വിരാട് കോലിക്കില്ല, നേടിയത് രോഹിത്തും ധോണിയും, ഏഷ്യാ കപ്പ് കിരീടം നേടിയ ക്യാപ്റ്റന്മാര്‍ ഇവര്‍

ഇന്ത്യ ഏഷ്യാ കപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. ദീര്‍ഘകാലമായി ഇന്ത്യ ഒരു ടൂര്‍ണമെന്റില്‍ കിരീടം നേടിയിട്ട്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിന് വളരെ പ്രാധാന്യമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഈ ടൂര്‍ണമെന്റ് ഏറെ നിര്‍ണായകമാണ്. പറയത്തക്ക കിരീടമൊന്നും രോഹിത്തിന് കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലാണെങ്കില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍ ഇതുവരെ ആരെല്ലാം ഇന്ത്യക്ക് വേണ്ടി ഏഷ്യാ കപ്പ് കിരീടം നേടി തന്നിട്ടുണ്ട് എന്നറിയുമോ? ആ പട്ടികയില്‍ വിരാട് കോലിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുവരെ കിരീടം നേടിയ ക്യാപ്റ്റന്മാര്‍ ആരെല്ലാം എന്ന് നോക്കാം.ഏഷ്യാ കപ്പില്‍ ആദ്യം കിരീടം നേടിയത് ഒരു ഇന്ത്യക്കാരനാണ്.

rohit-sharam-ms-dhoni

സാംസങ്ങിന്റെ പുത്തന്‍ താരോദയം വരുന്നു, ഈ സ്മാര്‍ട്ട്‌ഫോണ്‍ ചുരുട്ടിയെടുക്കാം; വമ്പന്‍ ഫീച്ചറുകളും

സുനില്‍ ഗവാസ്‌കര്‍ നയിച്ച ടീമാണ് 1984ല്‍ ആദ്യമായി ഏഷ്യാ കപ്പ് വിജയിച്ചത്. ശ്രീലങ്കയെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആധിപത്യം ആരംഭിച്ചതും ഗവാസ്‌കറിന്റെ കിരീട നേട്ടത്തോടെയാണ്.

ശ്രീലങ്കയ്ക്ക് ആദ്യ കിരീടം ലഭിക്കുന്നത് 1986ലാണ്. ദുലീപ് മെന്‍ഡിസായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യയുടെ കരുത്തിനെ നേരിട്ടായിരുന്നു വിജയം. ഏഷ്യയിലെ ക്രിക്കറ്റ് ശക്തിയായി ഉയര്‍ന്നുവെന്ന് ലോകത്തെ അറിയിക്കുകയായിരുന്നു ഇതിലൂടെ ശ്രീലങ്ക.

2008ല്‍ ശ്രീലങ്ക വീണ്ടും കിരീടം ചൂടി. മഹേല ജയവര്‍ധനെയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു നേട്ടം. ഇന്ത്യയെ നൂറ് റണ്‍സിനാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.

എംഎസ് ധോണിക്ക് അപൂര്‍വമായ റെക്കോര്‍ഡ് ഏഷ്യാ കപ്പിലുണ്ട്. രണ്ട് ഫോര്‍മാറ്റിലും ഇന്ത്യയെ ധോണി വിജയത്തിലെത്തിച്ചിട്ടുണ്ട്. ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ 2010ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ ധോണിക്കായി. 2016ല്‍ ടി20 ഫോര്‍മാറ്റിലും ഏഷ്യാ കപ്പില്‍ ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടി. ഈ നേട്ടം മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ല.

മിസ്ബ ഉള്‍ ഹക്ക് 2012ല്‍ പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. മികച്ച ക്യാപ്റ്റന്‍സിയായിരുന്നു മിസ്ബയുടേത്. പാകിസ്താന്റെ ടൂര്‍ണമെന്റിലെ തിരിച്ചുവരവായിരുന്നു ഇത്.

ആഞ്ചലോ മാത്യൂസിലൂടെ ശ്രീലങ്ക 2014 കിരീടം നേടിയിരുന്നു. മാത്യൂസിന്റെ കരിയറിന്റെ ഏറ്റവും ഉയര്‍ച്ച കണ്ട വര്‍ഷമാണിത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലും മാത്യൂസ് ഇടംപിടിച്ചു.

ഇന്ത്യയുടെ അവസാന ഏഷ്യാ കപ്പ് കിരീട നേട്ടം 2018ലാണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലായിരുന്നു ഇത്. രോഹിത്ത് മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. രോഹിത്തിന്റെ കരിയറിലെ ഏറ്റവും വലിയ കിരീട നേട്ടമാണിത്.

2022ല്‍ ദസുന്‍ ഷനാകയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക വീണ്ടും കിരീടം നേടി. ശ്രീലങ്കയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. വമ്പന്‍മാരുണ്ടായിട്ടും ദുര്‍ബലമായ ടീമിനെ വെച്ച് ഷനാക ടീമിനെ കിരീട നേട്ടത്തിലെത്തിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നേട്ടമായി ഇതിനെ പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+