Get Updates
Get notified of breaking news, exclusive insights, and must-see stories!

തറയില്‍ ഉറങ്ങേണ്ട, സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും വേണം; ലേബര്‍ ക്യാംപുകളോട് യുഎഇ

ലേബര്‍ ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ലേബര്‍ ക്യാംപുകളില്‍ സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും നിര്‍ബന്ധമാക്കണം എന്നാണ് നിര്‍ദേശം. ലേൂബബര്‍ ക്യാംപിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതസാഹചര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സുള്ളതും മതിയായതുമായ താമസ സൗകര്യം ഉറപ്പാക്കുകയോ അല്ലെങ്കില്‍ ഒരു ഭവന അലവന്‍സ് നല്‍കുകയോ ചെയ്യണം. വിനോദ മേഖലകള്‍ക്കും സാമ്പത്തിക സേവന സൗകര്യങ്ങള്‍ക്കും പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കണം. ഔദ്യോഗിക അവധി ദിവസങ്ങളില്‍ മാനേജര്‍മാര്‍ സാമൂഹികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.

Labour Camp

ലേബര്‍ ക്യാംപുകളില്‍ തറയില്‍ ഉറങ്ങുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഓരോ തൊഴിലാളിക്കും പ്രത്യേകം കിടക്കയും ലോക്കറും നല്‍കണം എന്നും മൂന്ന് തട്ടുകളുള്ള കട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമാണ് പുതിയ നിര്‍ദേശം. മുറികള്‍ക്കുള്ളില്‍ പാചകം ചെയ്യുന്നതും പുകവലിക്കുന്നതും നിരോധിച്ചു. സിവില്‍ ഡിഫന്‍സ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫയര്‍ അലാം,സെന്‍സറുകള്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ക്യാംപിനുള്ളില്‍ നിര്‍ബന്ധമായും സജ്ജീകരിക്കണം.

തൊഴിലാളി താമസ സ്ഥലങ്ങള്‍ വ്യാവസായിക മേഖലകള്‍ക്കും ഗതാഗത ശൃംഖലകള്‍ക്കും സമീപം സ്ഥിതിചെയ്യണം, അതേസമയം കുടുംബ പാര്‍പ്പിട മേഖലകളില്‍ നിന്നും പരിസ്ഥിതി അപകടങ്ങളില്‍ നിന്നും അകലം പാലിക്കണം എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്. ശരിയായ വെളിച്ചം, ശുചിത്വം, ഭക്ഷണം തയ്യാറാക്കല്‍ സൗകര്യങ്ങള്‍, ശുദ്ധമായ കുടിവെള്ള ലഭ്യത, കീട നിയന്ത്രണ നടപടികള്‍, സുരക്ഷിത ഗ്യാസ് ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കൂടാതെ, തൊഴിലുടമകള്‍ പ്രഥമശുശ്രൂഷാ മുറികള്‍, ഐസൊലേഷന്‍ ഏരിയകള്‍, അടിയന്തര പ്രതികരണ പദ്ധതികള്‍ എന്നിവ നല്‍കണം. അതേസമയം വലിയ താമസ സൗകര്യങ്ങളില്‍ ഓണ്‍-സൈറ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സുകള്‍ എന്നിവ ഉണ്ടായിരിക്കണം.

വിവിധ ഭാഷകളില്‍ രേഖാമൂലമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതിന്റെ ആവശ്യകത, അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, തൊഴില്‍ ആരോഗ്യ-സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനോ സഹായം അഭ്യര്‍ത്ഥിക്കുന്നതിനോ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ലേബര്‍ ക്യാംപിലെ താമസക്കാര്‍ക്ക് ലഭ്യമാക്കണം.

മുഴുവന്‍ സമയ സെക്യൂരിറ്റി ക്യാമറ നിരീക്ഷണവും ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ ഏതെങ്കിലും പാലിക്കാതിരിക്കല്‍ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ജീവിത നിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള വിശാലമായ ചട്ടക്കൂടിന്റെ ഭാഗമാണ് നടപടികള്‍ എന്ന് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+