സഹാറ തട്ടിപ്പ്: അമിത് ഷായുടെ പങ്ക്
കേസ് അന്വേഷിക്കുന്ന സി ബിഐ സംഘം പിടിച്ചെടുത്ത ചുവന്ന ഡയറിയില്‍ ബി ജെ പി പ്രസിഡന്റ് അമിത് ഷായുടെ പേരുമുണ്ട് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ മറച്ചുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സി ബി ഐ ഇക്കാര്യം പുറത്തുവിടാതിരുന്നത്.

അമിത് ഷായ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തൃണമൂല്‍ എംപി മാര്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ നടത്തി. തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രയാന്‍, സുധീപ് ബന്ദോപാധ്യായ എന്നിവര്‍ ഇരുസഭകളിലുമായി ഇക്കാര്യം ഉന്നയിച്ചു. ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബി ജെ പി ആക്രമിച്ചു തുടങ്ങിയതിന് ശേഷമാണ് തൃണമൂല്‍ അമിത് ഷായ്‌ക്കെതിരെ ആരോപണം ഉയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications