പ്രതിപക്ഷത്തിനോടുള്ള വെല്ലുവിളിയോ, ബിജെപിയുടെ അതിബുദ്ധിയോ; ബജറ്റ് നൽകുന്ന രാഷ്ട്രീയ സന്ദേശമെന്ത്?
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റുകൾക്ക് എന്നും വാഗ്‌ദാനത്തിന്റെ ചുവയും, പരോക്ഷമായി ഒരു വോട്ട് തേടലിന്റെ രൂപവും കൈവരാറുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രം എടുത്ത് നോക്കിയാൽ ഒട്ടുമിക്ക ഇടക്കാല ബജറ്റുകളും ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ജയം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുടെ അതിപ്രസരം നിറഞ്ഞതായിരിക്കും. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിയിരിക്കുന്നു, അല്ലെങ്കിൽ അതിന് പ്രസക്തി ഇല്ലാതായിരിക്കുന്നു.
2014 മുതൽ രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ സകല ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ഈ ബജറ്റ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ അതിലേക്ക് നയിച്ച കാരണങ്ങളാണ് നാം വിശദമായി പരിശോധിക്കേണ്ടതും പഠിക്കേണ്ടതും.

നിർണായകമായ ഒരു തിരഞ്ഞെടുപ്പ് ആസന്നമായിട്ടും എന്തുകൊണ്ടായിരിക്കും ഏറെനാളത്തെ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയ ബജറ്റിൽ സർക്കാർ ഇത്രയേറെ ഉപേക്ഷ കാട്ടിയത് എന്ന ചോദ്യത്തിന്റെ ഉത്തമാണ് സർക്കാരിന്റെ അമിത ആത്മവിശ്വാസത്തിലേക്ക് വെളിച്ചം വീശുക. അടുത്തിടെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഉയർന്നുവന്ന കാര്യങ്ങൾ ഉൾപ്പെടെ ഇതിന് ബിജെപിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്നാണ് രാമക്ഷേത്ര ഉദ്‌ഘാടനം. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി രാമക്ഷേത്ര വിഷയം ആയുധമാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അവരുടെ പ്രകടനപത്രികയിലെ തന്നെ ഏറ്റവും നിർണായകമായ വാഗ്‌ദാനം കൂടിയായിരുന്നു അത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് അത് നടപ്പിലാക്കുക വഴി അവർ നേടിയെടുത്ത മൈലേജ് ചെറുതല്ല.
മതം രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഹിന്ദി ഹൃദയ ഭൂമിയിൽ രാമക്ഷേത്ര ഉദ്‌ഘാടനം തങ്ങളെ തുണയ്ക്കുമെന്ന് തന്നെയാണ് ബിജെപി കരുതുന്നത്. അതുകൊണ്ട് തന്നെയാണ് പണി പൂർത്തിയാകും മുൻപ് തിരക്കിട്ട് അതിന്റെ പ്രതിഷ്‌ഠാ ചടങ്ങുകൾ ഉൾപ്പെടെ നിർവഹിച്ചത്.
എന്നാൽ കേവലം രാമക്ഷേത്ര ഉദ്‌ഘാടനം മാത്രമാണോ, ശോഷിച്ച ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ച ഘടകമെന്ന് ചോദിച്ചാൽ തീർച്ചയായും അല്ല. കഴിഞ്ഞ വർഷം ഏറ്റവും നിർണായകമായ ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത് ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവിയെ കുറിച്ചുള്ളതായിരുന്നു. അതും രാഷ്ട്രീയമായി ബിജെപിയ്ക്ക് നേട്ടമുണ്ടാക്കി. കശ്‌മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുക വഴി മറ്റൊരു വാഗ്‌ദാനം കൂടി അവർ പാലിക്കുകയും ചെയ്‌തു.
അടുത്തൊരു നിർണായക വിഷയം വനിതാ സംവരണ ബിൽ ആണ്. ഏറെനാളത്തെ ആവശ്യമായ വനിതാ സംവരണ ബിൽ പാസാക്കുക വഴി സർക്കാർ സ്ത്രീകൾക്കൊപ്പമാണെന്ന പ്രതീതി ഉണ്ടാക്കാൻ സർക്കാരിനായി. ഇതിനൊപ്പം മുത്തലാഖ് നിരോധനവും കൂടി നടപ്പിലാക്കിയതോടെ സ്ത്രീ വോട്ടർമാരെ ഒരുപരിധി വരെ ഒപ്പം നിർത്താൻ കഴിഞ്ഞുവെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം.
രാഷ്ട്രീയമായും, സാംസ്‌കാരികമായും ഒക്കെയുള്ള ഇത്തരം വിഷയങ്ങളിലെ സംഭവ വികാസങ്ങൾക്കൊപ്പം ജി20 അധ്യക്ഷ സ്ഥാനത്തെ ഇന്ത്യയുടെ പ്രകടനവും, ലോക രാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യയ്ക്ക് ഒരു നേതൃസ്ഥാനം ഉണ്ടെന്നുള്ള ധാരണയും സൃഷ്‌ടിച്ചെടുക്കാൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞുവെന്നതും അവരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചന്ദ്രയാൻ-3 ഉൾപ്പെടെയുള്ള ശാസ്ത്രരംഗത്തെ നേട്ടങ്ങളും സർക്കാർ പ്രചാരണ ആയുധമാക്കി.
ഇത്തരത്തിൽ വലുതും ചെറുതുമായ നിരവധി ഘടകങ്ങളാണ് ബിജെപിയുടെ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ആത്മവിശ്വാസത്തിനുള്ള കാരണം. ഇത് മുൻകൂട്ടി മനസിലാക്കി തന്നെയാണ് ബജറ്റിൽ ഒരു പ്രഖ്യാപനത്തിന്റെ നീണ്ടനിര തന്നെ നടത്താതെ, പരിമിതമായ പദ്ധതികളുടെ അകമ്പടിയോടെ ധനമന്ത്രി പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ചത്.
-
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻ പ്രഹരം; മുൻ പ്രധാനമന്ത്രിയെ നിലംപരിശാക്കി ബലേന്ദ്ര ഷാ -
പൊങ്കാല കഴിഞ്ഞു, പോര് തുടങ്ങി; മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ്












Click it and Unblock the Notifications