ഇന്ത്യാവിഷന്‍: മാധ്യമങ്ങളിലെ ജീവനക്കാര്‍ക്കെന്താ പട്ടിണി അറിയില്ലേ?
ഇന്ത്യാവിഷന്‍ സംപ്രേഷണം നിലച്ചതോടെ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ പലരും പ്രാരാബ്ധങ്ങള്‍ കൊണ്ട് മറ്റ് ലാവണങ്ങളില്‍ കയറിപ്പറ്റി.പക്ഷേ പല നോണ്‍ ജേര്‍ണലിസ്റ്റ് ജീവനക്കാരുടേയും അവസ്ഥ അങ്ങനെയല്ല. പലരും ഇപ്പോഴും കൃത്യമായ ഒരു തൊഴിലിടമില്ലാതെ അലയുകയാണ്.

എകെ സാജന്‍ എന്ന ഡ്രൈവര്‍ക്ക് വണ്ടി ഓടിച്ച് ജീവിയ്ക്കാം. സാജന്‍ അങ്ങനെ ജീവിയ്ക്കുകയും ചെയ്യും. പട്ടിണിയിലായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന് കൊടുത്തിട്ടുണ്ട് സാജന്‍. പക്ഷേ ഈ സാഹചര്യത്തില്‍ പ്രതിഷേധത്തിന്റെ ഒരു തിരിയെങ്കിലും കൊളുത്താതെ പോകാന്‍ സാജനെ പോലെ ഒരാള്‍ക്ക് കഴിയില്ല. എംകെ മുനീറിനെതിരെ ആര് മത്സരിയ്ക്കും എന്ന ചോദ്യം വന്നപ്പോള്‍ സ്വയം ഏറ്റെടുത്തതാണ് സാജന്‍ ആ വെല്ലുവിളി.

ഓരോ തവണയും ശമ്പളക്കുടിശ്ശിക തീര്‍ക്കുമെന്ന് പറയുന്ന ദിനങ്ങള്‍ പ്രതീക്ഷയുടേതായുരുന്നു. എന്നാല്‍ അതെല്ലാം തുടര്‍ച്ചയായി ലംഘിയ്ക്കപ്പെട്ടു. പല തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു... പക്ഷേ എല്ലാം വാഗ്ദാനങ്ങളില്‍ ഒതുങ്ങി.
ഇതിനിടെ കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ ചാനല്‍ തുടങ്ങുന്നതിനെ കുറിച്ച് എംകെ മുനീര്‍ വികാരാധീനനായി സംസാരിച്ചു. ജീവനക്കാരുടെ പ്രതീക്ഷകള്‍ വാനോളമായി. പക്ഷേ ഒന്നും സംഭവിച്ചില്ല.
അടുത്ത പേജില്‍ ഇന്ത്യാവിഷന്‍: ഒടുവിലത്തെ പ്രതീക്ഷയും പൊലിഞ്ഞു... പതിവ് വാഗ്ദാനങ്ങള്‍ തന്നെ












Click it and Unblock the Notifications