കൊച്ചി നേവല്‍ ക്യാംപിലെ വൈഫ് സ്വാപ്പിങ് ഇനി എസ്‌ഐടി അന്വേഷിക്കും!
കൊച്ചിയിലെ നാവികസേന ആസ്ഥാനത്ത് ഭര്‍ത്താവ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കാഴ്ചവെച്ചു എന്ന് ലഫ്. കേണലിന്റെ ഭാര്യയായ സുജാത കിരണ്‍ എന്ന യുവതി പരാതിയുമായി എത്തിയപ്പോള്‍ ഞെട്ടിയത് മലയാളിയുടെ സദാചാര ബോധമായിരുന്നു. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഈ കേസില്‍ അന്വേഷണം എങ്ങുമെത്താതെ നീണ്ടുനീണ്ട് പോകുകയാണ്.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി കേരള പോലീസിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് 2103 ല്‍ നടന്ന ഈ സംഭവം വീണ്ടും പൊതുശ്രദ്ധയിലേക്കെത്തിയത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പരാതിക്കാരിയായ സുജാത കിരണ്‍ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.

കേരള ഹൈക്കോടതിയില്‍ നിന്നും കേസ് ദില്ലി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും സുജാത കിരണ്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ 70ലധികം സാക്ഷികളെ വിസ്തരിച്ചു എന്നാണ് കേരള പോലീസ് സുപ്രീം കോടതിയില്‍ പറഞ്ഞത്. സുജാതയുടെ പരാതിയില്‍ പത്ത് നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല എന്ന് മാത്രം.
സ്ഥാനക്കയറ്റം കിട്ടാന്‍ വേണ്ടി ഭര്‍ത്താവ് കിരണ്‍ തന്നെയാണത്രെ സുജാതയെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം പറഞ്ഞുവിട്ടത്. ഇതിന് വിസമ്മതിച്ചപ്പോള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നും മരുന്ന് കുത്തിവെച്ച് ബോധം കെടുത്തിയെന്നും സുജാത പറയുന്നു. നേവല്‍ ക്യാമ്പിലെ ഈ വാര്‍ത്തയുടെ പിന്നാലെ പോയാല്‍ കേരളത്തില്‍ നടക്കുന്ന കീ എക്‌സ്‌ചേഞ്ച് എന്ന് പേരിട്ട് ഭാര്യയെ വെച്ചുമാറുന്ന വൈഫ് സ്വാപ്പിങിലേക്കാണ് എത്തുക. എന്താണീ വൈഫ് സ്വാപ്പിങ്?
അടുത്ത പേജില്‍ : കീ എക്‌സ്‌ചേഞ്ച് അഥവാ വൈഫ് സ്വാപ്പിങ് കേരളത്തിലും... എന്താണീ ഭാര്യയെ വെച്ചുമാറല്‍?












Click it and Unblock the Notifications