ആഫ്രിക്കയില്‍ നിന്നുള്ള കള്ളക്കടത്ത് സ്വര്‍ണമെത്തുന്നത് ദുബായിലേക്ക് തന്നെ! പുതിയ റിപ്പോര്‍ട്ട്

ആഫ്രിക്കയില്‍ നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ പ്രധാന കേന്ദ്രമായി തുടര്‍ന്ന് യുഎഇ. സ്വിസ്എയ്ഡ് എന്ന സര്‍ക്കാരിതര സംഘടനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023-ല്‍ കര്‍ശനമായ പരിശോധനാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും, വിലയേറിയ ലോഹങ്ങളുടെ വ്യാപാര കേന്ദ്രമായ ദുബായ് ഉള്‍പ്പെടെയുള്ള യുഎഇയിലേക്ക് ഏകദേശം 52 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അനധികൃതമായി കടത്തിക്കൊണ്ടുവന്ന 413 മെട്രിക് ടണ്‍ ആഫ്രിക്കന്‍ സ്വര്‍ണം എത്തി.

പ്രീമിയം പെട്രോളിലും എഥനോള്‍ അളവ് കൂടുതല്‍; ഇ20 പെട്രോളിനെ വിടാതെ കര്‍ണാടക, കേന്ദ്രത്തിന് കത്ത്
പ്രീമിയം പെട്രോളിലും എഥനോള്‍ അളവ് കൂടുതല്‍; ഇ20 പെട്രോളിനെ വിടാതെ കര്‍ണാടക, കേന്ദ്രത്തിന് കത്ത്

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതി വിവരങ്ങളും യുഎഇയുടെ ഔദ്യോഗിക ഇറക്കുമതി കണക്കുകളും താരതമ്യം ചെയ്തുകൊണ്ടാണ് കടത്തലിന്റെ വ്യാപ്തി നിര്‍ണയിച്ചതെന്ന് സ്വിസ്എയ്ഡ് അറിയിച്ചു. 2022-ലെ വിവരങ്ങളെ അടിസ്ഥാനമാക്കി നേരത്തെ നടത്തിയ പഠനവുമായി താരതമ്യം ചെയ്യുമ്പോള്‍, സംശയിക്കപ്പെടുന്ന ഈ കടത്തലിന്റെ അളവില്‍ 1 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Dubai Gold

അതേസമയം ഈ റിപ്പോര്‍ട്ടിനോട് യുഎഇയുടെ സാമ്പത്തിക മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. യുഎഇയിലെ പരിശോധനാ മാനദണ്ഡങ്ങള്‍ സുതാര്യത വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും മിക്ക സ്വര്‍ണ ശുദ്ധീകരണശാലകളും ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ഭാഗികമായി മാത്രം പാലിക്കുകയോ ചെയ്തതായി സ്വിസ്എയ്ഡ് കണ്ടെത്തി.

പുത്തന്‍ വീടും കാറും കൈയിലേക്ക്... അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?
പുത്തന്‍ വീടും കാറും കൈയിലേക്ക്... അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?

രാജ്യത്തെ ആകെ സ്വര്‍ണ ശുദ്ധീകരണ ഉല്‍പ്പാദനത്തിന്റെ 90 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന 13 ശുദ്ധീകരണശാലകള്‍, നിയമങ്ങള്‍ പൂര്‍ണമായോ അല്ലെങ്കില്‍ ചെറിയ വ്യതിയാനങ്ങളോടെയോ പാലിക്കുന്നുണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം തങ്ങളെ അറിയിച്ചതായി സ്വിസ്എയ്ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിനായി യുഎഇയിലെ 24 സ്വര്‍ണ ശുദ്ധീകരണശാലകളെയാണ് സ്വിസ്എയ്ഡ് പഠനവിധേയമാക്കിയത്.

വ്യാപാരികളും ശുദ്ധീകരണശാലകളും പരിശോധനാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ കര്‍ശനമാക്കണമെന്നും കസ്റ്റംസ് പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ഖനനം ചെയ്‌തെടുത്ത സ്വര്‍ണം വിതരണം ചെയ്യുന്നവരെ കണ്ടെത്താന്‍ കമ്പനികളോട് ആവശ്യപ്പെടണമെന്നും സ്വിസ്എയ്ഡ് യുഎഇയോട് നിര്‍ദ്ദേശിച്ചു.

'ആകെ നടക്കുന്നത് വാചകമടിയും ധൂർത്തും, സർക്കാരിനെതിരെ പരാതി ഇല്ലാത്തത് ആർഎസ്എസിന് മാത്രം'
'ആകെ നടക്കുന്നത് വാചകമടിയും ധൂർത്തും, സർക്കാരിനെതിരെ പരാതി ഇല്ലാത്തത് ആർഎസ്എസിന് മാത്രം'

അതേസമയം യുഎഇയുടെ പ്രതിച്ഛായ മോശമാക്കാന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരണം ഇപ്പോഴും തുടരുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ദുബായ് മള്‍ട്ടി കമ്മോഡിറ്റീസ് സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് ബിന്‍ സുലായം പറഞ്ഞത്.

'നിങ്ങള്‍ സ്വന്തമായി അന്വേഷണം നടത്തുക, ഞങ്ങളുടെ നിയന്ത്രണ അതോറിറ്റികളുമായി സംസാരിക്കുക, നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക, അതുവഴി ഞങ്ങളുടെ സംവിധാനം എന്താണെന്ന് നേരിട്ട് മനസ്സിലാക്കൂ,' ബിന്‍ സുലായം പറഞ്ഞു. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണത്തെ, ഇന്ത്യ പോലുള്ള ഉപഭോക്തൃ വിപണികളുമായും സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോങ്ങ് തുടങ്ങിയ മറ്റ് വ്യാപാര കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന, വിലയേറിയ ലോഹങ്ങളുടെ ഒരു വ്യാപാര കേന്ദ്രമാണ് ദുബായ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma