തീവ്രവാദത്തിന്‍റെ മൂലകാരണം സൗദിയില്‍ നിന്ന് 'കയറ്റുമതി' ചെയ്ത വഹാബിസം
ഐസിസ് ഉള്‍പ്പടെയുള്ള ആഗോള ഭീകരവാദ സംഘടനകളുടെ ഭീതിയിലാണ് ലോകം. ഇസ്ലാമിക തീവ്രവാദത്തിന്റെ കാരണങ്ങള്‍ തേടി വിദഗ്ദര്‍ ഗൗരവകരമായ സഞ്ചാരം തുടങ്ങുന്നതും ഒരു പക്ഷേ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടെയാണ്. ഇസ്ലാമിക് സ്റ്റേറ്റ് മുന്നോട്ട് വയ്ക്കുന്ന നിയമങ്ങളും കര്‍ക്കശമായ മത ചിന്തകളും തിരഞ്ഞാല്‍ മതി തീവ്രവദത്തിന്റെ വേരുകള്‍ അവരിലേയ്ക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണെന്ന് മനസിലാക്കാന്‍ അധികം ബുദ്ധി മുട്ടേണ്ടി വരില്ല.
ഇസ്ലാമിക തീവ്രവാദത്തിന്റെ മൂലകാരണത്തെപ്പറ്റി പ്രമുഖ മിഡില്‍ ഈസ്റ്റ് വിദഗ്ധനായ അലി റിസ്‌ക ആര്‍ടി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സൗദി അറേബ്യയില്‍ നിന്നും പ്രചരിയ്ക്കപ്പെടുന്ന തീവ്ര വഹാബി ചിന്തകളാണ് തീവ്രവാദത്തിന്റെ മൂല കാരണമെന്നാണ് അലി റിസ്‌ക് പറയുന്നത്. സിറിയയില്‍ ഇനിയും അവസാനിയ്ക്കാതെ തുടരുന്ന ഐസിസ് കിരാത വാഴ്ച സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ട തീവ്ര വഹാബി ആശയത്തിന്റെ ഉപോത്പ്പന്നമാണെന്നാണ് അലി റിസ്‌ക് പറയുന്നത്.

വഹാബി ആശയങ്ങള്‍ വളരാനും പ്രചരിയ്ക്കാനും സൗദിയോളം വളക്കൂറുള്ള മണ്ണ് മറ്റൊന്നുമില്ല. ശക്തമായ മതനിയമങ്ങളാല്‍ കെട്ടിപ്പടുത്ത രാജ്യം യാഥാസ്ഥിതകത കൈവെടിഞ്ഞ് കളയുന്നില്ല. മിതവാദികളായ മുസ്ലിങ്ങള്‍ പോലും വഹാബികളെ തീവ്ര ഇസ്ലാമിക വിശ്വാസമുള്ളവരും കുഴപ്പക്കാരുമായാണ് കാണുന്നത്. ഇവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ തന്നെയാണ് സാധാരണ വിശ്വാസികള്‍ക്ക് ദഹിയ്ക്കാത്തതും.












Click it and Unblock the Notifications