കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതല്‍ ഡിലോയ്റ്റ് ഗ്ലോബലിനെ ഇന്ത്യക്കാരന്‍ നയിക്കും

  • By Aiswarya
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ഓഡിറ്റ് സാമ്പത്തികോപദേശ സ്ഥാപനങ്ങളിലൊന്നായ ഡിലോയ്റ്റ് ഗ്ലോബല്‍ ഓപ്പറേഷന്‍ ഇനി ഇന്ത്യക്കാരന്‍ നയിക്കും.ഡിലോയ്റ്റ് ഗ്ലോബല്‍ ഓപ്പറേഷന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി ഇന്ത്യക്കാരനായ പുനിത് രഞ്ജനെ നിയമിച്ചു. ഇപ്പോള്‍ ഡിലോയ്റ്റ് അമേരിക്കയുടെ ബോര്‍ഡ് ചെയര്‍മാനാണ് ഹരിയാനയിലെ റോഹ്തക് സ്വദേശിയായ പുനിത് രഞ്ജന്‍

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കാര്യ സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.

punith

കെ.പി.എം.ജി, പി.ഡബ്ല്യു.സി, ഇ.വൈ എന്നിവയാണ് മറ്റ് സ്ഥാപനങ്ങള്‍. ഇതില്‍തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നതും ഏറ്റവും കൂടുതല്‍ വരുമാനമുള്ളതും ഡിലോയ്റ്റിനാണ്.
27 വര്‍ഷമായി പുനിത് ഡിലോയ്റ്റിലാണ് ജോലി ചെയ്യുന്നത്. നേരത്തെ ഉപസ്ഥാപനമായ ഡിലോയ്റ്റ് കണ്‍സള്‍ട്ടിംഗിന്റെ ചെയര്‍മാനും സി.ഇ.ഒയുമായിരുന്നു.

English summary
India-born Punit Renjen was on Monday appointed the next chief executive of US-based accounting giant Deloitte's global operations, becoming the first person of Indian-origin to head a 'Big-Four' audit firm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X