സംസ്ഥാന പോലീസില്‍ കസേര കളിയോ? ശ്രീജിത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്
സംസ്ഥാനത്തെ പോലീസ് മേധാവി എന്നാല്‍ അത് ചെറിയൊരു സ്ഥാനമല്ല, ഉത്തരവാദിത്തവും ചെറുതല്ല. എന്നാല്‍ വരും കാലങ്ങളില്‍ സംസ്ഥാന കേഡറില്‍ നിന്ന് തന്നെയുള്ള ചിലര്‍ ആയിരിയ്ക്കും ഈ പദവിയ്ക്ക് വേണ്ടിയുള്ള മത്സരത്തില്‍ എന്ന് ഉറപ്പാണ്.
ഇക്കാര്യങ്ങള്‍ പൊതുവേ പറഞ്ഞതാണ്. എന്നാല്‍ പോലീസിന്റെ തലപ്പത്തുള്ള പലരേയും മനപ്പൂര്‍വ്വം തേജോവധം ചെയ്യുക എന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ വ്യാജവാര്‍ത്തകളുടെ ഇരയാകുന്നവര്‍ പ്രതികരിയ്ക്കുക പതിവുള്ളത്. പക്ഷേ മാതൃഭൂമി വാര്‍ത്തയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഡിജിപി ടിപി സെന്‍കുമാര്‍ ശക്തമായി രംഗത്ത് വന്നിരുന്നു.

സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ഐജിയായ എസ് ശ്രീജിത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തള്ളിപ്പോയ പരാതികള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് (സിവിസി) നല്‍കി. ഈ പരാതികള്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന് സിവിസി കൈമാറി. ഇത്രയുമാണ് സംഭവിച്ചത്.
എന്നാല്‍ പല മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ അങ്ങനെ ആയിരുന്നില്ല. ഐജി എസ് ശ്രീജിത്തിനെതിരെ നടപടി സ്വീകരിയ്ക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ ഉത്തരവ്- എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സത്യം അതല്ലെന്നാണ് പരാതി കൊടുത്തവര്‍ തന്നെ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. സിവിസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാകും.

അവശ്യമായ നടപടി സ്വീകരിയ്ക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ചീഫ് വിലിജന്‍സ് ഓഫീസര്‍ക്ക് അയക്കുന്നു എന്ന് മാത്രമാണ് സിവിസി പരാതികള്‍ സംബന്ധിച്ച് വ്യക്തമാക്കുന്നത്. ഈ പരാതിയില്‍ കമ്മീഷന്‍ ഒരു റിപ്പോര്‍ട്ടും പ്രതീക്ഷിയ്ക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കാര്യങ്ങള്‍ ഇത്രയേറെ കൃത്യമായിട്ടും എന്തായിരിയ്ക്കും ഇത്തരം ഒരു വാര്‍ത്താ പ്രചാരണത്തിന്റെ അടിസ്ഥാനം. സംസ്ഥാന പോലീസില്‍ എസ് ശ്രീജിത്ത് മാത്രമാണോ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നത്? ശ്രജീത്തിനെതിരെയുള്ള ആരോപണങ്ങളെല്ലാം പൊള്ളയാണോ അതോ സത്യമാണോ...?












Click it and Unblock the Notifications