ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി

അമേരിക്ക-ഇറാന്‍ യുദ്ധം കാരണം ഹോര്‍മുസ് അടച്ചതോടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിസന്ധിയിലാണ്. ബാബുല്‍ മന്തിബ് കടലിടുക്ക് കൂടി അടഞ്ഞതോടെ ക്രൂഡ് വില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 108 ഡോളര്‍ വരെ ഉയര്‍ന്നു. ഈ വേളയില്‍ ക്രൂഡ് വില്‍ക്കുന്നവര്‍ക്ക് വലിയ അളവില്‍ ലാഭം കൊയ്യാം. എന്നാല്‍ പ്രധാന എണ്ണ ഉല്‍പ്പാദകരായ എല്ലാ ജിസിസി രാജ്യങ്ങള്‍ക്കും ഈ നേട്ടം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും യുഎഇക്ക് അതുല്യ അവസരമാണ് ലഭിച്ചിരിക്കുന്നത്.

സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം
സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം

യുദ്ധം തുടങ്ങിയ വേളയില്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളുടെയും എണ്ണ കയറ്റുമതി കുറഞ്ഞിരുന്നു. പിന്നീട് സൗദി അറേബ്യ യാമ്പു തുറമുഖം വഴിയും യുഎഇ ഫുജൈറ തുറമുഖം വഴിയും കയറ്റുമതി ആരംഭിച്ചതോടെ പ്രതിസന്ധി നേരിയ തോതില്‍ അയയാന്‍ തുടങ്ങി. ബാബുല്‍ മന്തിബ് ഹൂതികള്‍ പിടിച്ചതോടെ എണ്ണ പൈപ്പ് ലൈന്‍ പ്രവര്‍ത്തനം സൗദി അറേബ്യ നിര്‍ത്തി. സൗദിയുടെ കയറ്റുമതി പൂര്‍ണമായും നിലച്ചു എന്നര്‍ഥം.

uae iran saudi iraq crude oil export changed

ഈ വേളയില്‍ യുഎഇ എണ്ണ കയറ്റുമതി കുത്തനെ വര്‍ധിപ്പിച്ചു. യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള അളവിലേക്ക് ഉല്‍പ്പാദനം എത്തിച്ചിരിക്കുകയാണ് യുഎഇ. ടാങ്കര്‍ ട്രാക്കര്‍ ഏജന്‍സി ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. എണ്ണ കയറ്റുമതിക്ക് ഹോര്‍മുസ് പാത ആവശ്യമില്ലാത്തതാണ് യുഎഇക്ക് നേട്ടമായത്. മാത്രമല്ല, ഫുജൈറ വഴിയുള്ള കയറ്റുമതി കുത്തനെ കൂട്ടുകയും ചെയ്തു. വില ഉയര്‍ന്നതോടെ വലിയ ലാഭം യുഎഇക്ക് കിട്ടും.

ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ
ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ

ഹോര്‍മുസ് അടച്ചത് ഇറാഖിനും വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ യുഎഇയുടെ സഹായത്തോടെ ഇറാഖ് കയറ്റുമതി വര്‍ധിപ്പിച്ചിരിക്കുകയാണ്. കപ്പലില്‍ നിന്ന് കപ്പലിലേക്ക് എണ്ണ മാറ്റുന്ന നടപടികളും വര്‍ധിപ്പിച്ചു. ഏപ്രിലില്‍ ഇറാഖിന്റെ എണ്ണ കയറ്റുമതി 95 ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ ഇടിവ് 33 ശതമാനമാക്കി നില മെച്ചപ്പെടുത്തി. ക്രമേണ പഴയ തോതിലേക്ക് ഇറാഖിന്റെ എണ്ണ കയറ്റുമതിയും എത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറി എന്നതാണ് മറ്റൊരു നേട്ടം. റഷ്യ കഴിഞ്ഞാല്‍ യുഎഇയില്‍ നിന്നാണ് ഇന്ത്യ ഓഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കിയത്. നേരത്തെ ഈ സ്ഥാനത്ത് ഇറാഖും സൗദിയും ആയിരുന്നു. ഒപെക് കൂട്ടായ്മയില്‍ നിന്ന് രാജിവെച്ച യുഎഇ എത്ര വേണമങ്കിലും എണ്ണ ഉല്‍പ്പാദിപ്പിക്കാം എന്ന നിലപാടിലാണ്.

ഒപെക് അംഗരാജ്യങ്ങള്‍ക്ക് എത്ര ഉല്‍പ്പാദിപ്പിക്കണം, എത്ര കയറ്റുമതി ചെയ്യണം എന്ന കാര്യത്തില്‍ നിയന്ത്രണമുണ്ട്. വിപണിയിലെ എണ്ണവില നിലയന്ത്രിക്കുന്നതിനാണിത്. എന്നാല്‍ ഒപെകില്‍ നിന്ന് രാജിവെച്ചതോടെ യുഎഇക്ക് ആവശ്യമുള്ള എണ്ണ ഉല്‍പ്പാദിപ്പിക്കാം, കയറ്റുമതി ചെയ്യാം.

അതേസമയം, കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതായി. ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. കൂടാതെ ഉപരോധം ശക്തമാക്കുകയും ചെയ്തു. ഇതുരണ്ടുമാണ് കഴിഞ്ഞ 60 ദിവസത്തിനിടെ ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും നിലയ്ക്കാന്‍ ഇടയാക്കിയത്. ആഭ്യന്തരമായും എണ്ണ പ്രതിസന്ധി ഇറാന്‍ നേരിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+