കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഓസീസ് നായകന്‍ അണ്‍സോള്‍ഡ്, ഇത് വിശ്വസിക്കാനാവുന്നില്ല- മൈക്കല്‍ ക്ലാര്‍ക്ക്

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം അവസാനിച്ചപ്പോള്‍ പല പ്രമുഖ താരങ്ങളും അണ്‍സോള്‍ഡ് പട്ടികയിലാണ് ഇടം പിടിച്ചത്. അതില്‍ പ്രമുഖനായ താരം ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്. അവസാന സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ചതോടെ ആര്‍സിബി ഒഴിവാക്കിയ ഫിഞ്ചിനെ വാങ്ങാന്‍ ഇത്തവണ ആരും തയ്യാറായില്ല. ഇപ്പോഴിതാ ഫിഞ്ചിനെ വാങ്ങാന്‍ ആരും തയ്യാറാവാത്തത് ഞെട്ടിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.

'ഫിഞ്ചിനെ ആരും വാങ്ങിയില്ലെന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല.ഓസ്‌ട്രേലിയന്‍ ടി20 നായകന്‍ ഫിഞ്ചിന് വളരേ വേദനയുണ്ടായിട്ടുണ്ടാവും.ഇപ്പോഴും ലോക ക്രിക്കറ്റിലെ മികച്ച ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഫിഞ്ച്. ആരോണ്‍ ഫിഞ്ചിനെ ടി20 ക്യാപ്റ്റനാക്കിയ ഓസ്‌ട്രേലിയന്‍ സെലക്ടര്‍മാര്‍ക്കാണോ അതോ എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കുമാണോ തെറ്റ് പറ്റിയത്?എനിക്കിത് വിശ്വസിക്കാനാവുന്നില്ല'-ക്ലാര്‍ക്ക് പറഞ്ഞു.

michaelclarkeandaaronfinch


അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് ഫിഞ്ച്. എന്നാല്‍ അവസാന സീസണിലെ ഐപിഎല്ലിലും ബിബിഎല്ലിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതാണ് താരലേലത്തില്‍ തിരിച്ചടിയായത്. 13ാംസീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന ഫിഞ്ച് 12 മത്സരത്തില്‍ നിന്ന് 22.33 ശരാശരിയില്‍ നേടിയത് വെറും 268 റണ്‍സ്.111.20 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ബിബിഎല്ലില്‍ മെല്‍ബണ്‍ റെനിഗേഡസിന്റെ താരമായ ഫിഞ്ച് 13 മത്സരത്തില്‍ നിന്ന് നേടിയത് വെറും 179 റണ്‍സ്. 113.29 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ഈ മോശം പ്രകടനമാണ് ഫിഞ്ചിന് ലേലത്തില്‍ തിരിച്ചടിയായത്. 34കാരനായ താരത്തെ ഇനിയുള്ള സമയത്ത് ടീമിലെത്തിക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്ന് കണ്ടറിയണം. 87 ഐപിഎല്ലില്‍ നിന്നായി 25.38 ശരാശരിയില്‍ 2005 റണ്‍സാണ് ഫിഞ്ച് നേടിയിട്ടുള്ളത്. 14 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഓസീസ് ടീമിനൊപ്പമുള്ള മികച്ച പ്രകടനം ലീഗ് ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ ഫിഞ്ച് പരാജയപ്പെടുന്നു. 66 ടി20യില്‍ നിന്നായി 37.7 ശരാശരിയില്‍ 2149 റണ്‍സാണ് ഫിഞ്ച് ഓസ്‌ട്രേലിയക്കുവേണ്ടി നേടിയത്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയും 2 സെഞ്ച്വറിയും ഉള്‍പ്പെടും.

ജേസന്‍ റോയ്,അലെക്‌സ് ഹെയ്ല്‍സ് എന്നീ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായി വമ്പന്‍ പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുവരും അണ്‍സോള്‍ഡായി. എവിന്‍ ലെവിസ്,മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എന്നിവരെയും വാങ്ങാന്‍ ആരും തയ്യാറായില്ല.


ശിവാനി നാരായണിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
ipl 2021: michael clarke reaction on Aus captain aaron finch went unsold in auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X