• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'താൻ പോയ ഗ്യാപ്പിൽ തന്റെ ബെസ്റ്റ് ഫ്രണ്ടുമായി റിലേഷൻ', ജാനിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി ആര്യ

 • By Desk
Google Oneindia Malayalam News

കൊച്ചി: ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ആര്യ. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. ബിഗ് ബോസ് ഹൗസില്‍ വെച്ച് ആര്യ തന്റെ പ്രണയം തുറന്ന് പറഞ്ഞത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച ആയിരുന്നു.

ജാന്‍ എന്നാണ് ആര്യ തന്റെ കാമുകനെ ബിഗ് ബോസില്‍ വെച്ച് പരിചയപ്പെടുത്തിയിരുന്നത്.. ഇതാരാണ് എന്ന് സോഷ്യല്‍ മീഡിയ തിരച്ചില്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോള്‍ കൗമുദി ടിവിയിലെ താരപ്പകിട്ട് എന്ന പരിപാടിയില്‍ ജാനിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.

ബിഗ് ബോസ് വിജയി മണിക്കുട്ടന് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് കിട്ടിയോ? മറുപടിയുമായി മണിക്കുട്ടൻബിഗ് ബോസ് വിജയി മണിക്കുട്ടന് 75 ലക്ഷത്തിന്റെ ഫ്ളാറ്റ് കിട്ടിയോ? മറുപടിയുമായി മണിക്കുട്ടൻ

2

തന്നേക്കാളും തന്റെ മകളെ അദ്ദേഹത്തിന് ഇഷ്ടമാണ്. അതില്‍ കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കും എന്നും ആര്യ പറഞ്ഞു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജാനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്ന് ആര്യ പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടായില്ല. ജാനുമായി വേര്‍പിരിഞ്ഞത് പല അഭിമുഖങ്ങളിലും ആര്യ ഇതിനകം തന്നെ തുറന്ന് പറഞ്ഞിട്ടുളളതാണ്.

'ബിഗ് ബോസിന് ശേഷം റിതു ഫോൺ എടുത്തിട്ടില്ല, അന്ന് 316 തവണ വിളിച്ചു'- ജിയ ഇറാനി-റിതു മന്ത്ര ചിത്രങ്ങൾ

3

ജാന്‍ എന്ന് വിളിക്കുന്ന വ്യക്തിയുമായി വേര്‍പിരിയാനുളള കാരണവും ആര്യ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ ആളുകളെ മനസ്സിലാക്കുന്നതില്‍ വളരെ പിറകിലാണെന്ന് ആര്യ പറയുന്നു. തന്നെ പറ്റിക്കാന്‍ വളരെ എളുപ്പമാണ്. ഒരാളെ പരിചയപ്പെടുമ്പോള്‍ ഇയാള്‍ കൊള്ളാമെന്നോ അല്ലെങ്കില്‍ ശരിയല്ലെന്നോ ഒക്കെ തോന്നാറുണ്ട്. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ തനിക്ക് എന്തെങ്കിലും പണി തന്നിട്ട് പോകും.

4

അപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ പറയും, ഇപ്പോഴും നിനക്ക് ആളുകളെ മനസ്സിലാക്കാനാകുന്നില്ലെന്ന്. താന്‍ ഇപ്പോള്‍ ഒരു മേജര്‍ ബ്രേക്കപ്പും ഡിപ്രഷനുമൊക്കെ കഴിഞ്ഞ് ട്രാക്കിലേക്ക് തിരിച്ച് വന്നതേ ഉളളൂ. ഏതാനും മാസങ്ങളേ ആയിട്ടുളളൂ. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോള്‍ കാണുന്നത് വേറെ ഒരു വ്യക്തിയെ ആണ്.

5

ഈ പറയുന്ന ആള്‍ താന്‍ പോയ ഗ്യാപ്പില്‍ തന്റെ തന്നെ സുഹൃത്തുമായി ബന്ധം തുടങ്ങി. അവര്‍ രണ്ടും പേരും ഇപ്പോള്‍ ബന്ധത്തിലാണ്. തന്റെ കൂടെ സ്‌കൂള്‍ മുതലുളള കുട്ടിയാണ്. നാലാം ക്ലാസ് മുതല്‍ ബെസ്റ്റ് ഫ്രണ്ടാണ്. തന്റെ ഏറ്റവും അടുത്ത ഫ്രണ്ട് എന്ന് പറഞ്ഞ് താന്‍ പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവര്‍ ഇപ്പോള്‍ ഒരു റിലേഷനിലാണ്. ഇതൊക്കെ താന്‍ എങ്ങനെ മുന്‍കൂട്ടി കാണാനാണ് എന്ന് ആര്യ ചോദിക്കുന്നു.

6

ഏത് വഴിക്കാണ് പണി വരുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിക്കില്ലെന്നും ആര്യ പറയുന്നു. താനും രോഹിത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് പിരിയുക എന്നതാണ് രണ്ട് പേര്‍ക്കും നല്ലതെന്ന് തോന്നി. കോംപ്രമൈസ് ചെയ്ത് കൊണ്ടുളള ഒരു ബന്ധം ഒരിക്കലും സന്തോഷകരമായിരിക്കില്ലെന്നും ആര്യ പറയുന്നു. 18 വയസ്സിലാണ് ആര്യ വിവാഹിതയാണ്.

6

ആര്യ പറയുന്ന ജാന്‍ നടന്‍ ശ്രീകാന്ത് മുരളിയാണ് എന്ന തരത്തില്‍ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ശ്രീകാന്ത് മുരളി കഴിഞ്ഞ ദിവസം മോഹന്‍ലാലിനൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്കിലിട്ടിരുന്നു. ഇന്ത്യന്‍ സിനിമയുടെ ജാനും ഞാനും എന്നുളള ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് ആര്യയുടെ ജാന്‍ നിങ്ങളല്ലേ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തിയത്. എന്നാല്‍ അത് താനല്ലെന്ന് ശ്രീകാന്ത് മുരളി വ്യക്തമാക്കി.

മഞ്ജുവിനെ ചേര്‍ത്തുപിടിച്ച് ഗീതുവും സംയുക്തയും; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ചിത്രങ്ങള്‍

cmsvideo
  ദൈവമേ ഇങ്ങനേയും തട്ടിപ്പുകാരോ ? ആര്യയുടെ കഥയിങ്ങനെ | Oneindia Malayalam
  English summary
  Bigg Boss Malayalam 2 fame Arya reveals more about her relation with Jaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X