വഹാബിസം തീവ്രവാദ സ്കൂള്‍ ആകുന്പോള്‍, വിശ്വാസികള്‍ക്ക് ദഹിയ്ക്കുന്നില്ല
സൗദി അറേബ്യയിലെ മതപണ്ഡിതനായിരുന്ന മുഹമ്മദ് ഇബ്ന്‍ അബ്ദ് അല്‍ അത് തമീമിയില്‍ നിന്നാണ് വഹാബിസം എന്ന പുതിയ ഇസ്ലാമിക ചിന്താധാര പിറക്കുന്നത്. പ്രവാചകാനുചരന്‍മാരുടേയും പൂര്‍വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് മുഹമ്മദ് ബ്ന്‍ അബ്ദില്‍ വഹാബ് ആദ്യമായി രംഗത്ത് വന്നത്.
നിഷ്‌കളങ്കമായ ഈമാനില്‍ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗമെന്നും, ഇസ്ലാമിന്റെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. വളരെ തീവ്രവവും യാഥാസ്ഥിതിക വാദത്തില്‍ അധിഷ്ഠിതവുമാണ് വഹാബിസം.

വബാഹിസത്തോട് പോരോടുന്നതിലൂടെ മാത്രമേ ഇസ്ലാമിക തീവ്രവാദത്തേയും ഐസിസ്, അല്‍ നുസ്ര ഉള്‍പ്പടെയുള്ള സുന്നി തീവ്രവാദ സംഘടനകളേയും പൂര്‍ണമായും നശിപ്പിയ്ക്കാന്‍ കഴിയുകയുള്ളൂവെന്നും അലി റിസ്‌ക് പറയുന്നു. സൗദിയില്‍ നിന്നാണ് തീവ്രവാദ ആശയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രചരിയ്ക്കുന്നത് എന്നത് അമേരിയ്ക്കയ്ക്ക് പോലും അറിയാവുന്ന കാര്യമാണ്. പക്ഷേ ഒരിയ്ക്കലും സൗദിയുടെ കൂട്ടാളിയായ അമേരിയ്ക്ക താവ്രവാദ വിഷയത്തില്‍ സൗദിയ്‌ക്കെതിരായ നിലപാടുകള്‍ എടുക്കില്ല. ലഹാബിസ്റ്റ് തക്ഫീരി ആശയങ്ങള്‍ ആദ്യമായി പ്രചരിയ്‌പ്പെട്ടുന്നത് മദ്രസകളില്‍ നിന്നുമാണെന്നും അലി റിസ്‌ക് അവകാശപ്പെടുന്നു.












Click it and Unblock the Notifications