പുത്തന്‍ വീടും കാറും കൈയിലേക്ക്... അളവറ്റ സ്വര്‍ണവും കൈയിലെത്തും; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ സംക്രമണം എന്നാണ് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും.
എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് പ്രതികൂലമായിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ശക്തി, സ്വാധീനം എന്നിവയുടെ പ്രതീകമായ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. നിലവില്‍ വൃശ്ചികം രാശിയിലുള്ള സൂര്യന്‍ ഇനി നാളെ നക്ഷത്ര പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്. നാളെ പുലര്‍ച്ചെ 3:09-ന് സൂര്യന്‍ ശനിദേവന്‍ അധിപനായ അനിഴം നക്ഷത്രത്തിലേക്ക് പ്രവേശിക്കും.
ഡിസംബര്‍ 3 വരെ സൂര്യന്‍ ഈ നക്ഷത്രത്തില്‍ തുടരും. സൂര്യന്റെ ഈ നക്ഷത്രമാറ്റം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. എന്നാല്‍ ജ്യോതിഷ വിശ്വാസങ്ങള്‍ അനുസരിച്ച് ഈ മാറ്റം ചില രാശിക്കാര്‍ക്ക് പ്രത്യേകിച്ചും ഗുണകരമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് സൂര്യന്റെ നക്ഷത്ര പരിവര്‍ത്തനം ഗുണകരമായി ഭവിക്കുക എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം അനുകൂലമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമായേക്കാം. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ്, ട്രാന്‍സ്ഫര്‍ എന്നിവ പ്രതീക്ഷിക്കാം. വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം
അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. സമൂഹത്തില്‍ ബഹുമാനവും അന്തസും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പഴയ കടബാധ്യതകളോ സാമ്പത്തിക പ്രശ്‌നങ്ങളോ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങൡ നിന്ന് വലിയൊരു തുക കൈയിലെത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം ഗുണകരമായിരിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ദീര്‍ഘകാലമായി നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.
ധനു
അനിഴം നക്ഷത്രത്തിലേക്കുള്ള സൂര്യന്റെ പ്രവേശനം ധനു രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. പുതിയ ഭൂമി, വീട് അല്ലെങ്കില്‍ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും, ഇത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ നേരിട്ട് ഗുണം ചെയ്യും. ബിസിനസ് രംഗത്തുള്ളവര്‍ക്കും ലാഭമുണ്ടാക്കാന്‍ നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം.





Click it and Unblock the Notifications
