കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ചൈനീസ് സാന്നിധ്യം?

  • By Soorya Chandran
Google Oneindia Malayalam News

ഭോപ്പാല്‍: ചൈന ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാഷ്ട്രമല്ല.ആണെങ്കില്‍ തന്നെയും അവര്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എന്താണിത്ര താത്പര്യം. ആരുമറിയാതെ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ ചൈനയുടെ രഹസ്യ സാന്നിധ്യം അടുത്തകാലത്തായി കൂടി വരികയാണ്.

ഞെട്ടണ്ട. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനോ സ്വാധീനിക്കാനോ അല്ല ചൈനയുടെ പരിപാടി. പക്ഷെ തിരഞ്ഞെടുപ്പ് എന്ന വലിയ വിപണി മുതലാക്കാനാണ് ശ്രമം.

മധ്യപ്രദേശ് തിരഞ്ഞെടുപ്പാണ് ചൈനീസ് ഉത്പന്നങ്ങളുടെ അടുത്ത ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സംസ്ഥാനമായ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ മിക്കവയും ചൈനയില്‍ നിര്‍മിച്ചവയാണ്.

Made In China Label

ബാഡ്ജുകള്‍, കയ്യില്‍ കെട്ടുന്ന ബാന്‍ഡുകള്‍, തോരണങ്ങള്‍, ബലൂണുകള്‍, വര്‍ണവിളക്കുകള്‍ എന്ന് വേണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന മിക്ക സാധനങ്ങളും ഇപ്പോള്‍ ചൈനയില്‍ നിന്നാണ് എത്തുന്നത്.

51 ജില്ലകളുള്ള മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വിപണി പിടിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് സംരഭകര്‍. ദില്ലിയിലുളള ഏജന്റ്മാര്‍ വഴി ഇതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ചൈനയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കെട്ടും മട്ടും മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാഷ്ട്രീയ നേതാക്കളുടെ മുഖം മൂടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ തവണ നരേന്ദ്ര മോഡി ഗുജറാത്തില്‍ പരീക്ഷിച്ച് വിജയം കണ്ട തന്ത്രമാണിത്.

വലിയ ഹോര്‍ഡിങ്ങുകളും ഇത്തവണത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിനെ വര്‍ണാഭമാക്കുമെന്നാണ് കരുതുന്നത്. സ്‌പെഷ്യല്‍ ഇഫക്ട്‌സോടെയുള്ള പ്രത്യക തരം ചൈനീസ് ഹോര്‍ഡിങ്ങുകള്‍ക്കായി ഓര്‍ഡറുകള്‍ പെരുകിത്തുടങ്ങി എന്നാണ് അറിവ്. പാര്‍ട്ടി ചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ഭീമാകാരന്‍മാരായ ഹൈഡ്രജന്‍ ബലൂണുകളും ഇത്തവണത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ മോഡി കൂട്ടും.

English summary
Products from China will grab a large slice of the market for election material in Madhya Pradesh, where the assembly polls will be held in November. The stuff on offer are simple badges, bands, colourful lights, gas balloons and masks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X