സ്വര്‍ണം ഇടിഞ്ഞു വീണു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍, പവന് ഇന്ന് കുറഞ്ഞത് 2360 രൂപ

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഒരു പവന് 2360 രൂപ താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. സമീപകാലത്ത് ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇത് വലിയ നേട്ടമാകുമെങ്കിലും ജ്വല്ലറി വ്യാപാരികള്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഉയര്‍ന്ന വില കൊടുത്ത് അവര്‍ വാങ്ങിയ സ്വര്‍ണം കുറഞ്ഞ നിരക്കില്‍ വില്‍ക്കേണ്ട അവസ്ഥയാണ്.

പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം
പെന്‍ഷന്‍ വാങ്ങുന്നവര്‍ നവംബര്‍ 30നകം ഇക്കാര്യം ചെയ്യണം; ലൈഫ് സര്‍ട്ടിഫിക്കറ്റ് എങ്ങനെ സമര്‍പ്പിക്കാം

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3540 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് ഈ ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും പിന്നീട് വില ഉയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസം വില കൂടുന്നതായിരുന്നു വിപണിയിലെ ട്രെന്‍ഡ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞു. അമേരിക്കയില്‍ പലിശ നിരക്ക് വൈകാതെ ഇനിയും ഉയര്‍ത്തുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന് തിളക്കം കുറച്ചു.

gold price kerala november25

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 91360 രൂപയാണ്. ഒരു ഗ്രാമിന് 295 രൂപ കുറഞ്ഞ് 11420 രൂപയായി. ഒരു വര്‍ഷം മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തുകയാണിപ്പോള്‍. സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 165 രൂപയാണ് ഇന്നത്തെ നിരക്ക്. പത്ത് ഗ്രാം വെള്ളിക്ക് 1650 രൂപ നല്‍കണം.

സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല; തിരുപ്പരന്‍കുണ്ട്രത്ത് എല്ലാം പതിവ് പോലെ, സ്റ്റാലിന്റെ വഴിയേ വിജയ്
സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല; തിരുപ്പരന്‍കുണ്ട്രത്ത് എല്ലാം പതിവ് പോലെ, സ്റ്റാലിന്റെ വഴിയേ വിജയ്

എന്നാല്‍ മേല്‍പ്പറഞ്ഞ വിലയില്‍ ആഭരണം വാങ്ങാന്‍ സാധിക്കില്ല. സ്വര്‍ണത്തിന്റെ വില മാത്രമാണ് ജ്വല്ലറിയിലെ ബോര്‍ഡില്‍ പരസ്യമാക്കുക. ആഭരണം വാങ്ങുമ്പോള്‍ ചില അധിക നിരക്കുകള്‍ വരും. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചുള്ള പണിക്കൂലി, അവയുടെ മൂന്ന് ശതമാനം ജിഎസ്ടി, കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കേണ്ടതുണ്ട്. എല്ലാം ചേരുമ്പോള്‍ 7500 രൂപ വരെ അധികം നല്‍കേണ്ടി വന്നേക്കും.

വില കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ പേര്‍ വരുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ബുക്ക് ചെയ്യുന്ന സമയത്തേക്കാള്‍ വില വീണ്ടും കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങിലൂടെ സാധിക്കുമെന്നതാണ് നേട്ടം.

ഡിസൈന്‍ കുറവുള്ള ആഭരണങ്ങള്‍ക്ക് ചില ജ്വല്ലറികള്‍ നാല് ശതമാനം മുതല്‍ ഈടാക്കുന്നുണ്ട്. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കൂടും. അതേസമയം, സ്വര്‍ണവില കുറഞ്ഞതിനാല്‍ പണിക്കൂലിയില്‍ വ്യാപാരികള്‍ ഇളവ് നല്‍കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. വില കുത്തനെ കുറഞ്ഞത് വ്യാപാരികള്‍ക്ക് നഷ്ടമുണ്ടാക്കിയതാണ് കാരണം. പണിക്കൂലിയില്‍ ഇളവ് നല്‍കിയാല്‍ കൂടുതല്‍ നഷ്ടമാകുമെന്ന് അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma