കുവൈത്തിലും ബഹ്‌റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടി ശക്തം, അപലപിച്ച് സൗദിയും ഖത്തറും

അമേരിക്ക ഖിഷം ദ്വീപില്‍ ആക്രമണം നടത്തിയ പിന്നാലെ ഇറാന്‍ തിരിച്ചടി ശക്തമാക്കി. ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. രണ്ട് മാസത്തിന് ശേഷം മേഖലയിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ശക്തമായ ആക്രമണമാണിത്. അതിനിടെ ഹോര്‍മുസില്‍ യുഎഇയുടെ അഡ്‌നോകിന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായി.

അന്ന് മോദിയെ ജയിലിലടക്കുമായിരുന്നു; തടഞ്ഞത് കോണ്‍ഗ്രസ് നേതാവ്, ഇന്ന് അനുഭവിക്കുന്നു എന്ന് മൊയ്‌ലി
അന്ന് മോദിയെ ജയിലിലടക്കുമായിരുന്നു; തടഞ്ഞത് കോണ്‍ഗ്രസ് നേതാവ്, ഇന്ന് അനുഭവിക്കുന്നു എന്ന് മൊയ്‌ലി

ഇറാന്റെ പുതിയ നീക്കത്തിനെതിരെ ജിസിസി രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നു. ഖത്തറും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു. തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് കുവൈത്ത് പ്രതികരിച്ചു. ഇറാന്റെ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഈജിപ്ത് അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ പശ്ചിമേഷ്യയിലെ എല്ലാ യുഎസ് താവങ്ങളും ആക്രമിക്കുമെന്ന നിലപാടിലാണ് ഇറാന്‍.

iran strike in kuwait and bahrain

കുവൈത്തില്‍ യുഎസ് സൈന്യത്തിന്റെ വ്യോമ സേനാ ആസ്ഥാനമുണ്ട്. ബഹ്‌റൈനില്‍ നാവിക സേനയുടെ കേന്ദ്രവും. ബഹ്‌റൈനിലെ യുഎസ് റഡാര്‍ കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുവൈത്തിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടര്‍ന്നത്. ഇതിനോട് ജിസിസി രാജ്യങ്ങള്‍ സൈനികമായി എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് നിര്‍ണായകമാണ്.

കൊട്ടിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ രക്ഷിതാക്കള്‍
കൊട്ടിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ രക്ഷിതാക്കള്‍

ഹോര്‍മുസിനോട് ചേര്‍ന്ന ഇറാനിലെ ഖിഷം ദ്വീപില്‍ അമേരിക്കന്‍ സൈന്യം കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം നടത്തിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം. ഇറാന്റെ ആക്രമണങ്ങളോട് അമേരിക്കന്‍ സൈന്യത്തിന്റെ പ്രതികരണവും നിര്‍ണായകമാണ്. അതിനിടെ തങ്ങളുടെ കപ്പല്‍ ഹോര്‍മുസില്‍ ആക്രമിക്കപ്പെട്ടു എന്ന് യുഎഇയുടെ അഡ്‌നോക് അറിയിച്ചു. വലിയ യുദ്ധത്തിലേക്ക് വീണ്ടും മേഖല നീങ്ങുന്നു എന്ന സൂചനയാണിതെല്ലാം.

പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്. മൂന്ന് യുദ്ധക്കപ്പലാണ് വിവിധ മേഖലകളില്‍ നങ്കൂരമിട്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിയ യുഎസ്എസ് റൂസ് വെല്‍റ്റില്‍ 5000 സൈനികരുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ഈ നീക്കം സംശയത്തോടെയാണ് ഇറാന്‍ കാണുന്നത്. സാമ്പത്തിക താല്‍പ്പര്യവും അമേരിക്കക്കുണ്ട് എന്ന വിലയിരുത്തലുണ്ട്. എണ്ണവില കുറയുന്ന വേളയില്‍ നടന്ന പുതിയ ആക്രമണങ്ങള്‍ വരും ദിവസങ്ങളില്‍ എണ്ണവില ഉയരാന്‍ ഇടയാക്കും.

അഡ്‌നോകിന്റെ കപ്പലിന് നേരെയുണ്ടായ ആക്രമണതില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു ജീവനക്കാരനെ കാണാനില്ല എന്നാണ് അഡ്‌നോക് ഒടുവില്‍ അറിയിച്ചത്. സമാധാന ശ്രമങ്ങളുമായി ഖത്തറും പാകിസ്താനും മുന്നോട്ട് പോകുന്നതിനിടെയാണ് ജിസിസി മേഖലയില്‍ സാഹചര്യം മാറിമറിഞ്ഞിരിക്കുന്നത്. ഇത് പ്രവാസി സമൂഹത്തിനും ആശങ്കയുണ്ടാക്കുന്നതാണ്. അവശ്യവസ്തുക്കളുടെ വില വീണ്ടും ഉയരുമോ എന്ന ആശങ്കയും പരന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma