കണ്ണിന് കണ്ണ്, പല്ലിന് പല്ല്... ഐപിഎസ് കഥകള്‍ ഇങ്ങനെയൊക്കെ ആണോ?
ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന കേസിലാണ് പത്തനംതിട്ട എസ്പി ആയിരുന്ന രാഹുല്‍ ആര്‍ നായര്‍ കുടുങ്ങുന്നത്. ഇദ്ദേഹത്തിനെതിരേയും ഏറെ മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ രാഹുല്‍ നായര്‍ ഇപ്പോള്‍ എവിടെയാണ്? അന്വേഷണത്തിന് ശേഷം സസ്‌പെന്‍ഷന്‍ പിന്‍വലിയ്ക്കപ്പെടുകയും അദ്ദേഹം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിയമിതനാവുകയും ചെയ്തു.

രാഹുല്‍ ആര്‍ നായരെ കുടുക്കിയത് ഒരു ഐജി തന്നെ ആയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഐജി മനോജ് എബ്രഹാം ആണ് ഇതിന് പിന്നിലെന്നെന്ന് രാഹുല്‍ ആര്‍ നായര്‍ ആരോപണം ഉന്നയിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയതായും മാധ്യമ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ആ പരാതിയില്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ലെങ്കിലും ഇപ്പോള്‍ ഐജി മനോജ് എബ്രഹാമും ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥനായിരിയ്ക്കുകയാണ്. പോലീസ് നവീകരണത്തിന്റെ പേരില്‍ നടന്ന ക്രമക്കേടുകളാണ് പ്രശ്‌നം.

സസ്‌പെന്‍ഷന് ശേഷം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിയമിതനായ രാഹുല്‍ ആര്‍ നായരും ഈ കേസിന്റെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ആ കേസിന്റെ അന്വേഷണം ഇപ്പോള്‍ ഐജി മനോജ് എബ്രഹാമിലാണ് എത്തി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഐജി, എസ്പിയ്‌ക്കെതിരെ വീണ്ടും പരാതി നല്‍കിക്കഴിഞ്ഞിരിയ്ക്കുന്നു എന്നും വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.
ഒരു പക്ഷേ അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്തെ പോലീസ് മേധാവിയുടെ കസേരയിലേയ്ക്ക് പരിഗണിയ്ക്കപ്പെടാനിടയുള്ളവരാണ് ഐജിമാരായ മനോജ് എബ്രഹാമും എസ് ശ്രീജിത്തും എല്ലാം. ഇതില്‍ ചില കളികളൊക്കെ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുഎണ്ട്. എന്നാല്‍ കളിയുടെ ബുദ്ധികേന്ദ്രം ആരൊക്കെയാണെന്ന് വ്യക്തമല്ല. കസേരയില്‍ താത്പര്യമില്ലെന്ന് പ്രഖ്യാപിച്ചിട്ടു പോലും വെറുതെ വിടുന്നില്ലെന്നാണ് ചിലരുടെ പരാതി.












Click it and Unblock the Notifications