സച്ചിനോ ധോണിയോ കോഹ്ലിയോ അല്ല; ആദ്യമായി ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങിയ ഇന്ത്യന്‍ താരം ഇദ്ദേഹമാണ്
ലോകക്രിക്കറ്റിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. എല്ലാ കാലത്തും ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യയില്‍ നിന്നുണ്ടായിട്ടുണ്ട്. സുനില്‍ ഗവാസ്‌കറും കപില്‍ ദേവും മുതല്‍ ശുഭ്മാന്‍ ഗില്‍ വരെ എത്തി നില്‍ക്കുന്ന ആ പ്രതിഭാ സമ്പത്ത്. എങ്കിലും ചില താരങ്ങള്‍ പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ പ്രിയ്യപ്പെട്ടവരാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്ലിയും മഹേന്ദ്രസിംഗ് ധോണിയും അത്തരത്തിലുള്ളവരാണ്.
ക്രിക്കറ്റിലെ പല റെക്കോഡുകളും ഈ താരങ്ങളുടെ പേരിലാണ് എന്നത് ഇവരുടെ പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. പ്രതിഭ പോലെ തന്നെ സമ്പത്തിലും ലോക ക്രിക്കറ്റില്‍ ആദ്യ സ്ഥാനക്കാരാണ് മൂവരും. സച്ചിനും ധോണിയും വിരമിച്ചെങ്കിലും ഇവരുടെ ആസ്തിയിലും വരുമാനത്തിലും വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച താരമായ വിരാട് കോഹ്ലിയും സമ്പത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

ക്രിക്കറ്റ് മേഖലയിലെ അതിസമ്പന്നന്‍മാരില്‍ ലോകത്ത് തന്നെ മുന്‍നിരയിലാണ് ഇവരുടെ സ്ഥാനം. സ്വാഭാവികമായും ഇവരുടെ സ്വത്തും ആസ്തിയും കാര്‍ശേഖരവുമെല്ലാം അതോടൊപ്പം തന്നെ വലുതാണ്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളാണെങ്കിലും ആഡംബരപൂര്‍ണമായ ഒരു സ്വകാര്യ വിമാനം ആദ്യമായി വാങ്ങിയത് അവരല്ല എന്നത് നിങ്ങളെ അതിശയിപ്പിക്കും.
ഒരു സ്വകാര്യ ജെറ്റ് വാങ്ങിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹാരാജ ഭൂപീന്ദര്‍ സിംഗ് ആയിരുന്നു. കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങള്‍ സ്വകാര്യ വിമാനങ്ങള്‍ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി അത്തരം വിമാനം ആദ്യമായി വാങ്ങിയ ക്രിക്കറ്റ് താരം പട്യാലയിലെ മുന്‍ രാജാവ് കൂടിയായിരുന്ന മഹാരാജ സര്‍ ഭൂപീന്ദര്‍ സിംഗ് ആയിരുന്നു.
ഭൂപീന്ദര്‍ സിംഗിന് 9 വയസ്സുള്ളപ്പോള്‍ പട്യാലയുടെ രാജാവായി. 1900 മുതല്‍ 1938 വരെ അദ്ദേഹം പട്യാലയിലെ (പഞ്ചാബ്) രാജാവായി തുടര്‍ന്നു. 1910-ല്‍, തനിക്ക് 19 വയസ്സുള്ളപ്പോള്‍ ആണ് യു കെയില്‍ നിന്ന് ഭൂപീന്ദര്‍ സിംഗ് ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാക്കന്മാരില്‍ ഒരാളായ ഭൂപീന്ദര്‍ സിംഗ് സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായിരുന്നു.
അക്കാലത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന പട്യാല ഇലവന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1911ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചത് മഹാരാജ ഭൂപീന്ദര്‍ സിംഗ് ആയിരുന്നു. ആകെ 27 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചു. 1926-ല്‍ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ഭാഗവും കൂടിയായിരുന്നു.
1932-ല്‍ ഇംഗ്ലണ്ടിലെ ഒരു ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും ഭൂപീന്ദര്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആ മത്സരത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കുട്ടിക്കാലം തൊട്ടെ ക്രിക്കറ്റിനോട് വലിയ അഭിനിവേശം ഭൂപീന്ദര്‍ സിംഗ് വെച്ച് പുലര്‍ത്തിയിരുന്നു.












Click it and Unblock the Notifications