Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളേ കണക്കുകള്‍ മാറി; സൗദി അറേബ്യ ഇഖാമ ഫീസ് അപ്‌ഡേറ്റ് ചെയ്തു... പുതിയ നിരക്ക് ഇങ്ങനെ

റിയാദ്: ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികള്‍ താമസിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. നിരവധി പേര്‍ ഈ ഗള്‍ഫ് രാജ്യത്ത് ജോലി തേടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ സൗദിയില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ എല്ലാവരും അറിയേണ്ടതാണ്. വിസ പുതുക്കുന്നതിനും ഇഖാമക്കുമടക്കം ഏഴ് സര്‍വീസുകള്‍ക്കുള്ള ഫീസ് നിരക്ക് സൗദി അറേബ്യ പുതുക്കിയിട്ടുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീര്‍ ബിസിനസ് പ്ലാറ്റ്‌ഫോമില്‍ പുതിയ നിരക്ക് സംബന്ധിച്ച് അപ്‌ഡേറ്റ് ചെയ്തു. എക്‌സിറ്റ് വിസ, റീ എന്‍ട്രി വിസ എന്നിവ നീട്ടുന്നതിന് 103.5 സൗദി റിയാല്‍ ആണ് പുതിയ ഫീസ്. ഇഖാമ പുതുക്കുന്നതിന് 51.75 റിയാല്‍ നല്‍കേണ്ടി വരും. മറ്റു ചില ഫീസുകളിലും മാറ്റം വന്നിട്ടുണ്ട്. അറിയാം വിശദമായി...

saudi arabia visa iqama fee

ഫൈനല്‍ എക്‌സിറ്റിന് വേണ്ടിയുള്ള ഫീസ് നിരക്ക് 70 സൗദി റിയാല്‍ ആണ്. ഇഖാമയ്ക്ക് വേണ്ടിയുള്ളതും ഇഖാമ പുതുക്കുന്നതിനുള്ളുമായ ഫീസ് 51.75 റിയാല്‍ ആയിരിക്കും. തൊഴിലാളിയുടെ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ 28.75 റിയാല്‍ നല്‍കണം. പ്രവാസിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് 69 റിയാല്‍ ആയിരിക്കും ഫീസ്.

മേല്‍പ്പറഞ്ഞ ഏഴ് സര്‍വീസുകള്‍ക്കുള്ള ഫീസുകളിലാണ് മാറ്റം വന്നിരിക്കുന്നത്. മിക്കതും എല്ലാ പ്രവാസികളെയും നേരിട്ട് ബാധിക്കുന്നതാണ്. അബ്ഷീര്‍ പ്ലാറ്റ്‌ഫോം വഴി ലഭിക്കുന്ന സേവനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. വിസിറ്റ് വിസയിലെത്തി മുങ്ങിയവരെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സേവനം ലഭ്യമാണ്.

ഇഖാമ കാലാവധി കഴിയുന്നതിന് മുമ്പ് എല്ലാ പ്രവാസികള്‍ക്കും മൊബൈലില്‍ വിവരം കൈമാറാറുണ്ട്. സന്ദേശങ്ങള്‍ ലഭിക്കാത്തവര്‍ തിയ്യതിയെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടാകണം. ഇഖാമ പുതുക്കാത്തവര്‍ പ്രതിസന്ധിയിലാകും എന്നതിനാല്‍ എല്ലാ പ്രവാസികളും ജാഗ്രത പാലിക്കണം. കാലാവധി പൂര്‍ത്തിയാകുന്ന അവസാന തിയ്യതിക്ക് മുമ്പ് തന്നെ പുതുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് നല്ലത്.

സൗദി അറേബ്യ ജെറ്റ് വാങ്ങാന്‍ പുതുവഴി തേടുന്നു

സൗദി അറേബ്യ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള എഫ്-35 യുദ്ധവിമാനത്തിന്റെ കരാര്‍ മുന്നോട്ട് പോകാത്ത സാഹചര്യത്തിലാണിത്. സൗദി മറ്റു രാജ്യങ്ങളെ സമീപിക്കുന്നത് അമേരിക്കക്ക് കനത്ത തിരിച്ചടിയാണ്. ഇക്കാര്യത്തില്‍ അമേരിക്ക എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

സൗദി അറേബ്യ പ്രധാനമായും ആയുധം വാങ്ങിയിരുന്നത് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമായിരുന്നു. എന്നാല്‍ സമീപ കാലത്ത് സൗദിയുടെ കൂട്ടുകെട്ടില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന പശ്ചിമേഷ്യയില്‍ സാന്നിധ്യം ശക്തമാക്കുന്നത് അമേരിക്ക സംശയത്തോടെയാണ് നോക്കുന്നത്. മാത്രമല്ല, തുര്‍ക്കി തര്‍ക്കങ്ങളെല്ലാം മാറ്റിവച്ച് സൗദിയുമായി കൂടുതല്‍ അടുത്തതും അമേരിക്കക്ക് തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+