കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് ജിഹാദികള്‍ ക്രിക്കറ്റിനെ എതിര്‍ക്കുന്നത്?

Google Oneindia Malayalam News

ഒരു ദിവസം മുഴുവന്‍ ക്രിക്കറ്റ് നോക്കിയിരിക്കാന്‍ സമയമുണ്ട്. എന്നാല്‍ ജിഹാദിന് സമയമില്ല - ഇസ്ലാമിന് വേണ്ടി വിശുദ്ധ യുദ്ധം നയിക്കുന്നവരുടെ പരാതിയാണ്. ഇത് മാത്രമല്ല ഇവരുടെ പ്രശ്‌നം. പടിഞ്ഞാറന്‍ നാടുകളില്‍ തുടങ്ങിയ ക്രിക്കറ്റ് നമ്മള്‍ എന്തിനാണ് കളിക്കുന്നത് എന്നും ചോദ്യമുണ്ട്. അതെ, ജിഹാദി രാജ്യങ്ങളില്‍ ക്രിക്കറ്റ് കളിക്കുകയും കാണുകയും വേണ്ട. ആരുടെയാണ് കല്‍പന എന്നറിയാമോ?

പോരാളികള്‍ക്കിടയില്‍ സ്വകാര്യമായി പ്രസിദ്ധീകരിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ മാഗസിനിലാണ് ജിഹാദികള്‍ ക്രിക്കറ്റിനെ എന്തുകൊണ്ട് എതിര്‍ക്കണം എന്ന് പറയുന്നത്. പടിഞ്ഞാറ് നിന്നും വന്ന ക്രിക്കറ്റ് കളി ഇസ്ലാം വിരുദ്ധമാണ്. ജിഹാദായിരിക്കണം മുസ്ലിങ്ങളുടെ മതം, ക്രിക്കറ്റ് അല്ല എന്നും ഈ മാഗസിന്‍ പറയുന്നു. ജിഹാദ് ചെയ്യാന്‍ സമയമില്ലാത്തവര്‍ എങ്ങനെയാണ് ഒരു ദിവസം മുഴുവന്‍ ക്രിക്കറ്റ് കളി കണ്ടിരിക്കുന്നത്.

cricket-jihad

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളാണ് ജിഹാദികളുടെ ഉന്നമെന്ന് ഉറപ്പ്. മുസ്ലിം ജനത കൂടുതലുള്ള ഈ രാജ്യങ്ങള്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ഈ ലോകകപ്പില്‍ കളിക്കുന്നുണ്ട്. ജിഹാദികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. ഇതാദ്യമായിട്ടാണ് അഫിഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടുന്നത്.

അടുത്ത പേജില്‍: പാകിസ്താന് ക്രിക്കറ്റും ജിഹാദികളും തമ്മിലെന്ത്?

English summary
The Jihadis or the so-called protectors of Islam have once again gone on to issue rules and regulations to their fighters on how to target the cricket and why the game is a bad idea for those fighting the holy war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X