ജപ്പാനില്‍ എണ്ണ നിറയ്ക്കാന്‍ സൗദി അറേബ്യ; വീണു കിടക്കുമ്പോള്‍ പുതിയ നേട്ടം, യുഎഇ തൊട്ടുപിന്നില്‍

ഹോര്‍മുസും ചെങ്കടല്‍ പാതയും പ്രതിസന്ധി നിറഞ്ഞതോടെ സൗദി അറേബ്യ വിദേശരാജ്യങ്ങളില്‍ എണ്ണ സംഭരണ പദ്ധതി വിപുലമാക്കുന്നു. ജപ്പാനുമായി പുതിയ കരാര്‍ ഒപ്പുവെച്ചു. തങ്ങളുടെ സംഭരണ കേന്ദ്രങ്ങള്‍ നിറയ്ക്കാന്‍ 80 ലക്ഷം ബാരല്‍ എണ്ണ സൗദിയില്‍ നിന്ന് വാങ്ങാന്‍ ജപ്പാന്‍ തീരുമാനിച്ചു. കൂടാതെ 160 ലക്ഷം ബാരല്‍ എണ്ണ ജപ്പാനില്‍ സംഭരിക്കുന്നതിനുള്ള അനുമതിയും സൗദിക്ക് കിട്ടി. ഫലത്തില്‍ 240 ലക്ഷം ബാരല്‍ എണ്ണയാണ് സൗദിയുടേതായി ജപ്പാനില്‍ എത്തുക.

സ്വര്‍ണം ഇടിഞ്ഞു വീണു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍, പവന് ഇന്ന് കുറഞ്ഞത് 2360 രൂപ
സ്വര്‍ണം ഇടിഞ്ഞു വീണു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍, പവന് ഇന്ന് കുറഞ്ഞത് 2360 രൂപ

ഏഷ്യയിലെ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നുമാണ്. തങ്ങളുടെ എണ്ണ ആവശ്യങ്ങള്‍ക്ക് ജപ്പാന്‍ കൂടുതലും ആശ്രയിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്. ഇറക്കുമതി ചെയ്യുന്നതിന്റെ 93 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ജപ്പാന്‍ വാങ്ങുന്നത്.

saudi arabia japan crude oil deal

അമേരിക്കയും ഇറാനും യുദ്ധം തുടങ്ങിയ ശേഷം ഹോര്‍മുസ് കടല്‍പാത അടഞ്ഞത് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ചെങ്കടല്‍ പാത കൂടി പ്രതിസന്ധിയിലായത് സൗദിക്ക് വീണ്ടും തിരിച്ചടിയായി. യമനിലെ ഹൂതികളാണ് ചെങ്കടല്‍ പാതയില്‍ സൗദിക്ക് തടസം സൃഷ്ടിക്കുന്നത്.

പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം
പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഇറക്കുമതിക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയത് സൗദിക്ക് ആശങ്കയായി. വെനസ്വേല, അമേരിക്ക, റഷ്യ, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം ഇന്ത്യ എണ്ണ ഇറക്കാന്‍ തുടങ്ങി. മാത്രമല്ല, ഹോര്‍മുസ് പാത ബാധകമാകാത്ത യുഎഇയില്‍ നിന്നുള്ള എണ്ണയും ഇന്ത്യന്‍ വന്‍തോതില്‍ ഇറക്കി. സൗദിക്ക് വിപണി നഷ്ടമാകുമോ എന്ന ആശങ്ക തുടരുന്നതിനിടെയാണ് പുതിയ കരാര്‍.

ഇന്ത്യ 2020 വരെ ക്രൂഡ് ഓയില്‍ കൂടുതല്‍ ഇറക്കിയിരുന്നത് സൗദി അറേബ്യയില്‍ നിന്നായിരുന്നു. പിന്നീട് ഇറാഖിനെ ആശ്രയിച്ചു. 2022 മുതല്‍ റഷ്യയെയും. നിലവില്‍ സൗദിയുടെ സ്ഥാനം മൂന്നം സ്ഥാനത്തായി. ഇതിനിടെ യുഎഇ വന്‍ മുന്നേറ്റം നടത്തിയതും സൗദിയുടെ വിപണി നഷ്ടമാകുമെന്ന ആശങ്ക ഇരട്ടിയാക്കി. ഈ സാഹചര്യത്തില്‍ വിദേശത്ത് എണ്ണ സംഭരണം വിലുപമാക്കാന്‍ സൗദി തീരുമാനിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളൊന്നും വ്യാപാരത്തെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്.

തുടര്‍ന്നാണ് ജപ്പാനുമായുള്ള കരാര്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ ഇറക്കുമതി ചെയ്ത എണ്ണയുടെ 42 ശതമാനം സൗദിയില്‍ നിന്നാണ്. 41 ശതമാനം യുഎഇയില്‍ നിന്നും. യുദ്ധം തുടങ്ങിയതോടെ ഇത് താളം തെറ്റി. ഈ സാഹചര്യത്തില്‍ ജപ്പാനില്‍ 240 ലക്ഷം ബാരല്‍ സംഭരിക്കാനുള്ള അവസരം സൗദിക്ക് ലഭിച്ചത് നേട്ടമാണ്. പല രാജ്യങ്ങളും തങ്ങളുടെ എണ്ണ സംഭരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിവിലും കൂടുതലും വാങ്ങാന്‍ എല്ലാ രാജ്യങ്ങളും ഒരുങ്ങുന്നത് സൗദിക്ക് ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma