Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ കരുത്ത് ക്രൂഡ് ഓയിലില്‍ മാത്രമല്ല: അമ്പരിപ്പിച്ച് പുതിയ കണക്ക്: യുഎഇക്കും ഇന്ത്യക്കും പങ്ക്

റിയാദ്: എണ്ണ ഇതര കയറ്റുമതി രംഗത്ത് പുതിയ റെക്കോർഡുമായി സൗദി അറേബ്യ. നവംബർ മാസത്തിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതിയുടെ പ്രധാന ലക്ഷ്യ സ്ഥാനം യു എ ഇയാണെന്നാണ് വ്യക്തമാകുന്നത്. യു എ ഇയിലേക്കുള്ള കയറ്റുമതി മൂല്യം 22.35 ശതമാനം വർധിച്ച് 7.17 ബില്യൺ (1.87 ബില്യൺ ഡോളർ) ആയി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച്, നവംബറിൽ യു എ ഇയിലേക്ക് 3.15 ബില്യൺ റിയാൽ മൂല്യമുള്ള യന്ത്രസാമഗ്രികളും മെക്കാനിക്കൽ ഉപകരണങ്ങളുമാണ് സൗദി അറേബ്യ കയറ്റുമതി ചെയ്തത്.

മേല്‍പ്പറഞ്ഞവയ്ക്ക് പുറമെ യഥാക്രമം 2.03 ബില്യൺ, 404.7 ദശലക്ഷം റിയാൽ എന്നിവയുടെ ഗതാഗത ഭാഗങ്ങളും വിലയേറിയ ലോഹങ്ങളും കയറ്റുമതി ചെയ്തവയിലുണ്ട്. ഒക്ടോബറിൽ യു എ ഇയിലേക്കുള്ള സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതി മൂല്യം 5.86 ബില്യൺ റിയാൽ ആയിരുന്നു. സെപ്റ്റംബറിലും ഓഗസ്റ്റിലും ഇത് യഥാക്രമം 6.54 ബില്യൺ, 6.78 ബില്യണ്‍ റിയാലുമായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു.

uae-saudi

കിരീടവകാശി മുഹമ്മദ് സല്‍മാന്‍ മുന്നോട്ട് വെച്ച 'വിഷന്‍ 30' എന്ന ലക്ഷ്യത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് രാജ്യത്തിന്റെ ഒയില്‍ ഇതര വരുമാനം വർധിപ്പിക്കുക എന്നുള്ളത്. സൗദി അറേബ്യയുടെ എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളർച്ച സ്ഥിരീകരിച്ചുകൊണ്ട് രാജ്യത്തിന്റെ പർച്ചേസിംഗ് മാനേജേഴ്സ് സൂചിക (പി എം ഐ) ഡിസംബറിൽ 58.4 ൽ എത്തി. 50-ന് മുകളിലുള്ള ഏതൊരു പി എം ഐ റീഡിംഗും എണ്ണ ഇതര സ്വകാര്യ മേഖലയുടെ വളർച്ചയെ സൂചിപ്പിക്കുന്നതാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ സൂചിപ്പിക്കുന്നത്.

2020 സെപ്തംബർ മുതൽ രാജ്യത്തിൻ്റെ പി എം ഐ തുടർച്ചയായി 50 പോയിന്റിന് മുകളിലാണ് എന്നതാണ് ശ്രദ്ധേയം. ഡിസംബറിലെ സൗദി അറേബ്യയുടെ പി എം ഐ മിഡിൽ ഈസ്റ്റ് മേഖലയിലെ തന്നെ ഏറ്റവും ഉയർന്നതാണ്. യു എ ഇ 55.44, കുവൈത്ത് 54.1, ഖത്തർ 52.9 എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ജി സി സി രാജ്യങ്ങളുടെ ഡിസംബറിലെ പി എം ഐ നിരക്ക്.

വിഷൻ 2030 ന് കീഴിൽ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ സ്ഥിരമായ വളർച്ചയ്ക്ക് കാരണമാകുന്നുവെന്ന് സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് അൽ ജദാനും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം പരമ്പരാഗത എണ്ണ വരുമാനത്തേക്കാൾ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപാദനത്തിൻ്റെ വളർച്ചയ്ക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നവംബറിൽ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ മറ്റൊരു പ്രധാന ലക്ഷ്യസ്ഥാനം ഇന്ത്യയായിരുന്നു. ഇക്കാലയളവില്‍ സൗദി ഇന്ത്യയിലേക്ക് വിലയേറിയ കല്ലുകളും ലോഹങ്ങളും അടക്കം 324.5 ദശലക്ഷം റിയാലിന്റെ കയറ്റുമതിയാണ് ചെയ്തത്. സൗദി അറേബ്യയുടെ എണ്ണ ഇതര കയറ്റുമതിയിൽ ചൈനയാണ് മൂന്നാം സ്ഥാനത്തുള്ളത്. നവംബറിൽ 2.17 ബില്യൺ റിയാൽ മൂല്യമുള്ള വസ്തുക്കളാണ് ചൈനയിലേക്ക് എത്തിയത്. മുന്‍മാസത്തെ അപേക്ഷിച്ച് 7.65 ശതമാനം ഇടിവ് ഈ മാസം രേഖപ്പെടുത്തി.

സൗദി അറേബ്യയുടെ ഹൈഡ്രോകാർബൺ ഇതര വസ്തുക്കളുടെ മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ സിംഗപ്പൂരും ബഹ്റൈനും ആയിരുന്നുവെന്നും പട്ടിക വ്യക്തമാക്കുന്നു. സിംഗപ്പൂരിലേക്ക് 1.23 ബില്യണ്‍ റിയാല്‍, ബഹ്റൈനിലേക്കും 929 മില്യാണ്‍ റിയാല്‍ മൂല്യത്തിലുമുള്ള കയറ്റുമതി നടത്തി. ഈജിപ്ത് 868.4 മില്യണ്‍ റിയാല്‍, അമേരിക്ക 772.8 മില്യണ്‍, ജോർദ്ദാന്‍ 642.6 മില്യണ്‍ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ അളവ്. മൊത്തത്തിൽ സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ ഇതര കയറ്റുമതി നവംബറിൽ 19.7 ശതമാനം വളർച്ച് രേഖപ്പെടുത്തി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+