Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്കൂൾ പഠനം തടസ്സപ്പെട്ടാൽ ദുബൈ രക്ഷിതാക്കൾക്ക് ഫീസ്​ തിരികെ ആവശ്യ​പ്പെടാം; അതിനുള്ള മൂന്ന് രീതികൾ

ഈമാസം 20 മുതൽ ദുബൈ എമിറേറ്റിലെ ഭൂരിഭാഗം സ്കൂളുകളും ക്ലാസ്​ പഠനത്തിന്​ തുടക്കമിട്ടെങ്കിലും ചില സ്കൂളുകൾ വിദൂര പഠനരീതി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഫീസ്​ സംബന്ധിച്ച്​ വ്യക്​തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നോളജ്​ ആൻഡ്​ ഹ്യൂമൻ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെഎച്ച്​ഡിഎ). നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ പഠനവും ക്ലാസ്​ പഠനവും ഒരുപോലെ പിന്തുടരാൻ കഴിയുന്ന ഹൈബ്രിഡ്​ രീതികൾ അവലംബിക്കാൻ സ്കൂളുകൾക്ക്​ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്​. ഓൺലൈൻ പഠനരീതി തുടരുന്ന സ്വകാര്യ സ്കൂളുകൾക്ക്​ ട്യൂഷൻ ഫീസ്​ ഈടാക്കാമെന്ന്​ കെഎച്ച്​ഡിഎയുടെ രജിസ്​ട്രേഷൻ ആൻഡ്​ റീഫണ്ട്​ നയം വ്യക്​തമാക്കുന്നു​.

ശരിക്കും 'സ്‌ട്രോങ്'- ഇവിഎം സൂക്ഷിക്കുന്ന മുറി എങ്ങിനെ തുറക്കാം? ആരൊക്കെ വേണം?
വിദ്യാർഥികൾക്ക്​ പഠന സേവനങ്ങൾ തടസ്സപ്പെടുന്നില്ലെങ്കിൽ ഫീസിൽ ഇളവ്​ അനുവദിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് നിർദേശം. സർക്കാറിന്‍റെ നിർദേശങ്ങൾക്ക്​ വിധേയമായി അടച്ചുപൂട്ടിയതിനെ തുടർന്ന്​ ക്ലാസ്​ പഠനം തടസ്സപ്പെടുകയാണെങ്കിലും വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ അധ്യാപനം തുടരുന്നിടത്തോളം ട്യൂഷൻ ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥരാണ്​. 'രക്ഷിതാക്കളുടെയോ സ്കൂളിന്റെയോ നിയന്ത്രണങ്ങൾക്ക് അതീതമായ സാഹചര്യങ്ങളിൽ’ എന്ന വിഭാഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

classinemirates

വിദൂര പഠനം രക്ഷിതാക്കൾ വേണ്ടെന്ന്​ വെച്ചാലും ഫീസ്​ നൽകാതിരിക്കാനോ കുറക്കാനോ അവകാശമില്ല. വിദൂര പഠനത്തിന്‍റെ ഗുണനിലവാരത്തിലോ അധ്യാപനത്തിലോ പരാതിയുണ്ടെങ്കിൽ സ്കൂളുകളുടെ ആഭ്യന്തര പരാതി നടപടിക്രമങ്ങളിലൂടെ വേണം ഉന്നയിക്കാൻ​. ഇങ്ങനെ ഉന്നയിക്കുന്ന പരാതികൾ വിലയിരുത്തുമ്പോഴും മുഴുവൻ ട്യൂഷൻ ഫീസും അടച്ചിരിക്കണമെന്നത് നിർബന്ധമാണ്.

ഏതെങ്കിലും ഘട്ടത്തിൽ പഠന സേവനങ്ങൾ മുടങ്ങിയാൽ രക്ഷിതാക്കൾ ട്യൂഷൻ ഫീസ്​ നൽകേണ്ടതില്ല. നിലവിൽ നൽകിയ ഫീസ്​ റീഫണ്ട്​ ആയി ലഭിക്കാനും രക്ഷിതാക്കൾക്ക് അവകാശമുണ്ട്. എന്നാൽ, പഠന സേവനം നൽകിയ കാലയളവിലെ ഫീസ് സ്കൂളുകൾ തിരിച്ച് നൽകേണ്ടതില്ല. രക്ഷിതാക്കൾക്ക് റീഫണ്ട്​ നൽകുന്നതിന് ക്രഡിറ്റ്​ നോട്ട്​, ട്രാൻസ്ഫർ ഓഫ്​ ക്രഡിറ്റ്​, ഫുൾ റീഫണ്ട്​ എന്നിങ്ങനെ മൂന്ന്​ രീതികളാണ് ഉള്ളത്. ഇതിൽ ഏത് രീതി വേണമെന്ന് സംബന്ധിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ രേഖാമൂലം ധാരണയിലെത്തണം.

അർഹമായ തുകക്ക്​ സ്കൂൾ നൽകുന്ന രേഖയാണ്​ ക്രഡിറ്റ്​ നോട്ട്​. ഇതു പ്രകാരം വിദ്യാർഥി ഇതേ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭാവിയിലെ ട്യൂഷൻ ഫീസിലേക്ക്​ ഇത്​ വകയിരുത്താം. മറിച്ച്​ വിദ്യാർഥി സ്കൂളിൽ പഠനം തുടരാൻ ആഗ്രഹിക്കു​ന്നില്ലെങ്കിൽ ബാക്കിയുള്ള അർഹമായ തുക റീഫണ്ട്​ ചെയ്യാം. ഇനി ഇതേ സ്കൂളിൽ വിദ്യാർഥിയുടെ സഹോദ​രങ്ങൾ പഠിക്കുകയോ പുതുതായി ചേർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഈ തുക ട്രാൻസ്ഫർ ചെയ്യുന്നതാണ്​ ട്രാൻസ്ഫർ ഓഫ്​ ​ക്രഡിറ്റ്​. സ്കൂളിന്​ സേവനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ട്യൂഷൻ ഫീസ്​ മുഴവനായും റീഫണ്ട്​ ചെയ്യണം.

വീടിനുള്ളിൽ സ്ഥലമില്ലേ? ഫർണിച്ചറുകൾ ഇങ്ങിനെയാക്കാം- ഭംഗിയാണ്,ട്രെൻഡിയാണ്...
റീ ഓപ്പണിങിന് കെഎച്ച്​ഡിഎയുടെ അനുമതി ആവശ്യമായത്​ കൊണ്ടാണ്​ ചില സ്കൂളുകൾ ഇപ്പോഴും വിദൂര പഠനം തുടരുന്നത്​. റഗുലർ ക്ലാസുകൾക്ക് അനുമതി ലഭിക്കുന്നതിനായി ജീവനക്കാർക്ക്​ അടിയന്തര പരിശീലനം നൽകുകയും പരിശോധനയിൽ പാസാകുകയും വേണം. അനുമതി ലഭിക്കാനായി അഞ്ച്​ കാര്യങ്ങളാണ്​ സ്കൂളുകൾ പൂർത്തീകരിക്കേണ്ടത്​. സന്നദ്ധത ഫോറം സമർപ്പിക്കൽ, പരിശീലനത്തിൽ പ​ങ്കെടുക്കൽ, അനുമതി പത്രത്തിൽ ഒപ്പുവെക്കൽ, സുരക്ഷ പരിശോധനയിൽ വിജയിക്കൽ, അന്തിമ അനുമതി വാങ്ങൽ എന്നിവയാണിത്​.

അന്തിമ അനുമതി ലഭിക്കുന്നത്​ വരെ ഇത്തരം സ്കൂളുകൾ നേരിട്ടുള്ള പഠനം തുടരാൻ പാടില്ല. ഘട്ടം ഘട്ടമായി ഈ സ്കൂളുകളെ തുറക്കാൻ അനുവദിക്കും. എന്നാൽ, ഏപ്രിൽ 27നകം ഔദ്യോഗിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി വിദൂര പഠനത്തോടൊപ്പം ക്ലാസ്​ പഠനവും നൽകുന്നതിനുള്ള അനുമതി വാങ്ങണമെന്നാണ്​ കെഎച്ച്​ഡിഎ നിർദേശിച്ചിരിക്കുന്നത്​.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+