സൗദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കേരളത്തിലും വഹാബി സ്കൂളുകള്‍? തീവ്രവാദം വളരുന്പോള്‍
ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന തീവ്രവാദ ആശയങ്ങള്‍ വബാഹിസത്തില്‍ നിന്നു മാണ് പ്രചരിയ്ക്കപ്പെടുന്നെങ്കില്‍ അത് എങ്ങനെ സാധ്യമാകുന്നു എന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്. സൗദി അറേബ്യയുടെ സ്‌പോണ്‍സര്‍ഷിപ്പോട് കൂടിയാണ് തീവ്ര വഹാബിസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിയ്ക്കപ്പെടുന്നത്. മുസ്ലീം പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൂടെ വഹാബി ആശയങ്ങള്‍ മതവിശ്വാസികളിലേയ്ക്ക് വളരെ വേഗം പ്രചരിയ്ക്കപ്പെടുന്നു. യുവാക്കളെ തന്നെയാണ് വഹാബിസ്റ്റ് തക്ഫീരി ആശയങ്ങള്‍ വേഗത്തില്‍ സ്വാധീനിയ്ക്കുന്നതും.
ഇന്ത്യയില്‍ തീവ്രവാദ ആശയങ്ങളുടെ പ്രചാരണം മന്ദഗതിയിലാണെങ്കിലും കേരളം, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ വഹാബി ആശയങ്ങള്‍ പ്രചരിയ്ക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ സുന്നി മുസ്ലിങ്ങളില്‍ ഏറിയ പങ്കും തീവ്ര വഹാബി ആശയങ്ങളിലേയ്ക്ക് പോകുന്നില്ല എന്നതാണ് ആശ്വാസം. ഇതിന് സഹായകമാകുന്നത് മതപണ്ഡിതരുടെ ഇടപടെലാണെന്നത് പ്രത്യേകം പറയേണ്ടിയിരിയ്ക്കുന്നു. എന്നാല്‍ ഈ ആശ്വാസവും അധികനാള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല.

ഇന്ത്യയില്‍ സുന്നി മുസ്ലിങ്ങള്‍ക്ക് മേല്‍ക്കൈ നേടുന്നതിന് ഷിയാകള്‍ തടസമാണെന്ന് സൗദിയ്ക്ക് അറിയാം. ഇറാനിലേത് പോലെ മറ്റൊരു രാജ്യത്തും ഷിയാകള്‍ മേല്‍ക്കൈ നേടുന്നത് സൗദിയ്ക്ക് സഹിയ്ക്കില്ല. അതിനാല്‍ തന്നെ വബാഹി ആശയങ്ങളുടെ ദോഷകരമായ പ്രചാരണം രാജ്യത്ത് ഏതു വിധേനയും നടത്തിയേക്കാം. വഹാബി ആശയകേന്ദ്രങ്ങള്‍ സ്ഥാപിയ്ക്കുന്നതിലൂടെ മാത്രമേ ഇന്ത്യയിലെ സുന്നി മുസ്ലിങ്ങള്‍ക്കിടയില്‍ കടുത്ത മതവിശ്വാസങ്ങള്‍ പ്രചരിപ്പിയ്ക്കാന്‍ അവര്‍ക്ക് കഴിയൂ.
ഐസിസും അല്‍ നുസ്രയും ഉള്‍പ്പടെയുള്ള തീവ്ര സുന്നി ഭീകര സംഘചനകള്‍ വിശ്വസിയ്ക്കുന്നതും പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും വഹാബി ആശയങ്ങളെ തന്നെയാണ്. സൗദിയില്‍ നിന്നും പ്രചരിയ്ക്കുന്ന ഈ ആശയങ്ങളെ തടയാനോ തീവ്രവാദത്തെ ചെറുക്കുന്നതിന് സൗദിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനോ അമേരിയ്ക്ക ഇതുവരേയും തയ്യാറായിട്ടില്ല. ഭീകര സംഘടനകള്‍ ഉള്‍പ്പടെ പിന്തുടരുന്ന ചില വഹാബി ആശയങ്ങള്‍ ഇതാണ്...
1. വിഗ്രഹാരാധന അനുവദനീയല്ല
2. മുസ്ലീം സ്ത്രീകള്‍ മുഖവും ശരീരവും മറയ്ക്കുന്ന പര്‍ദ പോലുള്ള വസ്ത്രം ധരിയ്ക്കണം. അല്ലാത്ത സ്ത്രീകള്‍ ശിക്ഷിയ്ക്കപ്പെടും
3. പുരുഷന്‍മാര്‍ താടി വളര്‍ത്തണം
4. സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിയ്ക്കാറില്ല, അനുവദിയ്ക്കാറുമില്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം നിബന്ധനയില്‍ ഇളവ് ലഭിയ്ക്കും
5. പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒന്നിച്ച് ഇടപഴകാന്‍ അനുവാദമില്ല
6. ശവസംസ്‌ക്കാര ചടങ്ങുകളില്‍ അലമുറയിട്ട് കരയരുത്
7. ശരിയത്ത് നിയമപ്രകാരമായിരിയ്ക്കും എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ വിധിയ്ക്കുക
8. ഉപ്പൂറ്റി വരെ എത്തി നില്‍ക്കുന്ന വസ്ത്രങ്ങള്‍ പുരുന്‍മാര്‍ ധരിയ്ക്കണം
9. ടിവി കാണുകയോ ഉച്ചത്തില്‍ ചിരിയ്ക്കുകയോ പാട്ട് കേള്‍ക്കുകയോ നൃത്തം ചെയ്യുകയോ അരുത്.












Click it and Unblock the Notifications