• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിമർശകർക്ക് ചുട്ടമറുപടി..! ഇത് സഞ്ജുവിന്റെ മധുരപ്രതികാരം; ഷാർജയിൽ പഞ്ചാബിനെ വിറപ്പിച്ച ഇന്നിംഗ്‌സ്

Google Oneindia Malayalam News

ഷാര്‍ജ: ഐ പി എല്‍ 13ാം സീസണിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഇന്നിംഗ്‌സ് എന്നുവേണം കഴിഞ്ഞ ദിവസത്തെ രാജസ്ഥാന്‍-പഞ്ചാബ് മത്സരത്തെ വിളിക്കാന്‍. കൈവിട്ട് പോയ മത്സരത്തെ നിമിഷങ്ങല്‍ക്കുള്ളില്‍ തിരിച്ചുപിടിച്ച രാജസ്ഥാന്‍ ഐപിഎല്ലില്‍ സൃഷ്ടിച്ചത് ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗ് ഇന്നിംഗ്‌സ്. ലീഗില്‍ തുടര്‍ച്ചയായി സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണിന് കഴിഞ്ഞ മത്സരം ഒരു മധുരപ്രതികരമാണ്. വിമര്‍ശനങ്ങള്‍കൊണ്ടും കുത്തുവാക്കുകള്‍ക്കൊണ്ട് ഇന്ത്യൻ ടീമിലേക്ക് തഴഞ്ഞവര്‍ക്കുള്ള ചുട്ടമറുപടി.

തുടര്‍ന്ന് രണ്ടാം ഫിഫ്റ്റി

തുടര്‍ന്ന് രണ്ടാം ഫിഫ്റ്റി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആദ്യ മത്സരത്തിലും പഞ്ചാബിനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിലും നേടിയ അര്‍ദ്ധ സെഞ്ച്വറി സഞ്ജുവിന്റെ കരിയര്‍ തന്നെ ഭാവിയില്‍ മാറ്റിമറിച്ചേക്കാം. തനിക്ക് നേരെ ഉയര്‍ന്ന എല്ലാ കുത്തുവാക്കുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചുട്ടമറിയെന്നും വേണം കഴഞ്ഞ രണ്ട് ഇന്നിംഗ്‌സിനെ കുറിച്ച് പറയാന്‍.

ഷാര്‍ജിയിലെ കൊടുങ്കാറ്റ്

ഷാര്‍ജിയിലെ കൊടുങ്കാറ്റ്

ഷാര്‍ജ സ്റ്റേഡിയത്തില്‍ ഇന്നലെ സഞ്ജു ബാറ്റ് കൊണ്ട് തീര്‍ത്തത് കൊടുങ്കാറ്റെന്ന് വേണം പറയാന്‍. വിക്കറ്റെടുത്ത് സല്യൂട്ടിനായി കാത്തിരുന്ന കോട്രലിനെ ആഞ്ഞടിച്ച് മൂന്നാം ഓവറില്‍ സഞജു തുടക്കം കുറിച്ചു. സിക്‌സര്‍ മഴ ഇന്നലെ ഷാര്‍ജ സ്‌റ്റേഡിയത്തെ സാക്ഷിയാക്കിയപ്പോള്‍ സഞ്ജുവിനെ തേടിയെത്തിയത് പുതിയ ഒരു നേട്ടമായിരുന്നു. 100 സിക്‌സര്‍ എന്ന വ്യക്തിഗത നേട്ടം.

ആദ്യമായി

ആദ്യമായി

2013ല്‍ ഐപിഎല്ലില്‍ എത്തിയ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടുന്നത് ആദ്യമായാണ്. സ്റ്റീവ് സ്മിത്ത് ഫിഫ്റ്റി അടിച്ച് പുറത്തുപോയതിന് പിന്നാലെ എത്തിയ തെവാത്തിയ സമ്മര്‍ദ്ദത്തില്‍ പെട്ടത് സഞ്ജുവിനെ ചെറുതായി ഒന്ന് അസ്വസ്ഥനാക്കിയെങ്കിലും കിട്ടുന്ന സട്രൈക്കില്‍ സഞ്ജു മിന്നിത്തിളങ്ങി.

15 റണ്‍സ് അകലെ

15 റണ്‍സ് അകലെ

സെഞ്ച്വറിക്ക് 15 റണ്‍സ് അകലെ വീണത് ആരാധകരിലും നിരാശയാക്കി. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ മത്സരത്തിന്റെ വിജയശില്‍പികളിലൊരാള്‍ സഞ്ജു സാംസണാണ്. സമ്മര്‍ദ്ദത്തിന് കീഴടങ്ങിയ തെവാത്തിയയെ പ്രത്സാഹിപ്പിക്കുന്നതിന് സഞ്ജു നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അടുത്ത മത്സരത്തില്‍ നിന്നും സഞ്ജുവില്‍ നിന്ന് സമാനമായ പ്രകടനമാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.

cmsvideo
  Sanju Samson reveals what helped him rejuvenate after a frustrating 2019 | Oneindia Malayalam
  സ്ഥിരത

  സ്ഥിരത

  ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒന്നു പോലെ ആഗ്രഹിക്കുന്ന സ്ഥിരത ബാറ്റിംഗിലേക്ക് എത്തിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കില്ല. ധോണിയുടെ പിന്‍ഗാമിയായ വിക്കറ്റ് കീപ്പറിനെ കണ്ടെത്താനുള്ള ശ്രമങ്ങളും മത്സരങ്ങളും മുറുകുമ്പോള്‍ വിക്കറ്റിന് പിന്നിലും സഞ്ജു തിളങ്ങേണ്ടതുണ്ട്.

  ഐപിഎല്‍: കിംഗ്‌സ് ഇലവനെ കണ്ടം വഴി ഓടിച്ച് രാജസ്ഥാന്‍.... നാല് വിക്കറ്റ് ജയം, ഹീറോയായി സഞ്ജു!!ഐപിഎല്‍: കിംഗ്‌സ് ഇലവനെ കണ്ടം വഴി ഓടിച്ച് രാജസ്ഥാന്‍.... നാല് വിക്കറ്റ് ജയം, ഹീറോയായി സഞ്ജു!!

  ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം, ഹൈദരാബാദിനെതിരെ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം!!ഐപിഎല്‍: കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം, ഹൈദരാബാദിനെതിരെ ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനം!!

  ഐപിഎല്‍ നിയന്ത്രിക്കുന്ന ആ മലയാളി അമ്പയര്‍ സഹപാഠി; സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കൃഷ്ണകുമാര്‍ഐപിഎല്‍ നിയന്ത്രിക്കുന്ന ആ മലയാളി അമ്പയര്‍ സഹപാഠി; സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കൃഷ്ണകുമാര്‍

  ധോണിക്ക് പറ്റിയത് യമണ്ടന്‍ അമളി; പൂജ്യത്തിന് പൃഥ്വി ഷായുടെ ക്യാച്ച് കയ്യിലൊതുക്കിയിട്ടും അപ്പീലില്ലധോണിക്ക് പറ്റിയത് യമണ്ടന്‍ അമളി; പൂജ്യത്തിന് പൃഥ്വി ഷായുടെ ക്യാച്ച് കയ്യിലൊതുക്കിയിട്ടും അപ്പീലില്ല

  English summary
  IPL 2020: Sanju Samson's performance in Sharjah Against Kings XI Punjab
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X