റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് മാസങ്ങളായി. മൂന്നാമതൊരു കക്ഷി യുദ്ധത്തില്‍ ഭാഗമായിട്ടില്ലെങ്കിലും ആക്രമണവും പ്രത്യാക്രമണവും ശക്തമാണ്. സൗദി അറേബ്യയും അവരുടെ സഖ്യസേനയും ഹൂതികള്‍ക്ക് നിയന്ത്രണമുള്ള യമനിലെ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ട്. ഹൂതികള്‍ സൗദിയെയും ആക്രമിക്കുന്നു.

സ്വര്‍ണം കുതിച്ചുകയറി; ഇന്നലെ വാങ്ങിയവര്‍ക്ക് വന്‍ ലാഭം, ക്രൂഡിലും മുന്നേറ്റം, ഇന്നത്തെ പവന്‍ വില
സ്വര്‍ണം കുതിച്ചുകയറി; ഇന്നലെ വാങ്ങിയവര്‍ക്ക് വന്‍ ലാഭം, ക്രൂഡിലും മുന്നേറ്റം, ഇന്നത്തെ പവന്‍ വില

റിയാദിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ വരെ ഹൂതികള്‍ ആക്രമിച്ചിട്ടും ലോക വിപണിയില്‍ കാര്യമായ കുലുക്കമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വൈകീട്ട് ചിത്രം മാറി. അതുവരെ അനങ്ങാതെ നിന്നിരുന്ന ക്രൂഡ് ഓയില്‍ വിപണിയില്‍ പൊടുന്നനെ വന്‍ മുന്നേറ്റം പ്രകടമായി. അതിന് കാരണം, ഹൂതികള്‍ റാസ് തനൂറയെ ലക്ഷ്യമിട്ടതാണ്...

saudi arabia ras tanura-

സൗദി അറേബ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് റാസ് തനുറയിലാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി ടെര്‍മിനലുകള്‍ ഉള്ളത്. റാസ് തനുറ എണ്ണ ശുദ്ധീകരണ കേന്ദ്രം 600 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുണ്ട്. അതായത്, ഏകദേശം ചിക്കാഗോയുടെ അത്രയും വലിപ്പം. സൗദിയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്യുന്നത് ഇവിടെ നിന്നാണ്. പ്രതിദിനം 5.50 ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ സാധിക്കുന്ന ശാലയാണിത്.

അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം
അസമില്‍ പുതിയ വിമാനത്താവളം വരുന്നു; കേന്ദ്രാനുമതി കിട്ടി, 2014 കോടി ചെലവ്, 5 സംസ്ഥാനങ്ങള്‍ക്ക് നേട്ടം

ഹൂതികള്‍ റാസ് തനുറ ആക്രമിച്ചതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. 90 ഡോളറില്‍ നിന്നിരുന്ന ക്രൂഡ് ഓയില്‍ വില ഇനിയും കുറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആക്രമണമുണ്ടായത്. പിന്നാലെ ക്രൂഡ് ഓയില്‍ വില 95 ഡോളറിലേക്ക് കുതിച്ചു. തൊട്ടുപിന്നാലെ ചെങ്കടല്‍ തുറമുഖങ്ങളായ ജിദ്ദയെയും ജിസാനെയും ഹൂതികള്‍ ലക്ഷ്യമിട്ടു. എന്നാല്‍ റാസ് തനുറയില്‍ ആക്രമണം നടന്നു എന്ന് സൗദി പറയുന്നില്ല. നാല് ഡ്രോണുകള്‍ തടഞ്ഞു എന്നാണ് സൗദി അറിയിച്ചത്.

സൗദിയിലെ എണ്ണ ശുദ്ധീകരണ ശാലയാണ് ആക്രമിക്കപ്പെട്ടത് എങ്കിലും അതിന്റെ പ്രതിഫലനം ലോക വിപണിയിലുണ്ടായി. ക്രൂഡ് ഓയില്‍ വില കൂടി. ഡോളര്‍ സൂചിക ഉയര്‍ന്നു. സ്വര്‍ണവിലയും കൂടി. ഓഹരി വിപണിയില്‍ ക്ഷീണമുണ്ടായി. ഇനിയും ആക്രമിക്കുമെന്നാണ് ഹൂതികള്‍ പറയുന്നത്. അതിന് ഹൂതികളെ പ്രേരിപ്പിച്ചത് യമനിലെ ഹുദൈദ തുറമുഖം സൗദി സേന ആക്രമിച്ചതാണ്. ഹൂതികളുടെ നിയന്ത്രണത്തിലാണ് ഹുദൈദ.

തങ്ങളുടെ മേഖല ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. ഒരു ഭാഗത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള ആക്രമണങ്ങള്‍ നിലച്ചെങ്കിലും മറ്റൊരു ഭാഗത്ത് യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളോടും സൗദി സഹായം തേടിയെങ്കിലും ആരും പ്രത്യക്ഷത്തില്‍ സഹായത്തിന് എത്തിയിട്ടില്ല. അതേസമയം, പരോക്ഷമായി പല രാജ്യങ്ങളും സഹകരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma