പാകിസ്താന്‍ ക്രിക്കറ്റും ജിഹാദികളും തമ്മിലെന്ത്?
ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യമായ പാകിസ്താനിലും ക്രിക്കറ്റ് ഒരു മതം പോലെയാണ്. ഇന്ത്യയോടും മറ്റും ക്രിക്കറ്റ് കളിച്ചു തോല്‍ക്കുമ്പോള്‍ കലാപ ഭരിതമാകാറുണ്ട് പാകിസ്താന്‍ രാഷ്ട്രീയം. എന്നാല്‍ കലാപം മാത്രം മതി, ക്രിക്കറ്റ് കളി വേണ്ട എന്നാണ് ലഷ്‌കറിന് പറയാനുള്ളത്. പാകിസ്താനെക്കുറിച്ചും അവരുടെ ക്രിക്കറ്റ് ഭ്രാന്തിനെക്കുറിച്ചും മാഗസിനില്‍ കൃത്യമായ പരാമര്‍ശങ്ങളുണ്ട്.
പാകിസ്താനികള്‍ മാത്രമല്ല, ഇന്ത്യയില്‍ നിന്നും ജിഹാദില്‍ പങ്കാളികളാകാന്‍ സാധ്യതയുള്ളവര്‍ ക്രിക്കറ്റ് കാണുന്നതിലും ലഷ്‌കറിന് പ്രശ്‌നമുണ്ട്. നമ്മുടെ മതം അപകടത്തിലാണ് എന്ന് തിരിച്ചറിയേണ്ട സമയമാണ് ഇത്. ക്രിക്കറ്റ് കണ്ടും കളിച്ചും ഇരിക്കേണ്ട സമയമല്ല. ഉള്ള സമയം കുറച്ചുകൂടി ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്.

ബാറ്റുകള്‍ താഴെയിടൂ, വാളുകള്‍ കയ്യിലെടുക്കൂ എന്നാണ് ജിഹാദികള്‍ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്യുന്നത്. ഇല്ലെങ്കില്‍ പ്രശ്‌നമാണ്. പറയുക മാത്രമല്ല ഇത് ചെയ്ത ചരിത്രവും ജിഹാദികള്‍ക്കുണ്ട്. പാകിസ്താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മറ്റ് രാജ്യക്കാര്‍ പാകിസ്താനില്‍ കളിക്കുന്നത് നിര്‍ത്തിയത്.
അടുത്ത പേജില്‍: ക്രിക്കറ്റാണോ ജിഹാദാണോ വലുത്, നിങ്ങള് പറയൂ












Click it and Unblock the Notifications