കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ എടിഎം കവര്‍ച്ച

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ എടിഎം മെഷീന്‍ അജ്ഞാതര്‍ കവര്‍ന്നു. പത്ത് മുതല്‍ 15 ലക്ഷം രൂപയോളമാണ് എടിഎം മെഷീനില്‍ ഉണ്ടായിരുന്നത്. ആറ് പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ആണ് കവര്‍ച്ചചെയ്യപ്പെട്ടത്.2013 ജൂണ്‍ 18 രാത്രിയാണ് സംഭവം നടക്കുന്നത്

police

കവര്‍ച്ച പോയ മെഷീന് 500 കിലോഗ്രാം ഭാരമുണ്ട്. മോഷണം നടത്തുന്നതിനായി പ്രതികള്‍ സിസിടിവിയുടെ വയറുകള്‍ മുറിച്ച് മാറ്റിയിരുന്നു. രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് എടിഎം മോഷണം പോയ വിവരം കണ്ടെത്തുന്നത്.
സിസിടിവിയുടെ വയറുകള്‍ മുറിക്കുന്ന ദൃശ്യത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നു.

ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍ ആര്‍ ഗുരുരാജില്‍ നിന്നുമാണ് നഷ്ടമായ
പണത്തെക്കുറിച്ച് ഒരു ഏകദേശരൂപം മനസിലാക്കാന്‍ പൊലീസിന് കഴിഞ്ഞത്. 2013 ഏപ്രില്‍ 25 നാണ് ബാങ്കിന്റെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യുന്നത്. ഒരുമാസത്തിനുള്ളില്‍ തന്നെ എടിഎം മെഷീനും സമീപത്തായി സ്ഥാപിച്ചു. രാജ്യത്ത് പ്രധാന നഗരങ്ങളില്‍ എല്ലാം തന്നെ ഇപ്പോള്‍ വ്യാപകമായി എടിഎം മോഷണങ്ങള്‍ നടക്കാറുണ്ട്.

ജൂണ്‍ 8 നും ഇരുപത് ലക്ഷത്തോളം രൂപ എടിഎമ്മില്‍ നിന്ന് കവര്‍ന്നിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. ഇവരുടെ പക്കല്‍ നിന്നും 18 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.

English summary
In a daring heist, a gang of six unidentified men stole an entire ATM, containing Rs.10-15 lakh, from a branch of the state-owned State Bank of India (SBI) in the city's northeast suburbs on late Tuesday night, police said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X