മെയ്യപ്പനെ വിടുന്ന പ്രശ്‌നമില്ല
ഒത്തുകളി വിവാദം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്റെ പേരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ മെയ്യപ്പന്‍ ചെന്നൈ കിംഗ്‌സിന്റെ ആരുമല്ല എന്ന് പറഞ്ഞ് ശ്രീനിവാസന്‍ കൈ കഴുകി. അതുകൊണ്ടും തീര്‍ന്നില്ല, ഒത്തുകളി അന്വേഷിച്ച രണ്ടംഗ സമിതി മെയ്യപ്പനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഇതിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒത്തുകളിക്കേസില്‍ മെയ്യപ്പന്റെ റോള്‍ ഇനി അന്വേഷിക്കുക സുപ്രീം കോടതി നിശ്ചയിക്കുന്ന രണ്ടംഗ സമിതിയാകും ഇക്കാര്യം നോക്കുക. ശ്രീനിവാസനെ മാറ്റി നിര്‍ത്തി മെയ്യപ്പനെതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും സുപ്രീം കോടതി ബി സി സി ഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications