കുവൈത്തില്‍ ആക്രമണം നടത്തിയത് ആര്? കൈമലര്‍ത്തി ഇറാന്‍; അതൊരു ആസൂത്രിത നീക്കം

കുവൈത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പിന്നില്‍ ആര്. ഇറാന്‍ ആണ് ആക്രമണം നടത്തിയത് എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറയുന്നു. ഇതോടെ മറ്റേതെങ്കിലും ശക്തി യുദ്ധത്തിന് കോപ്പു കൂട്ടുകയാണോ എന്ന സംശയമാണ് ഉയരുന്നത്.

റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക
റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

കുവൈത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ടുപേര്‍ മരിക്കുകയായിരുന്നു. ഇറാന് ഇതില്‍ പങ്കില്ലെന്ന് അരഗ്ചി പറയുന്നു. മാത്രമല്ല, സംഭവം അന്വേഷിക്കുന്നതിന് കുവൈത്തുമായും ഇറ്റലിയുമായും സഹകരിക്കാന്‍ തയ്യാറാണ് എന്നും ഇറാന്റെ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുദ്ധത്തിലേക്ക് നയിക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണിത് എന്നാണ് ഇറാന്റെ ആരോപണം.

iran denied role in kuwait strike

കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിര്‍ അല്‍ അഹമ്മദ് അല്‍ സബാഹുമായും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനുമായും ഇറാന്റെ വിദേശകാര്യ മന്ത്രി ടെലഫോണില്‍ സംസാരിച്ചു. കുവൈത്തില്‍ നടന്ന സംഭവത്തില്‍ ഇറാന് പങ്കില്ല. സംയുക്ത അന്വേഷണത്തിന് തയ്യാറാണ്. എവിടെ നിന്നാണ് ആക്രമണം വന്നത് എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും അബ്ബാസ് അരഗ്ചി ഇരുരാജ്യങ്ങളെയും അറിയിച്ചു.

സരയു കമല എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; രണ്ട് രാജ്യക്കാര്‍ക്ക് മാത്രം യാത്ര, 365 രൂപ മുതല്‍
സരയു കമല എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; രണ്ട് രാജ്യക്കാര്‍ക്ക് മാത്രം യാത്ര, 365 രൂപ മുതല്‍

വ്യാഴാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിന് പുറമെ ഒരു കുവൈത്തി പൗരനും പാകിസ്താനി പൗരനും ഗുരുതരമായി പരിക്കേറ്റിരുന്നു. വലിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. ഇറാനാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കുവൈത്ത് സൈനിക വക്താവ് സൗദി അബ്ദുല്‍ അസീസ് അല്‍ അത്വാന്‍ സംഭവം നടന്ന ഉടനെ പ്രതികരിച്ചത്. എന്നാല്‍ ഇക്കാര്യം ഇറാന്‍ സൈന്യം നിഷേധിച്ചു.

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം തുടങ്ങിയ ശേഷം ഒട്ടേറെ ദുരൂഹ ആക്രമണങ്ങള്‍ മേഖലയില്‍ നടന്നിട്ടുണ്ട്. കടല്‍മേഖലയിലും ആക്രമണം ശക്തമാണെങ്കിലും ചില സംഭവങ്ങള്‍ സംശയത്തിന് ഇടയാക്കുന്നു. മിക്ക ആക്രമണങ്ങളും ഇറാന്‍ തന്നെയാണ് നടത്തുന്നത് എങ്കിലും ചിലത് ഇറാന്‍ നിഷേധിക്കുന്നുണ്ട്. മറ്റെതെങ്കിലും രാജ്യമോ ശക്തിയോ ഇതിനിടയില്‍ രഹസ്യ നീക്കം നടത്തുന്നുണ്ടോ എന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്.

അതിനിടെ സൗദി അറേബ്യയിലെ ജിസാനിലെ എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലുണ്ടായ ഹൂതി ആക്രമണത്തില്‍ ഒരു നേപ്പാളി പൗരന്‍ കൊല്ലപ്പെട്ടു. എണ്ണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കി. സൗദിയുടെ എണ്ണ മേഖല പ്രതിസന്ധിയില്‍ ആകുന്നത് ആഗോള എണ്ണവിപണിയെ ബാധിക്കും. ക്രൂഡ് ഓയില്‍ വില 97 ഡോളറിലേക്ക് എത്തിയത് സൗദിയില്‍ ആക്രമണം ശക്തമായതോടെയാണ്. എണ്ണവില വലിയ തോതില്‍ കുറഞ്ഞതിന് പിന്നാലെയാണ് ഇത്തരം ആക്രമണങ്ങള്‍ ശക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma