ചീര വില്‍ക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് സോഷ്യല്‍ മീഡിയയിലും ഹിറ്റ്
പഞ്ചായത്ത് പ്രസിഡണ്ടായപ്പോഴും അത് അതേപോലെ തുടരുന്നു അല്ലേ.
അതേ, പഞ്ചായത്തില്‍ പോകുന്നതിന് മുമ്പേ രാവിലെ ചന്തയില്‍ പോകും. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസമൊക്കെ പോകും. പിന്നെ ഇത് കണ്ട് ആളുകള്‍ക്കും കൃഷിയോട് ഒരു താല്‍പര്യമൊക്കെ ഉണ്ടാകട്ടെ എന്നൊരാഗ്രഹവും ഇതിന് പിന്നിലുണ്ട്. നമ്മള്‍ കൃഷിയെ സ്‌നേഹിക്കുകയും മനസിലാക്കുകയും ചെയ്താലേ നമ്മുടെ നാടും കുടുംബവും രക്ഷപ്പെടുകയുളളൂ.
പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ എങ്ങനെ പോകുന്നു
നല്ല പ്രവര്‍ത്തനങ്ങളാണ്. പഞ്ചായത്തില്‍ പാര്‍ട്ടിയും മറ്റ് കാര്യങ്ങളുമൊന്നും നോക്കാറില്ല. പതിനാല് മെമ്പര്‍മാരാണുള്ളത്. എല്ലാവരും ഒറ്റ ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന്റെ കുത്തക വാര്‍ഡായിരുന്നു പത്താം വാര്‍ഡ്. ആദ്യമായിട്ടാണ് പത്താം വാര്‍ഡില്‍ നിന്നും പ്രസിഡണ്ട് ഉണ്ടാകുന്നത്. പഞ്ചായത്തില്‍ എല്‍ ഡി എഫിന് 9 പേരാണുളളത്. പഞ്ചായത്തിന്റെ സഹായത്തോടെ കരക്കൃഷി നെല്ല് തുടങ്ങാന്‍ പോകുകയാണ്. പഞ്ചായത്തിന് ഇതിന് വേണ്ടി പദ്ധതികളുണ്ട്.

പഞ്ചായത്ത് പ്രസിഡണ്ട്, രാഷ്ട്രീയം, കൃഷി.. വലിയ തിരക്കായിരിക്കുമല്ലോ... വീട്ടില്‍ സഹായത്തിന് ആരൊക്കെയുണ്ട്?
ഭര്‍ത്താവിന്റെ പേര് വിജുകുമാര്‍ എന്നാണ്. അദ്ദേഹം എല്ലാ കാര്യത്തിലും പിന്തുണ നല്‍കും. ഞാന്‍ സ്ഥലത്തില്ലെങ്കില്‍ പച്ചക്കറിക്ക് വെള്ളം ഒഴിക്കുക ചാണകമിടുക തുടങ്ങിയ കാര്യങ്ങളൊക്കെ അദ്ദേഹമാണ് ചെയ്യുന്നത്. മോന് ആറ് വയസ്സേ ആയിട്ടുള്ളൂ. വിജില്‍ എന്നാണ് മോന്റെ പേര്. കൃഷിയോട് വലിയ താല്‍പര്യമാണ് മോന്. എന്റെ കൂടെ എല്ലാ കാര്യങ്ങളിലും സഹായിക്കും. ചന്തയില്‍ വന്ന് ചീര വില്‍ക്കാനും മുറിക്കാനും ഒക്കെ കൂടും.
രാഷ്ട്രീയക്കാരാണ് എന്ന് കരുതി മണ്ണില്‍ ഇറങ്ങാതിരിക്കേണ്ട കാര്യമില്ല എന്നാണ് മഞ്ജുവിന്റെ അഭിപ്രായം. അഴിമതിയും കൈക്കൂലിയും മാത്രമാണ് രാഷ്ട്രീയം എന്ന് ആരെങ്കിലും ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്ന് മഞ്ജുവിനെപ്പോലുള്ളവര്‍ തെളിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മഞ്ജു വലിയ ഹിറ്റാണെങ്കിലും മഞ്ജുവിന് ഫേസ്ബുക്കിലോ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലോ അക്കൗണ്ടുകളില്ല. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നുകൊണ്ട്, പച്ചക്കറി ചന്തയില്‍ ചീരവിറ്റും കൃഷിയെടുത്തും, ചുറ്റുമുള്ള ആളുകളില്‍ കൃഷിയില്‍ താല്‍പര്യമുണ്ടാക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുവിനും കുടുംബത്തിനും വണ്‍ഇന്ത്യയുടെ ആശംസകള്‍.












Click it and Unblock the Notifications