കോലിക്ക് സെഞ്ച്വറി മാനിയ? റെക്കോര്‍ഡുകള്‍ക്കായി കളിക്കുന്നതാണോ; സെല്‍ഫിഷ് പ്ലേക്ക് കാരണം ഇതാണ്
ന്യൂഡല്‍ഹി: കുറച്ചുനാളായി വിരാട് കോലിയുടെ ബാറ്റിംഗ് ഫോമിനെ കുറിച്ച് വലിയ വിമര്‍ശനമുന്നയര്‍ന്നിരുന്നു. മുന്‍ ന്യൂസിലന്‍ഡ് താരം സൈമണ്‍ ഡോള്‍ ഈ വിമര്‍ശനം മറ്റൊരു തരത്തില്‍ ഉന്നയിച്ചിരുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കോലി കളിക്കുന്നതെന്ന് ഈ വര്‍ഷത്തെ ഐപിഎല്‍ നടക്കുമ്പോള്‍ ഡോള്‍ ഉന്നയിച്ചിരുന്നു. ഒരുപരിധി വരെ ഇത് സത്യമായിരുന്നു.
കോലി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അത് ടീമിന്റെ മൊത്തം റണ്‍റേറ്റിനെ തന്നെ ബാധിക്കാറുണ്ട്. ഇത് ഇത്തവണ ഐപിഎല്ലില്‍ ആര്‍സിബിയുടെ പ്രകടനം നോക്കിയാല്‍ അറിയാം. ആറാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. പവര്‍പ്ലേ കഴിഞ്ഞുള്ള ഓവറുകളില്‍ റണ്‍സ് നേടാന്‍ നന്നായി ബുദ്ധിമുട്ടുന്ന കോലിയെയാണ് ഐപിഎല്ലില്‍ കണ്ടത്.

കോലിക്ക് ലോകകപ്പില്‍ ഇത്രത്തോളം പ്രശ്‌നമുണ്ടെന്ന് പറയാനാവില്ല. കുറച്ച് കൂടി ഈസിയായിട്ടാണ് താരം കളിക്കുന്നത്. എന്നാല്‍ സ്‌കോര്‍ ഒരു ഘട്ടം പിന്നിടുമ്പോള്‍ അനാവശ്യമായി വേഗം കുറയ്ക്കുന്ന ശീലം അടുത്തിടെയായി കോലിയെ പിടികൂടിയിട്ടുണ്ട്. കോലിക്ക് ഇനി മറികടക്കാനുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാണ്. കോലിക്ക് 49ാം സെഞ്ച്വറി എന്ന നേട്ടം ആവശ്യമാണ് എന്ന തരത്തിലാണ് അദ്ദേഹം കളിക്കുന്നത്. ഇതാണ് പ്രശ്‌നം.
ഇത്തരത്തില്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി അന്താരാഷ്ട്ര മത്സരങ്ങളില്‍ കോലി ഒരിക്കലും കളിക്കാറില്ല. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സ്മാര്‍ട്ടായിട്ടുള്ള ക്രിക്കറ്ററാണ് താരം. പക്ഷേ ബംഗ്ലാദേശിനെതിരെയുള്ള മത്സരം ആ അഭിപ്രായങ്ങളെല്ലാം തെറ്റിക്കുന്നതായിരുന്നു. 48ാം സെഞ്ച്വറിക്ക് വേണ്ടി മൂന്നോവറോളം നോണ്‍ സ്‌ട്രൈക്കിലുള്ള രാഹുലിന് സ്‌ട്രൈക്ക് നല്‍കിയിരുന്നില്ല. രാഹുലിനും കോലിയുടെ ഈ സെല്‍ഫിഷ് ഗെയിം പ്ലേയില്‍ പങ്കുണ്ട്. രാഹുല്‍ ഇത്തരം ബാറ്റിംഗ് ശൈലിക്ക് പേരുകേട്ടയാളാണ്.
സ്വന്തം ടീമിനെ നേട്ടങ്ങള്‍ക്ക് വേണ്ടി രാഹുല്‍ സമ്മര്‍ദത്തിലാക്കുന്നു എന്ന് വലിയ വിമര്‍ശനം നേരത്തെയുണ്ട്. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്താനായി ധോണി ശൈലിയില്‍ കളിക്കുന്ന രാഹുല്‍ ടീമിന്റെ റണ്‍റേറ്റിനെ പിന്നോട്ടാണ് നയിക്കാറുള്ളത്. എന്നാല്‍ അവസാന ഓവറില്‍ ഈ റണ്ണടിക്കല്‍ പ്ലാന്‍ പാളുകയും ചെയ്യും. അതോടെ ടീം കുറഞ്ഞ സ്‌കോറിലൊതുങ്ങും. ഇത് ടീമിന്റെ തോല്‍വിയിലേക്കും നയിക്കും. പഞ്ചാബ് കിംഗ്‌സ് രാഹുലിന്റെ ബാറ്റിംഗ് ശൈലിയില്‍ രണ്ട് സീസണോളം തകര്‍ന്നുപോയ ടീമാണ്.
കോലി ഇത്തരം ഗെയിം കളിക്കുന്നത് കൊണ്ടുള്ള പ്രധാന പ്രശ്‌നം സമ്മര്‍ദം കൂടുതലായി വരുന്നു എന്നതാണ്. ഇംഗ്ലണ്ടിനെതിരെ ഇത്തരം സമ്മര്‍ദമാണ് കോലിയെ പൂജ്യത്തിന് പുറത്താക്കിയത്. പന്ത് എങ്ങനെയാണ് വരുന്നതെന്ന് പോലും നോക്കാതെയാണ് സമ്മര്‍ദം കാരണം കോലി ഷോട്ട് കളിച്ചത്. 49ാം സെഞ്ച്വറി നേടുന്നത് വരെ കോലി ഈ ഗെയിം പ്ലാന്‍ തുടരാന്‍ സാധ്യതയുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49ാം സെഞ്ച്വറിയും സമാനമായിരുന്നു.
റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയായിരുന്നു സച്ചിന്‍ അന്ന് കളിച്ചത് എന്ന് വിമര്‍ശനമുണ്ടായിരുന്നു. ഗംതം ഗംഭീര്‍ രോഹിത് ശര്‍മയെ നിസ്വാര്‍ത്ഥനായ കളിക്കാരനെന്ന് വിശേഷിപ്പിച്ചതും കോലിയുടെ ഈ ഗെയിം പ്ലാന്‍ കാരണമാണ്. രോഹിത് 87 റണ്‍സിലെത്തിയാലും വമ്പന്‍ ഷോട്ടുകള്‍ക്കാണ് ശ്രമിക്കുക. നേരെ കോലിയാണെങ്കില്‍ ആ ഇന്നിംഗ്‌സ് സെഞ്ച്വറിയിലെത്തിക്കാന്‍ കൂടുതല്‍ സമയം എടുക്കുമായിരുന്നു.












Click it and Unblock the Notifications