കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലമ്പൂരില്‍ ജയസാധ്യതയല്ല.... ജയം തന്നെയാണ് ലക്ഷ്യം: പിവി അന്‍വറുമായി അഭിമുഖം

  • By Desk
Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് നിലമ്പൂര്‍. മന്ത്രി ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞ ശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിയ്ക്കുന്ന മണ്ഡലമെന്നതിനാല്‍ സംസ്ഥാന തലത്തില്‍ തന്നെ നിലമ്പൂര്‍ ശ്രദ്ധാകേന്ദ്രമാണ്. ശക്തമായ പ്രചരണമാണു നിലമ്പൂരില്‍ നടക്കുന്നത്.

ഇത്തവണ പ്രചാരണത്തില്‍ ഒരു പടി മുന്നില്‍ എല്‍ഡിഎഫ് തന്നെയാണോയെന്ന് യുഡിഎഫ് അണികള്‍തന്നെ സംശയിക്കുന്നു. ഇതിനെല്ലാം പുറമെ മണ്ഡലത്തിലെ എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പിവി അന്‍വര്‍. അന്‍വറിനെ നിലമ്പൂരുകാര്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജനപ്രതിനിധി അല്ലായിരിക്കെ തന്നെ മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. കുടുംബ വാഴ്ച്ച അവസാനിപ്പിച്ച മണ്ഡലത്തിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്റെ വിജയത്തോടെ പരിഹാരമുണ്ടാക്കാം എന്ന് അന്‍വര്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പില്‍ ജയസാധ്യതയല്ല. ജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് വിപി അന്‍വര്‍ വണ്‍ ഇന്ത്യയോട് മനസ്സ് തുറക്കുന്നു.

pv-anvar

ജയസാധ്യത എങ്ങനെ വിലയിരുത്തുന്നു ?

ജയസാധ്യത എങ്ങനെ വിലയിരുത്തുന്നു ?

ജയസാധ്യതയല്ല. ജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബഹുജനങ്ങളുടെ വമ്പിച്ച പിന്തുണയാണ് ഇതിനുളള പിന്‍ബലം. അടിസ്ഥാന വികസന സൗകര്യങ്ങള്‍ പോലും എത്താത്ത മണ്ഡലത്തിലെ ജനങ്ങള്‍ മാറ്റം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

എന്താണ് ഏറ്റവും വലിയ പ്രതിസന്ധി ?

എന്താണ് ഏറ്റവും വലിയ പ്രതിസന്ധി ?

ജനാധിപത്യ പ്രകിയയില്‍ സുപ്രധാനമായതാണ് തിരഞ്ഞെടുപ്പ്. കാഴ്ചപ്പാടുകളും നയങ്ങളും വികസന അജണ്ടകളുമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. പ്രതിസന്ധി എന്നൊന്ന് പ്രചരണത്തിനിടെ എവിടേയും നേരിടേണ്ടി വന്നിട്ടില്ല. കൃത്യമായ അടുക്കും ചിട്ടയോടെയും ആണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിജയം തന്നെയാണ് ആത്യന്തിക ലക്ഷ്യം. അതില്‍ കുറഞ്ഞ മറ്റൊന്നുമില്ല.

ഈ മണ്ഡലത്തില്‍ മത്സരിയ്ക്കുമ്പോള്‍ എന്ത് തോന്നുന്നു ?

ഈ മണ്ഡലത്തില്‍ മത്സരിയ്ക്കുമ്പോള്‍ എന്ത് തോന്നുന്നു ?

നിലമ്പൂര്‍ മണ്ഡലത്തിലെ വികസന മുരടിപ്പാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. മുപ്പത്തഞ്ച് വര്‍ഷത്തെ നിലമ്പൂരിലെ കുടുംബാധിപത്യ ഭരണം ജനങ്ങള്‍ വെറുത്തിരിക്കുന്നു. രാജവാഴ്ചയുടെ മടുപ്പിന്റെയും വികസന മുരടിപ്പിന്റേയും രാഷ്ട്രീയമാണ് മണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. നാടിന്റെ അടിസ്ഥാന സൗകര്യങ്ങളായ വെളിച്ചവും കുടിവെളളവും എത്തപ്പെടാത്ത കേരളത്തിലെ ഏക മണ്ഡലവും നിലമ്പൂരാണ്. വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, യുവജനം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ പരാജയമാണ് നിലമ്പൂരിലേത്.

സംസ്ഥാന രാഷ്ട്രീയമാണോ മണ്ഡലത്തിലെ വികസനങ്ങളാണോ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക ?

സംസ്ഥാന രാഷ്ട്രീയമാണോ മണ്ഡലത്തിലെ വികസനങ്ങളാണോ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക ?

കഴിഞ്ഞ അഞ്ചുവര്‍ഷമല്ല കഴിഞ്ഞ 35 വര്‍ഷത്തെ നിലമ്പൂരിലെ ദുര്‍ഭരണമാണ് ചര്‍ച്ചചെയ്യുന്നത്. വികസന പദ്ധതികളുടെ പേരില്‍ ഉദ്ഘാടന മാമാങ്കങ്ങളല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിട്ടില്ല. പദ്ധതികളെല്ലാം കടലാസു പദ്ധതികളാണ്.

വിജയ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം എന്താണ്

വിജയ പ്രതീക്ഷ നല്‍കുന്ന പ്രധാന ഘടകം എന്താണ്

കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ നല്‍കുന്ന പിന്തുണയും സ്‌നേഹ സ്വീകരണങ്ങളുമാണ് വിജയം ഉറുപ്പു നല്‍കുന്നത് . അവര്‍ മാറ്റം ആഗ്രഹിക്കുന്നു. അവരുടെ ജീവിത സൗകര്യങ്ങളും സാമൂഹിക ചുറ്റുപ്പാടുകളും മാറണമെന്നും നാട് വികസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

ജാതി/മത രാഷ്ട്രീയം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിയ്ക്കുമോ ?

ജാതി/മത രാഷ്ട്രീയം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിയ്ക്കുമോ ?

ജാതി, മത രാഷ്ട്രീയപരമായല്ല തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്. മനുഷ്യനായി സാധാരണക്കാരനായി സാമൂഹിക ജീവിയായി ഒരോ വോട്ടറേയും കാണണം. മാനവികതയും മനുഷ്യസ്‌നേഹവും ചര്‍ച്ചചെയ്യ പെടേണ്ട അവസരമാണിത്.

എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ?

എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ?

കുടുംബാധിപത്യവും ജനാധിപത്യവും തമ്മിലുളള മത്സരമാണ് നിലമ്പൂരിലേത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരല്ല എന്റെ മത്സരം. മറിച്ച് നിലമ്പൂരിലെ രാഷ്ട്രീയ കുടുംബവാഴ്ചക്കും രാജാധിപത്യത്തിനും ജന്മിത്വ സംസ്‌കാരത്തിനും എതിരെയാണ്. വികസന മുരടിപ്പ് ബാധിച്ച നിലമ്പൂരിന്റെ മോചനമാണ് ജനം ആഗ്രഹിക്കുന്നത്.

English summary
Assembly Election 2016: Interview witj LDF Nilambur candidate PV Anvar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X