ഡ്രൈവിംഗ് ലൈസന്‍സ് ഒറ്റദിവസത്തില്‍; ഷാര്‍ജക്ക് പിന്നാലെ ഈ യുഎഇ നഗരത്തിലും ഏകദിന ടെസ്റ്റ്
അബുദാബി: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ലഘൂകരിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് റാസല്‍ ഖൈമ പൊലീസ്. ഒരു ദിവസം കൊണ്ട് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന്റെ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കുന്നതാണ് പദ്ധതി. യു എ ഇയിലെ രണ്ടാമത്തെ നഗരമാണ് ഏകദിന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ ഷാര്‍ജയിലും ഇതേ പദ്ധതി ആവിഷ്‌കരിച്ചിരുന്നു.
ഏകദിന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് വരുന്നതോടെ അപേക്ഷകര്‍ക്ക് ഇത് സംബന്ധിച്ച ഇടപാട് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. റാസല്‍ഖൈമ പൊലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്മെന്റ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ജൂലൈ 15 മുതല്‍ പുതിയ പദ്ധതിക്ക് കീഴിലാണ് റാസല്‍ ഖൈമയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്തുക. അതേസമയം നാഷണല്‍ സര്‍വീസ് റിക്രൂട്ട്മെന്റുകള്‍ക്ക് മാത്രമേ ഏകദിന ടെസ്റ്റ് സംരംഭം ലഭ്യമാകൂ എന്ന് കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി വ്യക്തമാക്കി. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് പരീക്ഷകള്‍ നടത്താന്‍ അപേക്ഷകരെ അനുവദിക്കുന്നതാണ് പദ്ധതി.
ഈ വര്‍ഷം അവസാനം വരെ ഈ അവസരമുണ്ടാകും. ആവശ്യമെങ്കില്‍ അതിന് ശേഷം പദ്ധതി വിപുലീകരിക്കുന്നത് ആലോചിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകളില്‍ കൃത്യത, കാര്യക്ഷമത, ഗുണമേന്മ എന്നിവ കൈവരിക്കാന്‍ തുടര്‍ച്ചയായ പദ്ധതികള്‍ ലക്ഷ്യമിടുന്നതായി അതോറിറ്റി അറിയിച്ചു. നേരത്തെ ഈ ആഴ്ച ആദ്യം ഷാര്‍ജയിലും സമാനമായ സംരംഭം പ്രഖ്യാപിച്ചിരുന്നു.
അതേസമയം ഇതിന് സെപ്തംബര്‍ വരെ മാത്രമെ കാലാവധി നിശ്ചയിച്ചിട്ടുള്ളൂ എന്നാണ് ഷാര്‍ജ പൊലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് അറിയിച്ചിരിക്കുന്നത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്മെന്റുകളെ കൂടാതെ ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്കും കൂടി വേണ്ടിയാണ് ഷാര്‍ജയിലെ ഏകദിന ടെസ്റ്റ്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള സമയവും പരിശ്രമവും ലാഭിക്കാന്‍ ഉപകരിക്കുന്നതാണ് പദ്ധതി.
ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപേക്ഷകര്‍ ഡ്രൈവിംഗ് ലൈസന്‍സിനായുള്ള ഒരു ഫയല്‍ തുറന്ന ശേഷം എല്ലാ തിയറി ക്ലാസുകളിലും ഓണ്‍ലൈനായി പങ്കെടുക്കണം. തിയറി പരീക്ഷ വിജയിച്ച ശേഷമാണ് പ്രായോഗിക പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കി ശേഷമാണ് ടെസ്റ്റ് നടത്തുക.












Click it and Unblock the Notifications