കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ മനുഷ്യനില്‍ H10N3 പക്ഷിപ്പനി സ്ഥിരീകരിച്ചു: ലോകത്ത് ആദ്യം

Google Oneindia Malayalam News

ബീജിങ്: കിഴക്കൻ ചൈനീസ് പ്രവിശ്യയായ ജിയാങ്‌സുവിൽ മനുഷ്യനില്‍ പ്രത്യേക വകഭേദത്തില്‍പ്പെട്ട പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതായി ചൈനീസ് ഭരണകൂടത്തിന്‍റെ അറിയിപ്പ്. ദേശീയ ആരോഗ്യ കമ്മീഷൻ (എൻ‌എച്ച്‌സി) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷെൻജിയാംഗ് സ്വദേശിയായ 41 കാരനിലാണ് എച്ച് 10 എൻ 3 വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധ മനുഷ്യനില്‍ സ്ഥിരീകരിച്ചെങ്കിലും വലിയ തോതിൽ പടരാനുള്ള സാധ്യത വളരെ കുറവാണെന്നും എൻ‌എച്ച്‌സി ഉറപ്പുനൽകുന്നു.

'സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം '; വിമർശിച്ച് യുവമോർച്ച നേതാവ്'സഹപ്രവര്‍ത്തകന്റെ കൊടല്‍മാല കുത്തി പുറത്തെടുത്തു,നാറും മുന്നേ പിരിച്ചുവിടണം '; വിമർശിച്ച് യുവമോർച്ച നേതാവ്

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

എച്ച് 10 എൻ 3 ഇത് ആദ്യമായാണ് ലോകത്ത് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) കഴിഞ്ഞയാഴ്ച രോഗിയുടെ രക്തസാമ്പിളിൽ ഒരു ജീനോം സീക്വൻസ് നടത്തി. ഇതിന് ശേഷമാണ് എച്ച് 10 എൻ 3 വൈറസ് ബാധയാണെന്നാണ് കണ്ടെത്തിയത്. പ്രാദേശിക ഭരണകൂടം രോഗിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുകയും അവരെ മെഡിക്കൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

bird flue

വൈറസിന്റെ പൂർണ്ണ ജനിതക വിശകലനത്തിൽ എച്ച് 10 എൻ 3 വൈറസ് ഏവിയൻ ഗണത്തില്‍ പെട്ടതെന്ന് വിദഗ്ദ്ധർ വിലയിരുത്തിയെന്നാണ് എൻ‌എച്ച്‌സി പ്രസ്താവനയിൽ പറയുന്നത്. പ്രദേശത്തെ ആളുകൾ രോഗികളോ ചത്ത കോഴികളുമായോയുള്ള സമ്പർക്കം ഒഴിവാക്കണമെന്നും മറ്റ് പക്ഷികളുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കാൻ ശ്രമിക്കണമെന്നും വിദഗ്ദ്ധർ ഉപദേശിച്ചു. ശുചിത്വം പാലിക്കണം, ഭക്ഷണം പൂര്‍ണ്ണ തോതില്‍ വൃത്തിയാക്കി കഴിക്കണം, മാസ്ക് ധരിക്കുക, സ്വയം സംരക്ഷണ അവബോധം മെച്ചപ്പെടുത്തുക, പനി, ശ്വസന ലക്ഷണങ്ങൾ എന്നിവ പരിശോധിക്കണമെന്നും എൻ‌എച്ച്‌സി ഉപദേശിച്ചു.

അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സി പി എം സെക്രട്ടറിക്കെതിരെ നടപടിയില്ല; ലക്ഷദ്വീപ് ഡി വൈ എഫ് ഐ പ്രസിഡന്റ് രാജിവെച്ചുഅഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ച സി പി എം സെക്രട്ടറിക്കെതിരെ നടപടിയില്ല; ലക്ഷദ്വീപ് ഡി വൈ എഫ് ഐ പ്രസിഡന്റ് രാജിവെച്ചു

കിഴക്കൻ പ്രവിശ്യയായ ജിയാങ്‌സുവിലെ തീരദേശ നഗരമായ ലിയാൻ‌യുങ്കാങ്ങിൽ ഫെബ്രുവരിയിൽ എച്ച് 5 എൻ 8 ഏവിയൻ ഇൻഫ്ലുവൻസ പടർന്നുപിടിച്ചതായി ചൈന റിപ്പോർട്ട് ചെയ്തിരുന്നു. കാട്ടുപക്ഷികള്‍ക്കിടിയിലായിരുന്നു രോഗവ്യാപനം കണ്ടെത്തിയത്.
ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമാണ് എച്ച് 5 എൻ 8 (ബേർഡ് ഫ്ലൂ വൈറസ് എന്നും അറിയപ്പെടുന്നു). എച്ച് 5 എൻ 8 മനുഷ്യരില്‍ അപകടസാധ്യത കുറവാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Recommended Video

cmsvideo
China removed two child policy | Oneindia Malayalam

English summary
human case of H10N3 bird flu confirmed in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X