സംവരണ സീറ്റായിരുന്നു.

എങ്ങനെയാണ് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവും ഈ കൃഷിക്കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്നത്?
ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചന്തയില്‍ പോകും. നേരത്തെ കടയുണ്ടായിരുന്നു. ചീര മാത്രമല്ല, പയറും ചേമ്പും മറ്റ് പച്ചക്കറികളുമൊക്കെ ഉണ്ടായിരുന്നു. ഇത്തവണ ചീരയാണ് ഏറ്റവും കൂടുതല്‍ ഇട്ടത്. മറ്റുള്ളതിന്റെയൊക്കെ സീസണ് ആകുന്നതേയുള്ളൂ. രണ്ട് മണിക്കൂറ് തികച്ചിരിക്കണ്ട, പത്തെഴുന്നൂറ് രൂപയുടെ ചീരയൊക്കെ വില്‍ക്കാം. അറിയാവുന്ന ആള്ക്കാര് വന്ന് വാങ്ങിക്കും.
പഞ്ചായത്ത് പ്രസിഡണ്ടായത് കൊണ്ടായിരിക്കും ആളുകള്‍ വന്ന് ചീര വാങ്ങുന്നതല്ലേ?
അല്ല, അല്ല, അല്ല (പഞ്ചായത്ത് പ്രസിഡണ്ടിന് ചിരി). എത്രയോ കാലമായി അറിയാവുന്ന ആളുകളുണ്ട്. പിന്നെ, നമ്മള് ജൈവ വളമൊക്കെയിട്ടാണ് ചീര കൃഷി ചെയ്യുന്നത് ഇത് ആളുകള്‍ക്ക് അറിയാം. ചീര കെട്ടായും കണ്ടിച്ചും കൊടുക്കുന്നുണ്ട്. ചാണകം മാത്രമേ നമ്മള് കൃഷിക്കുപയോഗിക്കൂ എന്ന് ആളുകള്‍ക്ക് അറിയാം, അതൊരു വിശ്വാസത്തിന്റെ പുറത്താണ് ആളുകള്‍ വാങ്ങിക്കുന്നത്.
എത്ര വര്‍ഷമായി ചന്തയില്‍ ചീര കൊണ്ടുവന്ന് വില്‍ക്കുന്നു.
പറഞ്ഞല്ലോ, പ്രീഡിഗ്രി പഠിക്കുന്ന കാലം മുതലേ എന്ന് വെച്ചാല്‍ 1998 മുതല്‍ ചന്തയില്‍ ചീര കൊണ്ടുവന്ന് വില്‍ക്കാറുണ്ടായിരുന്നു. ജീവിതമാര്‍ഗം കണ്ടെത്താന്‍ വേണ്ടി വന്നതാണ് ഈ രംഗത്ത്. അല്ലാതെ ഫാഷന്‍ ഷോയ്ക്ക് വേണ്ടിയൊന്നും വന്നതല്ല. മറ്റ് ജീവിതമാര്‍ഗമൊന്നും കിട്ടാതെ വന്നപ്പോഴാണ് ഇങ്ങനെ ചെയ്യാമെന്ന് തീരുമാനിച്ചത്. പച്ചക്കറി ആദ്യം മുതലേ ഉണ്ടായിരുന്നു, കുടുംബശ്രീ സഹായത്തോടെയാണ് ഇടവിള കൃഷികളൊക്കെ തുടങ്ങിയത്.
അടുത്ത പേജില്‍: ചീര വില്‍ക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് സോഷ്യല്‍ മീഡിയയിലും ഹിറ്റ്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications