സരയു കമല എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി; രണ്ട് രാജ്യക്കാര്‍ക്ക് മാത്രം യാത്ര, 365 രൂപ മുതല്‍

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് നേരിട്ടുള്ള ട്രെയിന്‍ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ഒരുമിച്ചാണ് ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ നിന്ന് നേപ്പാളിലെ ജാനക്പൂരിലേക്കുള്ള ട്രെയിനിന്റെ പേര് സരയു കമല എക്‌സ്പ്രസ് എന്നാണ്.

തമിഴ്‌നാട്ടില്‍ പിതൃത്വ അവധി പ്രഖ്യാപിച്ച് വിജയ്; അച്ഛന്റെ പിന്തുണ അനിവാര്യമെന്ന് സര്‍ക്കുലര്‍
തമിഴ്‌നാട്ടില്‍ പിതൃത്വ അവധി പ്രഖ്യാപിച്ച് വിജയ്; അച്ഛന്റെ പിന്തുണ അനിവാര്യമെന്ന് സര്‍ക്കുലര്‍

രാമായണത്തില്‍ പറയുന്ന രാമന്റെയും സീതയുടെയും ജന്മസ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്. 604 കിലോമീറ്ററുള്ള യാത്രയ്ക്ക് ഏകദേശം 20 മണിക്കൂറാണ് വേണ്ടി വരിക. നേപ്പാളില്‍ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. ബാക്കി 10 സ്റ്റോപ്പുകളും ഇന്ത്യയിലാണ്. ഉത്തര്‍ പ്രദേശ് പിന്നിട്ടാല്‍ ബിഹാര്‍ കടന്നാണ് സരയു കമല എക്‌സ്പ്രസ് നേപ്പാളിലേക്ക് പ്രവേശിക്കുക.

india nepal sarayu kamala express booking starts

ഓണ്‍ലൈന്‍ വഴിയോ റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നോ സരയു കമല എക്‌സ്പ്രസില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. സ്റ്റേഷനുകളിലെത്തി ബുക്ക് ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കേണ്ടി വരും. തിരിച്ചറിയല്‍ രേഖയുടെ അവസാനത്തെ നാലക്കം ബുക്ക് ചെയ്യുമ്പോള്‍ രേഖപ്പെടുത്തും. അതേസമയം, നേപ്പാളില്‍ നിന്ന് തിരിച്ചുവരുന്ന യാത്രയ്ക്ക് മൊബൈല്‍ ആപ്പ്, ഐആര്‍സിടിസി വെബ്‌സൈറ്റ്, നേപ്പാളിലെ ട്രാവല്‍ ഏജന്റുമാര്‍ എന്നിവ വഴി ബുക്ക് ചെയ്യാം.

രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴ്ന്നു; വിപണിയില്‍ ചാഞ്ചാട്ടം, പുതിയ പവന്‍-ഗ്രാം നിരക്ക്
രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴ്ന്നു; വിപണിയില്‍ ചാഞ്ചാട്ടം, പുതിയ പവന്‍-ഗ്രാം നിരക്ക്

യാത്രയുടെ 60 ദിവസം വരെ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകും. ഇന്ത്യക്കാര്‍ക്കും നേപ്പാളുകാര്‍ക്കും മാത്രമേ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പറ്റൂ. ജാനക്പൂരില്‍ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിന്റെ ആദ്യ സര്‍വീസ് നവംബര്‍ 28നാണ് ആരംഭിക്കുക. 15595 എന്ന നമ്പറിലാണ് ഈ ട്രെയിന്‍. അയോധ്യയില്‍ നിന്നുള്ള ട്രെയിന്‍ നവംബര്‍ 30ന് സര്‍വീസ് ആരംഭിക്കും. 15596 എന്ന നമ്പറിലാണ് ഈ ട്രെയിന്‍ സര്‍വീസ്.

റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക
റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

ആഴ്ചയില്‍ ഒരു തവണ മാത്രമാണ് സര്‍വീസുണ്ടാകുക. ശനിയാഴ്ചയാണ് നേപ്പാളില്‍ നിന്നുള്ള യാത്ര. തിങ്കളാഴ്ചയാണ് അയോധ്യയില്‍ നിന്നുള്ള സര്‍വീസ്. രണ്ട് എസി 2 ടയര്‍ കോച്ചുകള്‍, മൂന്ന് എസി 3 ടയര്‍ കോച്ചുകള്‍, മൂന്ന് എസി 3 ടയര്‍ ഇക്കോണമി കോച്ചുകള്‍, ഏഴ് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, രണ്ട് എസ്എല്‍ആര്‍ കോച്ചുകള്‍ എന്നിവയാണുള്ളത്.

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ലോട്ടറി; രണ്ടാഴ്ച്ചയ്ക്കകം 480 കോടി ലഭിക്കും, പിഎഫ്, ഗ്രാറ്റുവിറ്റി
ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ലോട്ടറി; രണ്ടാഴ്ച്ചയ്ക്കകം 480 കോടി ലഭിക്കും, പിഎഫ്, ഗ്രാറ്റുവിറ്റി

അയോധ്യയില്‍ നിന്ന് ജാനക്പൂരിലേക്കുള്ള യാത്രക്ക് ടിക്കറ്റ് ആരംഭിക്കുന്നത് 365 രൂപ മുതലാണ്. സ്ലീപ്പര്‍ ക്ലാസിലാണ് ഈ നിരക്ക്. എസി 3 ടയര്‍ ഇക്കോണമി ക്ലാസില്‍ പോകുന്നവര്‍ 885 രൂപ നല്‍കണം. എസി 3 ടയര്‍ കോച്ചില്‍ 965 രൂപ, എസി 2 ടയര്‍ കോച്ചില്‍ 1360 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഏത് രാജ്യക്കാരാനാണ് യാത്ര ചെയ്യുന്നത് എന്ന് റിസര്‍വ് ചെയ്യുന്ന വേളയില്‍ തന്നെ രേഖപ്പെടുത്തും. ഗോരഖ്പൂര്‍, സീതാമര്‍ഹി, മധുബാനി ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma