കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ഇവരെ എന്തിന് ടീമിലെടുത്തു? നഷ്ടകച്ചവടമാവാന്‍ സാധ്യതയുള്ള 5 അഞ്ച് താരങ്ങളിതാ

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ടീമുകളെല്ലാം തങ്ങളുടെ വിടവുകള്‍ നികത്തി ആവിശ്യത്തിനുള്ള താരങ്ങളെ ടീമിലെത്തിച്ച് കഴിഞ്ഞു. ക്രിസ് മോറിസ്,ഗ്ലെന്‍ മാക്‌സ് വെല്‍,ജൈ റിച്ചാര്‍ഡ്‌സന്‍,കെയ്ല്‍ ജാമിസന്‍ എന്നിവരെല്ലാം ലേലത്തില്‍ വമ്പന്‍ നേട്ടമുണ്ടാക്കി. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് അണ്‍സോള്‍ഡ് പട്ടികയിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇത്തവണ ലേലത്തില്‍ ചില താരങ്ങളെ ടീമിലെടുത്തത് ആരാധകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ടീമിന് ബാധ്യതയായി മാറാന്‍ സാധ്യതയുള്ള ലേലത്തില്‍ വിറ്റുപോയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

പീയൂഷ് ചൗള

പീയൂഷ് ചൗള

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ പീയൂഷ് ചൗളയെ ഇത്തവണ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. പരിചയസമ്പന്നനായ ബൗളറെ 2.40 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്. ഈ നീക്കം മുംബൈക്ക് തിരിച്ചടിയായേക്കും. അവസാന സീസണില്‍ ശാരീരിക ക്ഷമതകൊണ്ടുംവളരെ മോശമെന്ന് തോന്നിച്ച താരമാണ് ചൗള. 32കാരനായ താരം റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടാറില്ല. അതിനാല്‍ മുംബൈയെ സംബന്ധിച്ച് ചൗള ഒരു ബാധ്യതയായി മാറിയേക്കും. 164 ഐപിഎല്ലില്‍ നിന്ന് 156 വിക്കറ്റ് ചൗള വീഴ്ത്തിയിട്ടുണ്ട്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഏറ്റവും വിമര്‍ശനം നേരിട്ട താരമാണ് കേദാര്‍ ജാദവ്. എട്ട് മത്സരത്തില്‍ നിന്ന് വെറും 62 റണ്‍സ് മാത്രം നേടിയ താരത്തെ ചെന്നൈ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അടിസ്ഥാന വിലയായ രണ്ട് കോടി മുടക്കി കേദാറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരിക്കുകയാണ്. മെല്ലപ്പോക്ക് ബാറ്റിങ് സമീപകാലത്തായി കാഴ്ചവെക്കുന്ന കേദാര്‍ ഹൈദരാബാദിന് ബാധ്യതയായി മാറിയേക്കും. ഇതിനോടകം നിരവധി ട്രോളുകളും ഹൈദരാബാദിനെതിരേ ഉയര്‍ന്ന് കഴിഞ്ഞു.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ചേതേശ്വര്‍ പുജാരയെ സിഎസ്‌കെ സ്വന്തമാക്കിയത്. 2014ന് ശേഷം ആദ്യമായി ഐപിഎല്ലില്‍ അവസരം ലഭിക്കുന്ന പുജാര ടീമിന് ബാധ്യതയാവാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പുജാരയ്ക്ക് പരിമിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. നേരത്തെ ആര്‍സിബി,കെകെആര്‍,പഞ്ചാബ് ടീമുകളുടെ ഭാഗമായിരുന്ന പുജാര അടുത്തകാലത്തൊന്നും ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

അവസാന സീസണില്‍ ആര്‍സിബി ഒഴിവാക്കിയ ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. പരിചയസമ്പന്നനായ പേസറാണെങ്കിലും ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് നിലവില്‍ താരത്തിന് അവസരമുള്ളത്. ടി20യില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ യാതൊരു മടിയും ഇല്ലാത്ത താരമായ ഉമേഷ് ടീമിന് നഷ്ടകച്ചവടം ആകാനുള്ള സാധ്യത കൂടുതലാണ്. 121 ഐപിഎല്ലില്‍ നിന്നായി 119 വിക്കറ്റുകളുണ്ടെങ്കിലും 8.51 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി.

കരുണ്‍ നായര്‍

കരുണ്‍ നായര്‍

അടിസ്ഥാന വിലയായ 50 ലക്ഷത്തിന് കെകെആര്‍ ടീമിലെത്തിച്ച താരമാണ് കരുണ്‍ നായര്‍. ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്ന കരുണിനെ രണ്ടാം റൗണ്ടിലാണ് കെകെആര്‍ സ്വന്തമാക്കിയത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരത്തെ പഞ്ചാബ് ഒഴിവാക്കുകയായിരുന്നു.73 മത്സരം കളിച്ച താരം 1480 റണ്‍സാണ് ആകെ നേടിയത്. 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. സമീപകാലത്തൊന്നും മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്ത കരുണ്‍ കെകെആറിന് നഷ്ടകച്ചവടമാകാനുള്ള സാധ്യതയാണുള്ളത്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
IPL Auction 2021- Glenn Maxwell sold to RCB for Rs 14.25 crore | Oneindia Malayalam

English summary
ipl 2021: piyush chawla and other five Surprise picks of auction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X