Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യോ ഗില്ലിന് എന്ത് പറ്റി, മുടന്തി ഡ്രസ്സിംഗ് റൂമിലേക്ക്, തകര്‍ത്തടിച്ചപ്പോള്‍ സംഭവിച്ചത് ഇക്കാര്യം

മുംബൈ: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ തകര്‍ത്തടിച്ച് മുന്നേറുകയാണ്. എന്നാല്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പരിക്ക്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു താരത്തെ തേടി ഈ പരിക്കെത്തിയ ഒടുവില്‍ മുടന്തിയാണ് ഗില്‍ ക്രീസ് വിട്ടത്. റിട്ടയര്‍ട്ട് ഹര്‍ട്ടായിട്ടാണ് താരം മടങ്ങിയത്. ഗംഭീര ഫോമില്‍ കിവീസ് ബൗളര്‍മാരെ തകര്‍ത്തടിക്കുമ്പോഴാണ് ഈ പരിക്കെത്തിയത്.

തുടക്കത്തില്‍ പതിയെയാണ് താരം കളിച്ച് തുടങ്ങിയത്. എന്നാല്‍ രോഹിത് ശര്‍മ പുറത്തായ ശേഷം കളിയുടെ ഗിയര്‍ മാറ്റുകയായിരുന്നു ഗില്‍. അതിവേഗമായിരുന്നു സ്‌കോറിംഗ്. 65 പന്തില്‍ 79 റണ്‍സുമായി കളം നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. തീര്‍ച്ചയായും സെഞ്ച്വറി നേടാനാവും ശുഭ്മാന്‍ ഗില്ലിന് എന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

shubman-gill

ലോക്കി ഫെര്‍ഗൂസനെ അടക്കം സിക്‌സറിന് പറത്തിയുള്ള ഗില്ലിന്റെ ബാറ്റിംഗ് കാണികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് താരം പറത്തിയത്. അതസമയം ഗില്ലിന് ഇന്നിംഗ്‌സ് തുടരാന്‍ സാധിക്കുമോ? ആരാധകര്‍ എന്തൊക്കെ വന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ല. തീര്‍ച്ചയായും ഗില്ലിന് ഇന്നിംഗ്‌സ് പുനരാരംഭിക്കാന്‍ സാധിക്കും.

ലോകകപ്പ് നിയമം അനുസരിച്ച് ഏത് ബാറ്റര്‍ക്കും എപ്പോള്‍ വേണമെങ്കിലും റിട്ടയേര്‍ഡ് ചെയ്യാം. അമ്പയറെ എന്താണ് റിട്ടയര്‍ ചെയ്യാനുള്ള കാരണം എന്ന് അറിയിക്കണമെന്ന് മാത്രം. പരിക്ക്, എന്തെങ്കിലും രോഗം, അവഗണിക്കാനാവാത്ത മറ്റ് കാരണങ്ങള്‍ എന്നിവയെല്ലാം റിട്ടയര്‍ ചെയ്യാനുള്ള കാരണമാണ്. നോട്ട് ഔട്ടായി അമ്പയര്‍ കണക്കാക്കും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഗില്ലിന് മടങ്ങി വരാം.

അതേസമയം പരിക്കേറ്റ കാലുമായി കളിക്കേണ്ടെന്ന് ഗില്ലിനോട് നിര്‍ദേശിക്കാന്‍ രോഹിത് ഫിസിയോമാരോട് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണിംഗ് ജോഡിയാണ് ഇന്ത്യക്കുള്ളത്. അത് ഇല്ലാതാക്കാന്‍ ഇന്ത്യ ആഗ്രഹിക്കില്ലെന്ന് ഉറപ്പാണ്. എല്ലാ മത്സരങ്ങളിലും ഈ കൂട്ടുകെട്ട് അതിവേഗം റണ്‍സടിക്കുന്നുണ്ട്. അത് പിന്നാലെ വരുന്ന ബാറ്റ്‌സ്മാന്മാര്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

അങ്ങനെയുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. തുടരെ വിക്കറ്റുകള്‍ നഷ്ടമായാല്‍ അവസാനം ബാറ്റിംഗിന് ഇറങ്ങാന്‍ മാത്രമാണ് സാധ്യത. നിലവില്‍ ഇന്ത്യക്ക് ധാരാളം വിക്കറ്റുകള്‍ ഉള്ളതിനാല്‍ അങ്ങനെ സംഭവിക്കാന്‍ അപൂര്‍വ സാധ്യത മാത്രമാണ് ഉള്ളത്.അതേസമയം രോഹിത്തും ഗില്ലും കൂടി മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സാണ് രോഹിത് എടുത്തത്. സ്ലോ ബോളില്‍ ഷോട്ടിന് ശ്രമിക്കുമ്പോഴായിരുന്നു താരം പുറത്തായത്.

ആദ്യ പന്ത് മുതല്‍ ആക്രമിച്ചായിരുന്നു രോഹിത് കളിച്ചത്. ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറി അടക്കം പത്ത് റണ്‍സ് പിറന്നു. ആദ്യ പതിനഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സായിരുന്നു ഇന്ത്യ എടുത്തത്. മത്സരത്തില്‍ ഇന്ത്യ 400 റണ്‍സാണ് ലക്ഷ്യമിടുന്നത്. ഉറപ്പായും വമ്പനടികള്‍ ഇനിയും കാണാന്‍ സാധിക്കും. വിരാട് കോലി സെഞ്ച്വറി നേടുമോ എന്ന പ്രതീക്ഷയാണ് ഇന ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+