ഖത്തര്‍ തെറിച്ചപ്പോള്‍ സ്ഥാനം ഉറപ്പിച്ച് യുഎഇ; ഇന്ത്യയുമായുള്ള എണ്ണ-വാതക ഇടപാടില്‍ മാറ്റം

ദുബായ്: ഇന്ത്യ യുഎഇയുടെ ക്രൂഡ് ഓയിലും വാതകവും വാങ്ങുന്നത് വന്‍തോതില്‍ വര്‍ധിച്ചു. ഫുജൈറയില്‍ സംഭരണ കേന്ദ്രം ഒരുക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ യുഎഇയുടെ 30 മില്യണ്‍ ബാരല്‍ എണ്ണ സംഭരിക്കാന്‍ അഡ്‌നോക്കും ധാരണ തയ്യാറാക്കി. യുഎഇയിലെ എണ്ണപ്പാടങ്ങളില്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതെല്ലാമാണ് ഇന്ത്യയുടെ ഏറ്റവും പ്രധാന ഊര്‍ജ പങ്കാളിയാക്കി യുഎഇയെ മാറ്റിയിരിക്കുന്നത്.

സ്വര്‍ണവില വര്‍ധിച്ചു; ഇന്നത്തെ പവന്‍ നിരക്ക് അറിയാം, വെള്ളി വിലയില്‍ നേരിയ കുറവ്, രൂപ കരുത്തില്‍
സ്വര്‍ണവില വര്‍ധിച്ചു; ഇന്നത്തെ പവന്‍ നിരക്ക് അറിയാം, വെള്ളി വിലയില്‍ നേരിയ കുറവ്, രൂപ കരുത്തില്‍

1990കളില്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത് പ്രതദിനം 10 ലക്ഷം ബാരല്‍ എണ്ണയായിരുന്നു. 2018ല്‍ ഇത് 44 ലക്ഷം ബാരലായി. 2010ന് ശേഷമാണ് യുഎഇയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് ഇന്ത്യ കുത്തനെ വര്‍ധിപ്പിച്ചത്. 2011ല്‍ ഇന്ത്യ മൊത്തം ഇറക്കിയ എണ്ണയുടെ 8.7 ശതമാനം യുഎഇയില്‍ നിന്നായിരുന്നു. ഈ വേളയിലാണ് യുഎഇയുടെ എണ്ണപ്പാടങ്ങളില്‍ ഓഹരി പങ്കാളിത്തം ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയത്.

qatar uae india oil gas deals

ഒഎന്‍ജിസി വിദേശ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവര്‍ ചേര്‍ന്ന് അബുദാബി ലോവര്‍ സകുക്കും എണ്ണ മേഖലയില്‍ 600 മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. ഗള്‍ഫിലെ എണ്ണ മേഖലയില്‍ ഇന്ത്യ നടത്തുന്ന ആദ്യ നിക്ഷേപമായിരുന്നു ഇത്. പ്രതിവര്‍ഷം 1.75 മില്യണ്‍ ടണ്‍ എണ്ണ ഇന്ത്യയ്ക്ക് ലഭിക്കുമെന്നതായിരുന്നു ഈ കരാറിന്റെ നേട്ടം.

ഖത്തര്‍ ഈ ഗതി പ്രതീക്ഷിച്ചില്ല; 2000 കോടി നഷ്ടം, ഇനി അമേരിക്ക തന്നെ ശരണം, പ്ലാന്‍ ബി തയ്യാര്‍
ഖത്തര്‍ ഈ ഗതി പ്രതീക്ഷിച്ചില്ല; 2000 കോടി നഷ്ടം, ഇനി അമേരിക്ക തന്നെ ശരണം, പ്ലാന്‍ ബി തയ്യാര്‍

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മാത്രമല്ല, എല്‍എന്‍ജി, എല്‍പിജി എന്നിവയ്ക്ക് വേണ്ടി ഇന്ത്യ ആശ്രയിക്കുന്ന രണ്ടാമത്തെ രാജ്യവും യുഎഇയാണ്. കഴിഞ്ഞ മെയ് മാസത്തില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം യുഎഇയുടെ അഡ്‌നോക്ക് ഇന്ത്യയില്‍ എണ്ണ സംഭരിക്കും. ആന്ധ്രയിലെ വിശാഖപട്ടണം, ഒഡീഷയിലെ ചാന്ദികോല്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സംഭരിക്കുക.

എണ്ണപ്പാടങ്ങളില്‍ നിന്ന് പൈപ്പ് ലൈന്‍ മാര്‍ഗം ഫുജൈറ തുറമുഖത്ത് എത്തിച്ച ശേഷമാണ് യുഎഇയുടെ കയറ്റുമതി. ഫുജൈറയില്‍ ഇന്ത്യന്‍ കമ്പനികളും എണ്ണ സംഭരിക്കും. പരസ്പരം എണ്ണ സംഭരിക്കുന്ന ഈ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ ഇടപാടുകള്‍ വിപുലീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫുജൈറയില്‍ ഇന്ത്യയ്ക്ക് എല്‍എന്‍ജിയും എല്‍പിജിയും സംഭരിക്കാമെന്നും ധാരണയുണ്ട്.

കെഎസ്ആര്‍ടിസി 5 ബസുകള്‍; തിരുവനന്തപുരത്ത് നിന്ന് രാത്രി 12.30ന് പുറപ്പെടും, എസി ടിക്കറ്റ് 467 രൂപ
കെഎസ്ആര്‍ടിസി 5 ബസുകള്‍; തിരുവനന്തപുരത്ത് നിന്ന് രാത്രി 12.30ന് പുറപ്പെടും, എസി ടിക്കറ്റ് 467 രൂപ

നേരത്തെ ഇന്ത്യ വാതകത്തിന് കൂടുതല്‍ ആശ്രയിച്ചത് ഖത്തറിനെ ആയിരുന്നു. ഖത്തറില്‍ നിന്ന് ഇപ്പോള്‍ കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഈ വേളയില്‍ ഇന്ത്യയ്ക്ക് സഹായകമായത് യുഎഇയാണ്. അഡ്‌നോക്കും ഇന്ത്യന്‍ ഓയിലും 15 വര്‍ഷത്തേക്കുള്ള എല്‍എന്‍ജി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ വാതകം വാങ്ങുന്നതാണ് ഈ കരാര്‍. 2029 ആകുമ്പോള്‍ പ്രതിവര്‍ഷം വാങ്ങുന്ന അളവ് 22 ലക്ഷം ടണ്‍ ആയി ഉയരും. അഡ്‌നോക്കും ഹിന്ദുസ്ഥാന്‍ പെട്രോളിയവും തമ്മിലുള്ള അടുത്തിടെ ഒപ്പുവെച്ച കരാര്‍ 10 വര്‍ഷത്തേക്കാണ്. 300 കോടിയുടെ മൂല്യമുള്ള വാതകമാണ് ഈ കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കുക. 2029 ആകുമ്പോള്‍ അഡ്‌നോക്കിന്റെ 20 ശതമാനം വാതകവും വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+