Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2020: ചെന്നൈയെ തരിപ്പണമാക്കി മുംബൈ, 10 വിക്കറ്റ് ജയം, നാണക്കേടിന്റെ റെക്കോര്‍ഡുമായി ധോണിപ്പട!!

ദുബായ്: ഐപിഎല്ലിലെ തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പത്ത് വിക്കറ്റിന് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തു. ചെന്നൈ ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഓവറില്‍ മറികടക്കുകയായിരുന്നു മുംബൈ. ക്വിന്റണ്‍ ഡികോക്ക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ചെന്നൈ ബൗളര്‍മാരെ അടിച്ച് പഞ്ഞറാക്കുകയായിരുന്നു. കിഷന്‍ 37 പന്തില്‍ 68 റണ്‍സെടുത്തു. ആറ് ഫോറും അഞ്ച് പടുകൂറ്റന്‍ സിക്‌സറും താരം പറത്തി. ഡികോക്ക് 37 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചു. ചെന്നൈ ബൗളര്‍മാരില്‍ എല്ലാവരും നന്നായി തല്ലുവാങ്ങി. 12.2 ഓവറിലാണ് മുംബൈ കളി ജയിച്ചത്.

1

നേരത്തെ ടോസ് നേടിയ മുംബൈ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ദുരന്തപൂര്‍ണമായിരുന്നു ചെന്നൈയുടെ ബാറ്റിംഗ്. റിതുരാജ് ഗെയ്ക്വാദിനെ ബൂള്‍ട്ട് എല്‍ബിഡബ്ല്യുവില്‍ കുരുക്കിയെങ്കിലും അമ്പയര്‍ ഔട്ട് നല്‍കിയില്ല. റിവ്യൂവില്‍ അത് ഔട്ടാണെന്ന് വിധിച്ചു. റണ്ണെടുക്കും മുമ്പേ തന്നെയായിരുന്നു റിതുരാജിന്റെ മടക്കം. ഡുപ്ലെസി തൊട്ടുപിന്നാലെ ഒരു റണ്‍സെടുത്ത് പുറത്തായി. അമ്പാട്ടി റായിഡുവും പിന്നാലെ മടങ്ങി. രണ്ട് റണ്‍സായിരുന്നു സമ്പാദ്യം. മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പതറുകയായിരുന്നു ചെന്നൈ. രവീന്ദ്ര ജഡേജ, എംഎസ് ധോണി എന്നിവര്‍ക്കും വിലയ ആയുസ്സുണ്ടായിരുന്നില്ല. 16 പന്തില്‍ 16 റണ്‍സാണ് ധോണി എടുത്തത്.

രവീന്ദ്ര ജഡേജ ഏഴ് റണ്‍സെടുത്ത് പുറത്തായി. സാം കറനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 47 പന്തില്‍ 52 റണ്‍സെടുത്ത് കറന്‍ മികവ് കാണിച്ചു. നാല് ഫോറും രണ്ട് സിക്‌സറും അടിച്ചു. കറന്റെ ഇന്നിംഗ്‌സില്ലായിരുന്നെങ്കിലും ഇതിലും ദയനീയമാകുമായിരുന്നു ചെന്നൈയുടെ സ്‌കോര്‍. ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ ബാറ്റിംഗും കൂടി വന്നതോടെയാണ് സ്‌കോര്‍ 100 കടന്നത്. മുംബൈ ബൗളര്‍മാരും ട്രെന്‍ഡ് ബൂള്‍ട്ട് നാല് വിക്കറ്റെടുത്ത് തിളങ്ങി. ജസ്പ്രീത് ബുംറ, രാഹുല്‍ ചാഹര്‍, എന്നിവര്‍ രണ്ടും കൂള്‍ട്ടര്‍ നൈല്‍ ഒരു വിക്കറ്റും വീഴ്ത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+