ഇതെന്ത് മുന്‍നിരയാണ്, പേസും സ്വിംഗും വന്നാല്‍ തീര്‍ന്നു, പാകിസ്താനെതിരെ മുന്‍നിര വീണത് ഇങ്ങനെ
കൊളംബോ: പാകിസ്താനെതിരെ ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടതാണോ? ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നതാണ് ഈ ചോദ്യങ്ങള്‍. പക്ഷേ പാകിസ്താന്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ്, അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പക്ഷേ ഇന്ത്യന്‍ ടീമില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് ഏതൊരു ആരാധകനും സമ്മതിക്കും.
ഇത് പക്ഷേ ഈ മത്സരത്തില്‍ ആരംഭിച്ചതല്ല. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പതറുന്ന കാഴ്ച്ചകളുടെ ആവര്‍ത്തനമാണിത്. എന്തൊക്കെയാണ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പിഴച്ചത്. തീര്‍ച്ചയായും അത് മുന്‍നിരയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഹിറ്റ്മാന്‍ യുഗം അവസാനിക്കുന്നു?
രോഹിത് ശര്‍മയില്‍ നിന്ന് ഗംഭീരമായൊരു പ്രകടനം ഒരു ടൂര്‍ണമെന്റില്‍ വന്നിട്ട് നാല് കൊല്ലത്തോളമായി. 2019 ലോകകപ്പ് ആണ് രോഹിത്തിന്റെ ഗംഭീര പ്രകടനം കണ്ട ടൂര്‍ണമെന്റ്. അതിലും രോഹിത്തിന് ഇടങ്കൈയ്യന്‍ പേസര്‍മാരെ നേരിടുന്നതിനുള്ള ദൗര്‍ബല്യം തുറന്ന് കാണിക്കപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ ട്രെന്‍ഡ് ബൂള്‍ട്ടിനെതിരെ രോഹിത് പരാജയപ്പെടുകയായിരുന്നു.
പിന്നീട് ടി20യില്‍ ഷഹീന്‍ ഷാ അഫ്രീദിയോട് മുട്ടുമടക്കി. അതിന് മുമ്പ് മുഹമ്മദ് ആമിറിനോട് ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് മുട്ടുമടക്കി. പേസും സ്വിംഗും വരുന്ന പിച്ചുകളില്‍ രോഹിത് എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കാഴ്ച്ച പതിവാണ്. പാകിസ്താനെതിരെ ഷഹീന്‍ അഫ്രീദി മുതലെടുത്തതും ആ ദൗര്‍ബല്യമാണ്. രോഹിത്ത് മികവിലേക്ക് വന്നില്ലെങ്കില്‍ കിരീടം ഇന്ത്യ നേടാനുള്ള സാധ്യത കുറവാണ്.
കോലിക്കും ഫോമില്ല
വിരാട് കോലി അദ്ദേഹത്തിന്റെ റണ്‍മെഷീന്‍ എന്ന പേരിനൊത്ത് കുറേ കാലമായി ഉയര്‍ന്നിട്ടില്ല. വിക്കറ്റിന് പുറത്തുപോവുന്ന പന്തുകള്‍ കളിച്ച് അനാവശ്യമായി പുറത്താകുന്ന ശീലം കോലിക്കുണ്ട്. അത്തരം ഷോട്ടുകള്‍ ദൗര്‍ബല്യമാണെന്ന് അറിഞ്ഞിട്ടും കോലി അത് ആവര്‍ത്തിക്കുന്നില്ല.
ഷഹീനിനെതിരെ കോലി കളിച്ച ഷോട്ടുകള്‍ അദ്ദേഹത്തിന് യാതൊരു നിയന്ത്രണവുമില്ലാത്തതായിരുന്നു. പന്തിന്റെ ഗതി പോലും അദ്ദേഹത്തിന് നിര്‍ണയിക്കാനായില്ല. യാതൊരു അപകടവും ഉണ്ടാക്കാത്തൊരു പന്തിലാണ് കോലി പുറത്തായത്. പേസും സ്വിംഗുമുള്ള പിച്ചുകള്‍ കോലിക്കും ഭീഷണിയാണ്.
പേസിനെ കുറിച്ച് ധാരണയില്ലാത്ത ഗില്‍
ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. പക്ഷേ യഥാര്‍ത്ഥ പേസിനും സ്വിംഗിനും മുന്നില്‍ ഗില്‍ ശരിക്കുമൊരു കുട്ടിയാണെന്ന് തെളിയിക്കുന്നതായിരുന്നു പാകിസ്താനെതിരായ പ്രകടനം. 30 പന്തുകളില്‍ അധികം കളിച്ചിട്ടും താരത്തിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഓപ്പണിംഗില്‍ കളിക്കാന്‍ മാത്രം ഗില്‍ മിടുക്കനാണോ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമായിരിക്കുകയാണ്. ഗില്ലില്‍ നിന്ന് വലിയ ഇന്നിംഗ്‌സ് ടീം പ്രതീക്ഷിക്കുന്നുണ്ട്. ടോപ് ഓര്‍ഡര്‍ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നിര്‍ണായകമാണ്.
തുടക്കം കിട്ടിയിട്ടും ശ്രേയസ് വീണു
ശ്രേയസ് അയ്യര്‍ക്ക് നല്ല തുടക്കം കിട്ടിയിരുന്നു. അതുപോലെ ആക്രമിച്ച് കളിക്കാനും സാധിച്ചിരുന്നു. പക്ഷേ ശ്രേയസിന്റെ ദീര്‍ഘകാലമായുള്ള ദൗര്‍ബല്യം ഇവിടെ തുറന്ന് കാണിക്കപ്പെടുകയായിരുന്നു. ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിനുള്ള പ്രശ്‌നമാണ് താരത്തിന്റെ പുറത്താകലിന് കാരണമായത്.
മറ്റേതെങ്കിലും താരമായിരുന്നുവെങ്കില്‍ ആ പന്ത് ബൗണ്ടറി കടക്കുമായിരുന്നു. ശ്രേയസ് ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ പരാജയമായി മാറും. ലോകകപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ശ്രേയസ്സിന്റെ ഫോം ടീമിന് ഏറെ ആവശ്യമാണ്.












Click it and Unblock the Notifications