സഹാറ അഴിമതി, റോയ് അറസ്റ്റിലായ വഴി
നിക്ഷേപകരുടെ പണം കൊടുത്തു തീര്‍ത്തു എന്നാണ് സഹാറ ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചത്. അയ്യായിരം കോടി മാത്രമേ ഇനി കൊടുക്കാനുള്ളൂ എന്നും സഹാറ ഗ്രൂപ്പ് അവകാശപ്പെട്ടു. സുപ്രീം കോടതി സുബ്രതോ റോയിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും റോയ് അനുസരിച്ചില്ല. ഇതേത്തുടര്‍ന്നാണ് സുബ്രതോ റോയ്‌ക്കെതിരെ സുപ്രീം കോടത് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഒരുപിടി നാടകങ്ങള്‍ക്കൊടുവില്‍ റോയിയെ ലഖ്‌നോ പോലീസ് അറസ്റ്റ് ചെയ്തു. റോയി ഒളിവിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ താന്‍ ഒളിവിലായിരുന്നില്ല എന്നും പോലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നു എന്നും റോയ് പിന്നീട് പറഞ്ഞു. ഫെബ്രുവരി 28 മുതല്‍ ജയിലില്‍ കഴിയുകയാണ് സഹാറ മേധാവി സുബ്രതോ റോയ്.












Click it and Unblock the Notifications