Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ യാത്രയാണോ? ഈ വാക്‌സിന്‍ നിര്‍ബന്ധം, ശ്രദ്ധിച്ചില്ലെങ്കില്‍ മടങ്ങേണ്ടി വരും

റിയാദ്: സൗദി അറേബ്യ വിദേശികളായ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു. ഉംറ തീര്‍ഥാടനത്തിനോ സന്ദര്‍ശനത്തിനോ ആയി സൗദിയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും വാകിസ്ന്‍ എടുത്തിരിക്കണം. ഏതൊക്കെ വാക്‌സിനുകളാണ് എടുക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

നെയ്‌സരിയ മെനിഞ്ചറ്റിസ് വാക്‌സിന്‍ ഉള്‍പ്പെടെ എടുക്കണം എന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) വിമാന കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. യാത്രക്കാരുടെ വിസ ഏതായാലും ഉംറ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ തുടര്‍ നടപടി നേരിടേണ്ടി വരും. അറിയാം വിശദാംശങ്ങള്‍...

saudi vaccine

യാത്രക്കാരെ വാക്‌സിനേഷന്‍ സംബന്ധിച്ച് വിമാന കമ്പനികള്‍ ബോധവല്‍ക്കരിക്കണം എന്നാണ് ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. പ്രത്യേകിച്ചും ഉംറ വിസയിലെത്തുന്ന യാത്രക്കാരെ. ആഫ്രിക്കയില്‍ ഉള്‍പ്പെടെ പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം. എന്നാല്‍ ഇന്ത്യക്കാര്‍ക്കും നിര്‍ദേശം ബാധകമാണോ എന്നത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അന്വേഷിച്ച് ഉറപ്പ് വരുത്തണം.

ഫെബ്രുവരി 10 മുതലാണ് പുതിയ വാക്‌സിനേഷന്‍ സൗദി നിര്‍ബന്ധമാക്കിയിരിക്കുന്നത്. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്ന മാനദണ്ഡങ്ങള്‍ എല്ലാ യാത്രക്കാരും പാലിച്ചിരിക്കണം. ഉംറ തീര്‍ഥാടനം ഉദ്ദേശിക്കുന്ന സൗദി പൗരന്മാര്‍ക്കും പുതിയ നിബന്ധന ബാധകമാണ്. നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉംറ സാധിക്കില്ലെന്ന് മസ്രവി പത്രം റിപ്പോര്‍ട്ട് ചെയ്തു.

യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് എടുത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് ആവശ്യമായി വരിക. ഒരു വയസിന് താഴെയുള്ള കുട്ടികളെ വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദി അറേബ്യയില്‍ താമസിച്ച് ഉംറയ്ക്ക് എത്തുന്ന വിദേശികള്‍ക്കും പുതിയ നിബന്ധന ബാധകമാണ്. നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക്കും സാധ്യതയുണ്ട്.

ജോലി തേടുന്നവരുടെ യോഗ്യത പരിശോധിക്കും

സൗദി അറേബ്യയും ഉന്ത്യയും തമ്മില്‍ ഹജ്ജ് 2025 കരാര്‍ ഒപ്പുവച്ചു. ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് 175025 പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും. ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു, സൗദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരുമാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.

അതേസമയം, സൗദിയില്‍ ജോലി തേടുന്നവരുടെ യോഗ്യത മുന്‍കൂട്ടി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ കഴിവ് പരിശോധിച്ച് ഉറപ്പാക്കുന്നതിനാണിത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ബംഗ്ലാദേശാണ് ഒന്നാം സ്ഥാനത്ത്.

വിദേശത്ത് നിന്ന് അവിദഗ്ധ തൊഴിലാളികള്‍ എത്തുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആറ് മാസം മുമ്പ് ഇതിന്റെ നടപടികള്‍ ഭരണകൂടം ആരംഭിച്ചത്. 24 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്നതിനാല്‍ ഒട്ടേറെ ജോലി സാധ്യതകള്‍ തുറക്കവെയാണ് സൗദിയുടെ നടപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+