Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഒമാനില്‍ 18 മരണം; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ദുബായ്: അതിശക്തമായ മഴയെ തുടര്‍ന്ന് ദുബായിയില്‍ വെള്ളപ്പൊക്കം. റോഡുകളാകെ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വീടുകളിലും മാളുകളിലും എല്ലാം വെള്ളം കയറിയിരിക്കുകയാണ്. ദുബായ് വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ഒമാനില്‍ രൂക്ഷമായ മഴയില്‍ പതിനെട്ട് പേര്‍ മരിച്ചു.

ഒമാന്‍ വിമാനത്താവളം വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ദുബായ് കനത്ത മഴയില്‍ പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ എല്ലായിടത്തും ദുരിതത്തിലായിരുന്നു. യുഎഇയിലും ബഹ്‌റൈനിലും റോഡുകളിലും കടകളിലും എല്ലാം വെള്ളം കയറി. ഇതേ തുടര്‍ന്ന് പലതും അടച്ചിട്ടിരിക്കുകയാണ്.

uae-rain

ഷോപ്പിംഗ് സെന്ററുകളായ ദുബായ് മാള്‍, മാള്‍ ഓഫ് ദ എമിറേറ്റ്‌സ് എന്നിവയില്‍ വെള്ളം കയറി. ദുബായ് മെട്രോ സ്‌റ്റേഷനിലും വെള്ളം കയറി പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്. റോഡുകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സഞ്ചരിക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്.

യുഎഇയില്‍ മഴ അപൂര്‍വമാണ്. എന്നാല്‍ അതിശക്തമായ മഴയില്‍ പലപ്പോഴും വെള്ളപ്പൊക്കമുണ്ടാവാറുണ്ട്. യുഎഇയില്‍ ഉടനീളം സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. ബുധനാഴ്ച്ചയും സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

അതേസമയം ദുബായ് വിമാനത്താവളത്തിനും കനത്ത മഴയും വെള്ളപ്പൊക്കവും പ്രതിസന്ധിയുണ്ടാക്കി. ചൊവ്വാഴ്ച്ച മാത്രം നൂറിലേറെ വിമാനങ്ങള്‍ ഇവിടെ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഇവര് പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെല്ലാം വഴിതിരിച്ച് വിട്ടതായി ദുബായ് വിമാനത്താവളം വക്താവ് അറിയിച്ചു. നിലവിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് താല്‍ക്കാലികമായിട്ടാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.

കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യാമെന്നും വിമാനത്താവള വക്താവ് അറിയിച്ചു. അതേസമയം ടേക്ക് ഓഫ് തല്‍ക്കാലത്തേക്ക് നിര്‍ത്തിയിട്ടില്ല. വിമാനത്താവളത്തിന് സമീപുള്ള റോഡുകളെല്ലാം വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ്. യാത്രക്കാര്‍ വിമാനത്താവളത്തിലെത്താന്‍ ബസ് സര്‍വീസുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

നേരത്തെ 25 മിനുട്ടോളമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. യുഎഇയുടെ അല്‍ ഐനും സൗദിയും അല്‍ ഹിലാലും തമ്മിലുള്ള ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചിരിക്കുകയാണ്. 24 മണിക്കൂര്‍ കഴിഞ്ഞ് മത്സരം നടക്കും. യുഎഇയില്‍ ചിലയിടത്ത് 80 മില്ലി മീറ്റര്‍ മഴയാണ് 24 മണിക്കൂറില്‍ ലഭിച്ചത്.

വാര്‍ഷിക ശരാശരി മഴ 100 മില്ലി മീറ്ററാണ്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ സമിതി അറിയിച്ചു. വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് മാറി താമസിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിശക്തമായ മഴ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് ഉണ്ടാവുന്നതെന്ന് യുഎഇ, ഒമാന്‍ സര്‍ക്കാരുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ വെള്ളപ്പൊക്കത്തിന് ഇത് കാരണമായേക്കാമെന്നും ഇവര്‍ പറയുന്നു.

അതേസമയം ബഹ്‌റൈനും അതിശക്തമായ മഴയില്‍ ദുരിതത്തിലാണ്. വെള്ളപ്പൊക്കെ ബഹ്‌റൈനില്‍ രൂക്ഷമായിരിക്കുകയാണ്. രാത്രിയില്‍ ഇടിയും മിന്നലും ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായിരുന്നു. ഖത്തറിന്റെ ചില മേഖലകളിലും മഴയുണ്ടായിട്ടുണ്ട്. ഒമാനില്‍ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്.

ചൊവ്വാഴ്ച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരണ നിരക്ക് 18 ആയി ഉയര്‍ന്നിരിക്കുകയാണ്. രണ്ട് പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു. ഒന്‍പത് സ്‌കൂള്‍ കുട്ടികളും മൂന്ന് സാധാരണക്കാരുമാണ് മരിച്ചത്. മിന്നല്‍ പ്രളയത്തില്‍ ഇവരുടെ വാഹനങ്ങള്‍ ഒലിച്ചുപോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+