Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്വരം കടുപ്പിച്ചു; മുന്നോട്ട് വച്ചത് 2 ഉപാധികള്‍, സൗദി അറേബ്യ മാത്രമല്ല, ഒമാനും

റിയാദ്/മസ്‌ക്കത്ത്: അറബ് ലോകത്തെ ശക്തനായ നേതാവായി മാറുകയാണ് സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സല്‍മാന്‍ രാജാവ് അനാരോഗ്യം കാരണം വിട്ടുനില്‍ക്കുന്ന വേളയില്‍ രാജ്യത്തിന്റെ സുപ്രധാന യോഗങ്ങളില്‍ അധ്യക്ഷത വഹിക്കുന്നത് ബിന്‍ സല്‍മാന്‍ ആണ്. അദ്ദേഹം ഇസ്രായേലിനെതിരെ നടത്തിയ പ്രസ്താവനയാണ് അന്തര്‍ദേശീയ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത.

ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇസ്രായേലിനെതിരെ സംസാരിക്കുന്നവര്‍ക്ക് സ്വീകാര്യത കൂടുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍, ഹിസ്ബുല്ല, ഹൂത്തി തുടങ്ങി ഷിയാ വിഭാഗത്തില്‍പ്പെട്ടവര്‍ ഇസ്രായേലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചുവരവെയാണ് ബിന്‍ സല്‍മാന്‍ സ്വരം കടുപ്പിച്ചിരിക്കുന്നത്.

saudiarabia crownprince

സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ചര്‍ച്ചകളിലായിരുന്നു ഇസ്രായേല്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രണം ഇസ്രായേലിന്റെ എല്ലാ ലക്ഷ്യങ്ങളെയും തകിടം മറിച്ചു. ഇസ്രായേലും സൗദി അറേബ്യയും നടത്തിവന്ന ചര്‍ച്ച ഇതോടെ നിലച്ചു. മാത്രമല്ല, പശ്ചിമേഷ്യയിലും മറ്റു മേഖലയിലും ഇസ്രായേലിനെതിരായ വികാരം ശക്തിപ്പെടാനും കാരണമായി.

മുസ്ലിം രാജ്യങ്ങള്‍ ഇസ്രായേലിനെ അകറ്റി നിര്‍ത്തുന്നതായിരുന്നു സമീപകാലം വരെയുള്ള കാഴ്ച. ഈജിപ്തും ജോര്‍ദാനും മാത്രമായിരുന്നു ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചു. തൊട്ടുപിന്നാലെയായിരുന്നു സൗദിയുമായുള്ള ചര്‍ച്ച.

സൗദിയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഇസ്രായേലിന് വലിയ നേട്ടമാകുമായിരുന്നു. ഹമാസ്-ഇസ്രായേല്‍ യുദ്ധം തുടങ്ങിയതോടെ ചിത്രം മാറി. ഷിയാ ആഭിമുഖ്യമുള്ള രാജ്യങ്ങളും സംഘങ്ങളും ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചു. ഇസ്രായേലുമായി അടുക്കുന്ന ചര്‍ച്ചകള്‍ നടന്നുവരുന്നുവെന്ന് നേരത്തെ പറഞ്ഞ സൗദി കിരീടവകാശി ഇപ്പോള്‍ ഉപാധികള്‍ വച്ചിരിക്കുകയാണ്.

സ്വതന്ത്ര പലസ്തീന്‍ രാജ്യം നിലവില്‍ വരണം, ജറുസലേം തലസ്ഥാനമാകണം എന്നീ രണ്ട് കാര്യങ്ങളാണ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശൂറാ കൗണ്‍സിലില്‍ പറഞ്ഞതത്രെ. ഈ രണ്ട് കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കൂ എന്നാണ് രാജകുമാരന്‍ വ്യക്തമാക്കിയത്. സൗദി രാജാവിന്റെ അഭാവത്തില്‍ ശൂറാ കൗണ്‍സിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു ബിന്‍ സല്‍മാന്‍.

അതേസമയം, ഒമാനും ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ചു. ഇറ്റലിയില്‍ നടക്കുന്ന ബീച്ച് ക്ലബ് വേള്‍ഡ് കപ്പില്‍ നിന്ന് ഒമാന്‍ പിന്മാറി. ഇസ്രായേലിന് മല്‍സരിക്കാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഒമാന്റെ നടപടി എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലുമായി ഒരുവേദിയിലും ഒത്തുപോകേണ്ടതില്ല എന്നാണ് ഒമാന്റെ നിലപാട്. അടുത്താഴ്ച യുഎഇ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ സംഭവങ്ങള്‍ പ്രധാന ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+